നോക്കിയ മുന്‍ ജീവനക്കാരില്‍ നിന്നും ഒരു സ്മാര്‍ട്ട്‌ ഫോണും ഒ.എസും

0
293

all - Copy specs

അതെ ഒരു പുതിയ സ്മാര്‍ട്ട്‌ ഫോണും ഓപ്പണ്‍‌ സോഴ്സ് ഒ.എസ് കൂടി രംഗത്തെത്തിയിരിക്കുന്നു.

ഇക്കാലത്ത് വമ്പന്മാര്‍ പോലും പിടിച്ചു നില്‍ക്കാനായി പട പൊരുതുന്ന സ്മാര്‍ട്ട്‌ ഫോണ്‍ വിപണി പിടിച്ചടക്കാനായി വരുന്നത് നോക്കിയയുടെ മുന്‍ ജീവനക്കാര്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്‌ ഫോണും ഒ.എസുമാണെന്ന ഒരു പ്രത്യേകത കൂടി ഉണ്ട്.

നോക്കിയ സ്വന്തമായി വികസിപ്പിച്ച് കൊണ്ടിരുന്ന മീഗോ (MeeGo) എന്ന ഓപ്പണ്‍‌ സോഴ്സ് മൊബൈല്‍ ഒ.എസിന്‍റെ ചുവട് പിടിച്ചാണ് സെയില്‍ ഫിഷ്‌ എന്ന പുതിയ ഒ.എസ് നിര്‍മ്മിച്ചിരിക്കുന്നത്.

നോക്കിയയില്‍ മീഗോ ഒ.എസിന് വേണ്ടി പ്രവൃത്തിക്കുകയും നോക്കിയ വിന്‍ഡോസ്‌ ഒ.എസിലേക്ക് ചുവട് മാറിയപ്പോള്‍ നോക്കിയ വിട്ട് പോകുകയും ചെയ്ത ചില നോക്കിയ മുന്‍ ജീവനക്കാരാണ് സെയില്‍ ഫിഷ്‌ എന്ന ഈ പുതിയ ഒ.എസ് വികസിപ്പിച്ചിരിക്കുന്നത്,മീഗോ പ്ലാറ്റ്ഫോമില്‍ നോക്കിയ ആകെ ഒരു ഫോണ്‍ മാത്രമാണ് ഇത് വരെ പുറത്തിറക്കിയിട്ടുള്ളത് N9-00 ആണ് നിര്‍ഭാഗ്യവാനായ ആ മോഡല്‍.

നോക്കിയ വിട്ട ശേഷംഅവര്‍ 2011ല്‍ യോള എന്ന ഒരു പുതിയ കമ്പനിക്ക് രൂപം നല്‍കുകയും യോള എന്ന ബ്രാന്‍ഡ്‌ നെയിമില്‍ സ്മാര്‍ട്ട്‌ ഫോണും മീഗോ ഒ.എസിനെ പരിഷ്കരിച്ച് സെയില്‍ ഫിഷ്‌ എന്ന ബ്രാന്‍ഡ്‌ നെയിമില്‍ ഒരു ഓപ്പണ്‍‌സോഴ്സ് ഒ.എസുംപുറത്തിറക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഫിന്‍ലാന്‍ഡിലാണ് യോള സ്മാര്‍ട്ട്‌ ഫോണ്‍ ആദ്യമായി സെയില്‍ ഫിഷ്‌ പ്ലാറ്റ്ഫോമില്‍ പുറത്തിറക്കിയത് തുടര്‍ന്ന് 135 മറ്റ് രാജ്യങ്ങളിലും പ്രീ ഓര്‍ഡര്‍ അനുസരിച്ച് യോള ലഭ്യമാക്കുകയുണ്ടായി.

ഗൂഗിളിന്‍റെ ആപ്പ് സ്റ്റോര്‍ ആയ പ്ലേസ്റ്റോറില്‍ നിന്നുള്ള ഏകദേശം 85,000 ത്തോളംആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകള്‍ യോള സ്മാര്‍ട്ട്‌ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നത് യോളയുടെ ഒരു മേന്മ്മ തന്നെയാണ്.

അടുത്തിടെ ബ്ലാക്ക്‌ബെറി തങ്ങളുടെ BBM അപ്ലിക്കേഷനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരുന്നു,ഉടന്‍ തന്നെ തിരഞ്ഞെടുത്ത പ്ലേസ്റ്റോര്‍ അപ്ലിക്കേഷന്‍സ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ ഫോണുകളിലും ലഭ്യമാക്കും എന്ന് അണിയറയില്‍ കേള്‍ക്കുന്നു.

യോള സ്മാര്‍ട്ട്‌ ഫോണിന്‍റെ വിവരണം താഴെ 

ലഭ്യമായ വില : 399 Euro (ഏകദേശം 34.000 ഇന്ത്യന്‍ രൂപ )

 • Height              : 131 mm
 • Width               : 68 mm
 • Thickness       : 9.9 mm
 • Weight             : 141 g
 • Processor       : Qualcomm Dual Core 1.4GHz
 • 2G Network   : GSM 850 / 900 / 1800 / 1900
 • 3G Network   : HSDPA 850 / 900 / 1900 / 2100
 • 4G Network   : LTE
 • Sim                    : Micro-SIM
 • display            : IPS LCD capacitive touchscreen, 16M colors
 • Memmory     : 16 GB, 1 GB RAM
 • Card Slot        : microSD, up to 64 GB
 • Battery            : Li-Ion 2100 mAh battery (7.98 Wh)

 

കൂടുതല്‍ വിവരങ്ങള്‍ക്ക് Jolla.com അല്ലെങ്കില്‍ GSM ARENA സന്ദര്‍ശിക്കുക