Columns
നോമ്പിന്റെ പുണ്യം..
എന്തിനാണ് ഇങ്ങനെ പട്ടിണി കിടക്കുന്നത്? ഇതു കൊണ്ട് ദൈവത്തിനു എന്താണ് ലഭിക്കുന്നത്? എന്ന് ചോദിക്കുന്ന ആള്ക്കാര് ഉണ്ട്.
589 total views, 1 views today

അറബ് മാസത്തിലെ ഒരു മാസമായ റമളാനില്‍ ആണ് ഖുര്‍ ആന്ആദ്യ വചനങ്ങള്‍ അവതരിച്ചത്. പിന്നീട് ആ മാസത്തില്‍ വിശ്വാസികള്നോമ്പെടുക്കണമെന്ന് ദൈവം ഖുര്‍ ആനിലൂടെ അറിയിച്ചു.
”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും, സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുമായി വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍, അതു കൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍
സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പ് നോറ്റുവീട്ടെണ്ടതാണ്..) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് ദൈവം ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നിന്റെ പേരില്‍ ദൈവത്തിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും , നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇങ്ങനെ കല്പിച്ചിട്ടുള്ളത്.” (ഖുര്‍ആന്‍ 2/185 )
എന്തിനാണ് ഇങ്ങനെ പട്ടിണി കിടക്കുന്നത്? ഇതു കൊണ്ട് ദൈവത്തിനു എന്താണ് ലഭിക്കുന്നത്? എന്ന് ചോദിക്കുന്ന ആള്ക്കാര് ഉണ്ട്. അറിയുക, ലഭിക്കുന്നത് ദൈവത്തിനല്ല നമുക്കാകുന്നു, അഗാധമായ ജ്ഞാനമാണ് നോമ്പിലൂടെ ലഭിക്കുന്നത്.
നിങ്ങളെ സമീപിച്ചു ഒരാള്‍ പറയുന്നു, അയാളുടെ ചെറിയ കൂര ഈ മഴക്കാലത്ത്
ചോര്‍ന്നൊലിക്കുന്നു എന്ന്, നിങ്ങള്‍ ഉടനെ ഒരു നൂറു രൂപ നല്കി അയാളെ പറഞ്ഞു വിടുന്നു..
എന്നാല്‍ ഇതേ നിങ്ങള്‍ക്കു അയാളോടൊപ്പം ആ കൂരയില്‍ ഒരു മഴയത്ത് തങ്ങേണ്ടി വന്നാല്‍ ആ അവസ്ഥ ശരിക്കും മനസ്സിലാവില്ലേ, ചിലപ്പോള്‍, അയാള്‍ക്ക് ഒരു വീട് വെച്ചു കൊടുക്കാന്‍ പോലും നിങ്ങള്‍ തയ്യാറായെന്നു വരും..എന്താണ് കാരണം?
ആദ്യത്തേതു നിങ്ങള്‍ കേട്ടറിഞ്ഞതാണ്, രണ്ടാമത്തേത് നിങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്..
ഈ അനുഭവിക്കല്ആണ് നോമ്പ് കൊണ്ട് ദൈവവും ഉദ്ദേശിക്കുന്നത്. വിശന്നു വലയുന്ന ഒരു ചെറുപ്പക്കാരന് ആ സമയത്ത് ഒരു സുന്ദരിയെ കണ്ടാല്‍ പോലും കാമം ഉണരുന്നില്ല, പട്ടിണി കിടക്കുന്നവര്‍ക്ക് വിശപ്പിനെ വെല്ലുന്ന വേറൊരു വികാരവുമില്ല അത്രയ്ക്കും വലുതാണ് വിശപ്പ് എന്ന വികാരം.നാല് നേരം മീനും, ഇറച്ചിയും തിന്നുന്നവന് അറിയണം വിശപ്പെന്താണെന്ന് .. അമേരിക്കയിലെ പ്രൊഫസറും, അറേബ്യയിലെ രാജാവും, കണ്ണൂരിലെ ടീച്ചറും ഒരേ പോലെ വിശപ്പിന്റെ വില അറിഞ്ഞാലേ, വിശന്നൊട്ടിയ വയറു കാണുമ്പോള്‍ അതിന്റെ വേദന നന്നായി മനസ്സിലാക്കൂ..
നാല് നേരം മീനും, ഇറച്ചിയും തിന്നുന്നവന് അറിയണം വിശപ്പെന്താണെന്ന് .. അമേരിക്കയിലെ പ്രൊഫസറും, അറേബ്യയിലെ രാജാവും, കണ്ണൂരിലെ ടീച്ചറും ഒരേ പോലെ വിശപ്പിന്റെ വില അറിഞ്ഞാലേ, വിശന്നൊട്ടിയ വയറു കാണുമ്പോള്‍ അതിന്റെ വേദന നന്നായി മനസ്സിലാക്കൂ..ഇനി നോമ്പ് എടുക്കുന്ന വിധം ചുരുക്കി വിവരിക്കാം
ഇനി നോമ്പ് എടുക്കുന്ന വിധം ചുരുക്കി വിവരിക്കാം.
