Featured
നോമോഫോബിയ
ആശയ വിനിമയ രംഗത്തെ അതിനൂതനമായ കണ്ടുപ്പിടിത്തങ്ങളില് ഒന്നാണ് മൊബൈല്‍ ഫോണ്‍.1973ല്‍ മോട്ടോറോള കമ്പനിയിലെ ഡോക്ടര്‍ മാര്ട്ടിന് കോപ്പേറാണ് മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം നിര്‍മ്മിച്ചത്. എന്നിരുന്നാലും ജനങ്ങളിലേക്ക് മൊബൈല്‍ ഫോണ്‍ കടന്നു വന്നതു 1983ലാണ്. ആ കാലത്ത് മൊബൈല്‍ ഫോണ്‍ ആഡംഭരത്തിന്റെ അടയാളമായിരുന്നു.എന്നാല്‍ കാലാകാലങ്ങളിലുളള സാങ്കെതിക വിദ്യയുടെ വളര്‍ച്ച, മൊബൈല്‍ ഫോണിനെ ഒരു അവശ്യ വസ്തുവാക്കി മാറ്റി.ഇന്ന് മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ഫോണുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു . മറ്റുളളവരുമായി സംസാരിക്കുവാനുളള സൗകര്യമെന്നതിലുപരി ലോകം തന്നെ നമ്മുടെ കൈക്കുമ്പിളില്‍ ഒതുക്കുവാന്‍ ഈ സ്മാര്‍ട്ട് ഫോണുകളിലൂടെ നമുക്ക് സാധിക്കുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും,അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായ ശാരീരിക മാനസ്സിക പ്രശ്നങ്ങളാണ് മനുഷ്യരില്‍ വരുത്തി വയ്ക്കുന്നത്.ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയൊഗത്തിലൂടെ ഇന്ന് ലോകജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനസ്സിക പ്രശനമാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുളളത്.
113 total views, 1 views today

ആശയ വിനിമയ രംഗത്തെ അതിനൂതനമായ കണ്ടുപ്പിടിത്തങ്ങളില് ഒന്നാണ് മൊബൈല്‍ ഫോണ്‍.1973ല്‍ മോട്ടോറോള കമ്പനിയിലെ ഡോക്ടര്‍ മാര്ട്ടിന് കോപ്പേറാണ് മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം നിര്‍മ്മിച്ചത്. എന്നിരുന്നാലും ജനങ്ങളിലേക്ക് മൊബൈല്‍ ഫോണ്‍ കടന്നു വന്നതു 1983ലാണ്. ആ കാലത്ത് മൊബൈല്‍ ഫോണ്‍ ആഡംഭരത്തിന്റെ അടയാളമായിരുന്നു.എന്നാല്‍ കാലാകാലങ്ങളിലുളള സാങ്കെതിക വിദ്യയുടെ വളര്‍ച്ച, മൊബൈല്‍ ഫോണിനെ ഒരു അവശ്യ വസ്തുവാക്കി മാറ്റി.ഇന്ന് മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ഫോണുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു . മറ്റുളളവരുമായി സംസാരിക്കുവാനുളള സൗകര്യമെന്നതിലുപരി ലോകം തന്നെ നമ്മുടെ കൈക്കുമ്പിളില്‍ ഒതുക്കുവാന്‍ ഈ സ്മാര്‍ട്ട് ഫോണുകളിലൂടെ നമുക്ക് സാധിക്കുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും,അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായ ശാരീരിക മാനസ്സിക പ്രശ്നങ്ങളാണ് മനുഷ്യരില്‍ വരുത്തി വയ്ക്കുന്നത്.ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയൊഗത്തിലൂടെ ഇന്ന് ലോകജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനസ്സിക പ്രശനമാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുളളത്.
മൊബൈല്‍ ഫോണ്‍ അടിമത്തം കാരണം ഒരു വ്യക്തിക്കു ഉണ്ടാകുന്ന മാനസ്സിക വിഭ്രാന്തിയാണ് നോമോഫോബിയ(നോ മൊബൈല്‍ ഫോബിയ).ഫൊമൊ(ഫിയര്‍ ഒഫ് മിസ്സിങ്ങ് ഔട്ട്) എന്ന ഒമന പേരിലും മാനസ്സിക വിഭ്രാന്തി അറിയപ്പെടുന്നു.2008ല്‍ ഇംഗ്ലണ്ടില്‍ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ യൂഗവ് എന്ന സംഘടന നടത്തിയ പഠനത്തിലൂടെയാണ് ഈ മാനസ്സിക പ്രശ്നത്തെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.അന്ന പുരുഷന്മാരാണ് അധികവും ഈ മാനസ്സിക വിഭ്രാന്തിക്ക് അടിമപ്പെട്ടതെങ്കില് ഇന്ന് സ്ത്രീകളാണ് എണ്ണത്തില്‍ അധികവും.നൂതന സാങ്കെതിക വിദ്യകളുടെ വരവ് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്താകമാനം ക്രമാതീതമായ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. 18നും 24നും മദ്ധ്യേ പ്രായമുളളവരാണ് ഇന്ന് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ അധികവും.
