നോക്കിയ ഹിയര്‍ മാപ്സ് ഇനി ആന്‍ഡ്രോയിഡിലും..

182

here

ഗൂഗിള്‍ മാപ്സിനു ഒരു പകരക്കാരനെ തിരഞ്ഞ് കൊണ്ടിരിക്കുകയാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഹിയര്‍ മാപ്സ് എത്തിക്കഴിഞ്ഞു. എന്തുകൊണ്ടും ഗൂഗിള്‍ മാപ്പിനു പകരം വക്കാവുന്ന മാപ്പ് ആണ് ഹിയര്‍. നോക്കിയ ആണ് ആന്‍ഡ്രോയിഡിലും തങ്ങളുടെ മാപ്പ് ആപ് ലഭ്യമാക്കുന്നത്.

ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഹിയര്‍ മാപ്പിന്‍റെ ബീറ്റ വെര്‍ഷന്‍ നിങ്ങള്ക്ക് സൗജന്യമായി ഇന്സ്ടാല്‍ ചെയ്യാം. നാവിഗേഷന്‍ നു ഏറ്റവും അനുയോജ്യാമായ ഒന്നാണ് ഹിയര്‍ മാപ്പ് എന്ന് നോക്കിയ ലുമിയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കു നന്നായറിയാം. ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന് ഓഫ് ലൈന്‍ ആയും ഉപയോഗിക്കാം എന്നതാണ്. നമുക്ക് വേണ്ട സ്ഥലത്തെ മാപ്പ് മുന്‍കൂട്ടി ഡൌണ്‍ലോഡ് ചെയ്തു വച്ചു കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ ഡാറ്റ ലഭ്യമല്ലാത്ത റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിലും മറ്റും സുഖമായി ഈ മാപ്പ് ഉപയോഗിച്ച് വഴി കണ്ടെത്താം. ഗൂഗിള്‍ മാപ്സുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിയര്‍ മാപ്പിന്‍റെ ഏറ്റവും വലിയ മേന്മയും ഇത് തന്നെയാണ്. ഗൂഗിള്‍ മാപ്പ് ഓഫ് ലൈന്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഹിയര്‍ മാപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക്
ഉപയോഗിക്കാം.