രാത്രി ഭക്ഷണം കഴിച്ച ശേഷം നിയ്യത്ത് വെക്കുക. അതായത് ഇങ്ങനെ സ്വയം പറയുക..
”ഈ കൊല്ലത്തെ റമളാന്‍ മാസത്തിലെ നാളത്തെ നോമ്പിനെ ദൈവത്തിനു വേണ്ടി നോറ്റു വീട്ടുവാന് ഞാന്‍ കരുതി ” അതിനു ശേഷം പുലര്‍ച്ചെയുള്ള ( 4:30 5 മണി ) സുബഹി ബാങ്കിനു മുന്‍പായി വല്ലതും കഴിക്കുക. പിന്നെ സന്ധ്യയ്ക്കുള്ള മഗ് രിബ് ബാങ്ക് കൊടുക്കുമ്പോള്‍ നോമ്പ് തുറക്കുക. കാരക്കയും വെള്ളവും കൊണ്ടാണ്മുഹമ്മദ് നബി നോമ്പ് തുറന്നിരുന്നത്.. അതിനാല്‍ അങ്ങനെ ചെയ്യല്‍ സുന്നത്താണ്. (ചെയ്താല്‍ പുണ്യം )
നോമ്പ് തുറക്കും സമയത്തുള്ള പ്രാര്‍ത്ഥനയ്ക്കു ഉത്തരം കിട്ടുമെന്നും നബി അരുളിയിരിക്കുന്നു. അതോടൊപ്പം നോമ്പ് തുറക്കുമ്പോള്‍ ഒരുമിച്ചിരിക്കലും ഏതെങ്കിലും ഒരു സാധുവിനെ ഒപ്പം ഇരുത്തി ഭക്ഷിപ്പിക്കലും ഏറെ നല്ലതാണ്. പൊങ്ങച്ചം കാണിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളെക്കാള്‍ അല്ലാഹുവും, നബിയും ഇഷ്ടപ്പെടുന്നതും അതാണ്..
ചിലരുണ്ട്, രാവിലെ പട്ടിണി കിടന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാത്രി നന്നായി ഭക്ഷിക്കും, അതുംപാടില്ല, നബിയോ ശിഷ്യരോ അങ്ങനെ ചെയ്തിട്ടില്ല..ഇതു കേവലം തീറ്റ മത്സരമല്ല, ഇതു ദൈവത്തിലേയ്ക്കു നന്മ ചെയ്തു മുന്നേറാനുള്ള മത്സരമാണ് എന്നാല്‍ ശാരീരികമായി മാത്രമല്ല, മാനസികമായും ശുദ്ധി കൈവരിക്കണം.
”മോശം വാക്കുകളും , കര്‍മ്മങ്ങളും ഒഴിവാക്കാത്തവന്‍, ഭക്ഷണം ഒഴിവാക്കണമെന്ന് ദൈവത്തിനു ഒരു നിര്‍ബ്ബന്ധവുമില്ല..” (നബി വചനം )
നോമ്പുകാരന് തോന്ന്യാസവും കളിച്ചു നടന്നാല്‍ അവന്റെ നോമ്പ് വെറും പട്ടിണി കിടക്കല്‍ nമാത്രമാണെന്നര്‍ത്ഥം..അള്ളാഹു അത് നോമ്പ് ആയി കണക്കാക്കില്ല.
നോമ്പ് കാലത്ത് നമ്മള് സാധാരണ ചെയ്യുന്ന എല്ലാ നന്മകളും കഴിയുന്നത്ര അധികരിപ്പിക്കണം, കാരണം ഓരോ നന്മയ്ക്കും എഴുപതിരട്ടിയാണ് പ്രതിഫലം നല്കപ്പെടുക..
റമളാനിലെ അവസാന പത്തില്‍ ഒരു രാത്രിയുണ്ട് , ആയിരം രാത്രികളേക്കാള്‍ ഉത്തമ രാത്രി എന്നു ഖുര്‍ ആന്‍ പറയുന്ന ഈ രാത്രിയില്‍ നടത്തുന്ന പ്രാര്‍ത്ഥന തള്ളപ്പെടുകയില്ല..
അതേ പോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് സക്കാത്ത്. ചിലര്‍ കരുതും പോലെ അത് വീട് തോറും ആള്ക്കാര് യാചന ചെയ്യുന്നതല്ല. ഇസ്ലാമിക വിശ്വാസ പ്രകാരം, എല്ലാ പണക്കാരന്റെയും ധനത്തില്‍ രണ്ടര ശതമാനം പാവപ്പെട്ടവന് അവകാശമുണ്ട്., അതു പണക്കാരന്റെ ഔദാര്യമല്ല, മരിച്ചു പാവപ്പെട്ടവന്റെ അവകാശമാണ്..സകാത്ത് നല്‍കിയാലേ പണക്കാരന്റെ ധനം ശുദ്ധിയായി ദൈവം സ്വീകരിക്കുകയുള്ളൂ.