2011ലെ കണക്കുകളനുസരിച്ച് ലോകത്താകമാനം 6 ബില്യണിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണുളളത് . ഇതില്‍ 74 ശതമാനത്തിലധികം ഉപഭോക്താക്കള്‍ക്ക് നോമോഫോബിയ ഉളളതായി പുതിയ സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.ഇതില്‍ 58 ശതമാനത്തോളം ആളുകള്‍ ഒരു മണിക്കൂറിലധികം സമയം തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയൊഗിക്കാതിരിക്കുമ്പോള് മാനസ്സിക പിരിമുറുക്കം അനുഭവപ്പെടുന്നതായി സമ്മതിക്കുന്നുണ്ട്.സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ ശരാശരി 33 പ്രാവശ്യമെങ്കിലും തന്റെ മൊബൈല്‍ ഫോണ്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്താനായി എടുത്ത് പരിശോധിക്കാറുണ്ടത്രെ.ഈ ശീലം നോമോഫോബിയക്ക് കാരണമാകാം. നോമോഫോബിയയില് നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒട്ടു മിക്ക രാജ്യങ്ങളിലും മൊബൈല്‍ ഫോണ്‍ ആന്ക്സൈറ്റി അഡ്വൈസ് സെന്റ്റുകള്‍ സ്ഥാപിചീട്ടുണ്ട്.
നോമോഫോബിയ ഇന്ത്യയില്‍
2012 മെയ് മാസത്തിലെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ 929 മില്യണ്‍ ആളുകള്‍ മൊബൈല്‍ ഫോണ്‍ സേവനം ഉപയോഗിക്കുന്നുണ്ട്.ഇതില്‍ 60ശതമാനത്തിലധികം യുവതിയുവാക്കളാണ്.മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനമാണുളളത്. നോമോഫോബിയ സംബന്ധമായ പഠന പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് ഇന്ത്യയില്‍ ആരംഭിച്ചത്. യുവതി യുവാക്കള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വെ പ്രകാരം ഇന്ത്യയില്‍ 45ശതമാനത്തിലധികം യുവതി യുവാക്കള്‍ നോമോഫോബിയ എന്ന മാനസ്സിക അവസ്തയാല് ബാധിക്കപ്പെട്ടവരാണ്.ഇവരില്‍ പലരും ഉറങ്ങുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ തങ്ങളുടെ അരികില്‍ തന്നെ സൂക്ഷിക്കുന്നു.12 ശതമാനത്തിലധികം യുവതി യുവാക്കള്‍ തങ്ങള്‍ക്ക് മൊബൈല്‍ ഫോണില്ലാത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല എന്ന് ആണയിട്ട് പറയുന്നു.ഇന്ത്യയില്‍ ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളായി മാറിക്കൊണ്ടിരിക്കുന്നത് .ഈ കാരണം ഒന്നു കൊണ്ട് മാത്രം നോമോഫോബിയ എന്ന മാനസ്സിക അവസ്ഥ കണക്കുകളില്‍ സൂചിപ്പിക്കുന്നതിനെക്കാളധികം ആളുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.ഇന്ത്യയില്‍, നോമോഫോബിയബാധിച്ച 25 ശതമാനത്തിലധികം ആളുകള്‍ വാഹന അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുളളതായി സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. നോമോഫോബിയ ബാധിച്ചവര്‍ക്ക് അസ്ഥി സമ്പന്ധമായ രോഗങ്ങള്‍ പിടിപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുളള ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്.
നോമോഫോബിയ എങ്ങനെ തിരിച്ചറിയാം
നോമോഫോബിയ തിരിച്ചറിയാന്‍ ഇതാ ചില ലക്ഷണങ്ങള്‍:
- മൊബൈല്‍ ഫോണ്‍ കൈയില്‍ ഇല്ലാത്ത ഒരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഭയവും മാനസ്സിക പിരിമുറുക്കവും തോന്നാറുണ്ടോ?
