നോക്കിയ ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ -1

257

എല്ലാവരും ചോദിക്കുന്ന ഒരു കാര്യം ആണ് നോക്കിയ ഫോണുകളുടെ സോഫ്റ്റ്‌വെയര്‍ എങ്ങനെ ചേഞ്ച്‌ ചെയ്യാം എന്നുള്ള കാര്യം. പലര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലെന്ന് തോന്നുന്നു. ഇത് എന്‍റെ കാര്യത്തില്‍ വളരെ വിജയകരമായിരുന്നു. അത് കൊണ്ട് ഇവിടെ പങ്കു വെയ്ക്കുന്നു. ഇത് എല്ലാവര്ക്കും ഉപകാരപ്രദമാകുമോ എന്ന് എനിക്ക് അറിയില്ല. കാരണം എന്തിനും ഉണ്ടാവുമല്ലോ ഡ്രോബാക്ക്സ്.

ഫോണിന്‍റെ സോഫ്റ്റ്‌വെയര്‍ പോയാല്‍ നേരെ റിപ്പയര്‍ ചെയ്യുന്ന ആളുടെ അടുത്ത്‌ പോകും എന്നിട്ട് അയാള്‍ പറയുന്ന രൂപ കൊടുത്ത് റിപ്പയര്‍ ചെയ്യും അല്ലെ, ഇനി അങ്ങനെ ചെയ്യുന്നതിന് മുന്‍പ്‌ ഈ വഴി ഒന്ന് ടെസ്റ്റ്‌ ചെയ്ത്‌ നോക്കൂ.

ഇങ്ങനെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് പ്രധാനമായും ആവശ്യം ഉള്ളത്

  1. ഫോണിന്‍റെ ഡാറ്റ കേബിള്‍
  2. നവിഫോം എന്ന ഒരു സോഫ്റ്റ്‌വെയര്‍
  3. ഫോനിക്സ്‌ എന്ന മറ്റൊരു സോഫ്റ്റ്‌വെയര്‍

ആദ്യം നവിഫോം ഉപയോഗിച്ച് എങ്ങനെ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് പരിചയപ്പെടാം .

ഇവിടെ നിന്നും നവിഫോം ഡൌണ്‍ലോഡ് ചെയ്യുക 

ആദ്യം ഫോണിന്‍റെ റോം വെര്‍ഷന്‍ കണ്ടുപിടിക്കുക.അതിനായി *#0000# ഡയല്‍ ചെയുക,അവിടെ TYPE RM-*** എന്ന് ഒരു നമ്പര്‍ ഉണ്ടാകും അതാണ് റോം വെര്‍ഷന്‍ , ഒരു റോം വെര്‍ഷന്‍ ഉള്ള ഫോണില്‍ വേറെ റോം വെര്‍ഷനില്‍ ഉള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ആകില്ല എന്ന കാര്യം മറക്കരുത്.

ഇനി ഡെഡ് ആയ ഫോണ്‍ ആണെങ്കില്‍ ബാറ്ററി അഴിച്ച് മാറ്റിയാല്‍ ഇവ എല്ലാം അവിടെ ഉണ്ടാകും .

ഇതില്‍ ലേറ്റസ്റ്റ് സോഫ്റ്റ്‌വെയര്‍ വെര്‍ഷന്‍ സെലക്ട്‌ ചെയ്ത ശേഷം ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക .

ഇനി സോഫ്റ്റ്‌വെയര്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന്‍ അടുത്ത പോസ്റ്റില്‍ പരിചയപ്പെടാം .