ഉദാഹരണമായി, ഒരു കോടി രൂപ സ്വത്തുള്ളവന് അതിന്റെ രണ്ടര ശതമാനം, രണ്ടര ലക്ഷം രൂപ സകാത്ത് നല്‍കിയിരിക്കണം.. പണം അങ്ങോട്ടു കൊണ്ട് പോയി കൊടുക്കാനാണ് ഇസ്ലാം
കല്‍പ്പിക്കുന്നത് എന്നും അറിയുക. അല്ലാതെ ആയിരം രൂപ ചില്ലറയാക്കി വെച്ചു യാചനയ്ക്കു വരുന്നവര്‍ക്ക് നല്കി, ഞാന്‍ സകാത്ത് കൊടുത്തു എന്ന് പറയല്‍ അല്ലാഹുവെ പറ്റിക്കലാണ്.
സകാത്ത് ശരിയാം വണ്ണം നടപ്പാക്കിയാല്‍ ഓരോ റമദാനും കുറഞ്ഞത് പത്തു കുടുംബമെങ്കിലും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടും, പിന്നെ അവരും സകാത്ത് കൊടുത്താല്‍ അടുത്ത വീട്ടുകാരുംരക്ഷപ്പെടും. അങ്ങനെ യാചിക്കേണ്ട അവസ്ഥ ഉണ്ടാകില്ല, ഇസ്ലാമിക ചരിത്രത്തില്‍ സകാത്ത് വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇന്ന് സകാത്ത് എന്നും പറഞ്ഞു യാചനയാണ് നടക്കുന്നത്. മഹത്തായ ഒരു നിയമത്തെ പരിഹസിക്കുന്നതില്‍ എന്നത്തേയും പോലെ മുസ്ലിംകള് മത്സരിക്കുകയും ചെയ്യുന്നു.
പിന്നെ ഉള്ളത് ദാനം ആണ്.. കഴിയുന്നത്ര ദാനം ചെയ്യുക റമളാന്‍ മാസം നബി അത്യധികം ഉദാരനായിരുന്നു.. നബി ശിഷ്യരും ദാന കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു.. നമ്മളും അതേ പോലെ ആകുവാന്‍ ശ്രമിക്കുക.
ഒരിക്കല്‍ ഒരു ഗുരുവും, മൂന്നു ശിഷ്യരും കൂടി ഇരുട്ടില്‍ ഒരു ഗുഹയിലൂടെ പോവുകയായിരുന്നു.
”ഈ ഗുഹയില്‍ ഏറെ വിലപിടിച്ച വസ്തുക്കളുണ്ട് അതിനാല്‍ താല്‍പ്പര്യമുള്ളവര്‍ക്കു കഴിയുന്നത്ര ശേഖരിക്കാം ” എന്ന് ഗുരു പറഞ്ഞു.. ശിഷ്യര്‍ ഇരുട്ടില്‍ തപ്പി നോക്കിയപ്പോള്‍ എല്ലാം കല്ല് പോലുള്ള വസ്തുക്കള്‍ ആണെന്ന് മനസ്സിലായി, ഗുരുവിനെ അന്ധമായി വിശ്വാസമുള്ള ഒന്നാം ശിഷ്യന് കഴിയുന്നത്ര വാരിയെടുക്കാന്‍ തുടങ്ങി..രണ്ടാമന് വലിയ വിശ്വാസം വന്നില്ല എങ്കിലും ഒന്ന് രണ്ടെണ്ണം എടുത്തു അവന് കീശയിലിട്ടു. മൂന്നാമന് വിശ്വാസക്കുറവ് കാരണം ഒന്നും എടുത്തില്ല.. ആ വലിയ ഗുഹ കഴിഞ്ഞു അവര്‍ പുറത്തിറങ്ങിയതും ഗുഹ അടഞ്ഞു , കയ്യിലുണ്ടായിരുന്ന വസ്തുക്കള്‍ രത്നങ്ങള്‍ ആണെന്ന് കണ്ട് ശിഷ്യര്‍ ഞെട്ടിപ്പോയി. നീണ്ട ആ ഗുഹ ഈ ലോക ജീവിതമാണ്.. അതിലെ രത്നക്കല്ലുകള്‍ നമ്മള് ശേഖരിക്കുന്ന നന്മകളും..
ആ ശിഷ്യര്‍ മനുഷ്യരാണ്.. ആ ഗുരു മുഹമ്മദ് നബിയും.. ഒന്നാമനായ ശിഷ്യന് ആകാനുള്ള ഒരു പുണ്യ അവസരമാണ് ഈ റമളാന്‍.. അതിനാല്‍ നന്നായി നന്മകള് നേടാന്‍ ശ്രമിക്കുക.. റമളാനു ശേഷവും ആ നന്മകള് നിലനിര്‍ത്തുക.
” ദൈവത്തെ നിങ്ങള്‍ നന്മ ചെയ്തു സന്തോഷിപ്പിക്കുക” എന്ന നബി വചനം എന്നും ഓര്‍ക്കുക.
” ( മുഹമ്മദ് ) നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍, ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്../, അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്….” (ഖുര്‍ ആന്‍ 2/186 )
590 total views, 2 views today