- മൊബൈല്‍ ഫോണ്‍ കൈയില്‍ ഇല്ലാത്തപ്പൊഴൊ, സ്വിച്ച്ഒഫ് ചെയ്ത് കയ്യില്‍ സൂക്ഷിക്കുമ്പോഴൊ മൊബൈല്‍ ഫോണ്‍ വൈബറെറ്റ് ചെയ്യുന്നതായി അനുഭവപ്പെടാറുണ്ടോ?
- മറ്റുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍,കാളുകളോ മെസ്സെജുകളോ വന്നിട്ടുണ്ടൊ എന്നറിയാന്‍ നിങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ എടുത്ത് പരിശൊധിക്കാരുണ്ടോ ?(ഈ അവസ്തക്ക് മൊബൈല്‍ ഫോണ്‍ മിമിക്രി എന്നാണ് മനോരൊഗ വിധക്തര്‍ പേരിട്ടിരിക്കുന്നത് )
- നിങ്ങള്‍ വിനോദയാത്രയും മറ്റും പോകാന്‍ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍,നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവനധാതാവിന്റെ സാന്നിധ്യം ആ പ്രദേശങ്ങളില്‍ ഉണ്ടാകുമോ എന്ന ചിന്ത നിങ്ങളെ അലട്ടാറുണ്ടോ?
- നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം നിങ്ങളെ അലട്ടുന്നുണ്ടോ?ഇതു കാരണം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ആരും കാണാത്ത സഥലങ്ങളിള് ഒളിച്ച് വൈക്കാറുണ്ടോ?
മേല്‍ സൂചിപ്പിച്ചവയില്‍ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും പ്രകടിപ്പിക്കുന്ന ഒരാള്‍ക്ക് നോമോഫോബിയ എന്ന മാനസ്സികാവസ്ത ഉണ്ടാകാനുള്ള സാദ്ധ്യതകളുണ്ട്.
താഴെ പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കുക വഴി നോമോഫോബിയയില് നിന്നും ഒരാള്‍ക്ക് മോചനം ലഭിച്ചേക്കാം.
- യാത്ര ചെയ്യുമ്പോഴും,പൊതുസ്ഥലങ്ങളില്‍ പോകുമ്പോഴും മൊബൈല്‍ ഫോണ്‍ സുരക്ഷിതമായ ഒരു സ്ഥലതു സൂക്ഷിക്കുക. (ഷര്‍ട്ടിന്റെയും പാന്റ്സ്സിന്റെയും പോക്കറ്റുകള്‍ ഒഴിവാക്കുക).ബാഗിനുളളിലോ, സുരക്ഷിതമായ പൗച്ചിലോ സൂക്ഷിക്കാം.
- ജോലി സ്ഥലതും മറ്റും മൊബൈല്‍ ഫോണ്‍ അശ്രധമായി ഇടാതിരിക്കുവാന്‍ പ്രതേകം ശ്രദ്ധിക്കുക.
- നിങ്ങളുടെ മൊബൈല്‍ ഫോണിലെ കോണ്ടാക്ടുകളും,മെസ്സെജുകളും സുരക്ഷിതമായ രീതിയില്‍ ബയ്ക്കപ്പ് എടുത്ത് സൂക്ഷിക്കുക.നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും,എ.ടി.യെം പാസ്സ് വേടും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാതിരിക്കുക.
- നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ(ഇന്റ്റര്‍ നാഷണല്‍ മൊബൈല്‍ എക്യുപ്പ്മെന്റ് ഐഡന്റിറ്റി ) നമ്പര്‍ അറിഞ്ഞിരിക്കുക.( മൊബൈല്‍ ഫോണിന്റെ ബാറ്റ്റി ഘടിപ്പിക്കുന്ന സ്ഥലത്ത് ഈ നമ്പര്‍ പതിചീട്ടുണ്ടാകും.)
- ജോലി സ്ഥലതും,ദൂര യാത്ര പോകുമ്പോഴും മൊബൈല്‍ ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്തീട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി അധികമായി ഒരു ബാറ്റ്റി(പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യതത്) കൂടെ കരുതുന്നത് നല്ലതാണ്.
- പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വ്വീസാണ് ഉപയോഗിക്കുന്നതെങ്കില്‍ ആവശ്യത്തിന് അക്കൗണ്ടില്‍ കാശുണ്ടെന്ന് ഉറപ്പ് വരുത്തുക.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ ഒരാള്‍ക്ക് നോമോഫോബിയ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്.
114 total views, 2 views today