വിശുദ്ധ റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണെന്നും പാപമോചനത്തിന്റെ മാസമാണെന്നും, മനുഷ്യന്റെ ശരീരവും ആത്മാവും ഒരു പോലെ സംസ്ക്കരിക്കപ്പെടുന്ന മഹനീയ മാസമാണെന്നും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസം ഇങ്ങിനെ ഒട്ടേറെ അര്‍ത്ഥവത്തായ വിശേഷണങ്ങള്‍ റമദാനെ കുറിച്ച് നാം മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഭക്ഷണ സമയത്തിലും വിഭവങ്ങള്‍ ഒരുക്കുന്നതിലും അല്പം വ്യത്യാസപ്പെടുത്തി നിര്‍ബ്ബന്ധമായ അനുഷ്ടാനങ്ങളും പ്രാര്‍ഥനകളും പോലും നിര്‍വ്വഹിക്കാതെ നോമ്പെടുക്കുന്ന വലിയൊരു വിഭാഗവും നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. അവര്‍ക്ക് റമദാന്‍ നോമ്പ് കേവലം ഒരു ആചാരം മാത്രമാണ്.

അല്ലാഹുവിന്റെ കോപത്തിന് ഇടയാക്കുന്ന തിന്മകളില്‍ നിന്നകന്നുനില്‍ക്കുകയും അവന്റെ കടാക്ഷം നേടിത്തരുന്ന സദ്കര്മ്മങ്ങളില്‍ നിരതമാവുകയും ചെയ്യുന്നവര്‍ക്ക് ദൈവത്തിന്റെ പ്രത്യേക കാരുണ്യവും, പാപവിമുക്തിയും നരകമോചനവും അതിലൂടെ സ്വര്‍ഗ്ഗപ്രവേശനവും എളുപ്പമാകുന്നുവെന്നതാണ് നോമ്പുകൊണ്ട് നേടിയെടുക്കാവുന്ന ഏറ്റവും വലിയ സൌഭാഗ്യം. അതുകൊണ്ടുതന്നെ ഒരാളുടെ പതിനൊന്നു മാസത്തെ ജീവിതത്തിനിടയില്‍ സംഭവിച്ചു പോകുന്ന തെറ്റുകുറ്റങ്ങള്‍ പൊറുക്കക്കപ്പെടാനും അതോടൊപ്പം പതിന്മടങ്ങ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട ഈ പരിശുദ്ധ മാസത്തെ ആവുന്നത്ര ഉപയോഗപ്പെടുത്തി ദൈവസാമീപ്യം കരസ്ഥമാക്കാന്‍ പാടുപെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ നോമ്പിനെ നെഞ്ചിലേറ്റിയവര്‍.

നമസ്കാരം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ ആരാധനാ കര്‍മ്മങ്ങള്‍ നോമ്പല്ലാത്ത കാലത്തും വിശ്വാസിക്ക് നിര്‍ബന്ധമാണ്. പക്ഷെ റമദാന്‍ മാസത്തിലാകുമ്പോള്‍ പതിന്മടങ്ങ് പ്രതിഫലത്തിനര്‍ഹമാകുന്നതോടൊപ്പം നരക ശിക്ഷയില്‍  നിന്നും ബഹുദൂരം അകലാനും സ്വര്‍ഗത്തിലേക്ക് അതിവേഗം എത്തിപ്പെടാനും സാധിക്കുന്നു.

സാമൂഹ്യ ജീവിയായ ഒരു വിശ്വാസി തന്‍റെ ജീവിതത്തില്‍ തുടര്‍ന്ന് വരുന്ന ദുശ്ശീലങ്ങളും ചീത്ത സ്വഭാവങ്ങളും   ഉപേക്ഷിക്കുവാനും, താന്‍ ചെയ്തു ശീലിച്ചിട്ടില്ലാത്ത പുതിയ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും സഹായിക്കുന്ന പരിശീലന മാസം കൂടിയാണ് റമദാന്‍.

നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതിന്റെ ഉദ്ദേശ്യവും ലകഷ്യവും വ്യക്തമായി മനസ്സിലാക്കി അതിനുസരിച്ചു നോമ്പിനെ സ്വാഗതം ചെയ്യുന്നവര്‍ക്ക് കരഞ്ഞുകൊണ്ടല്ലാതെ റമദാന്‍ മാസത്തോട് വിടപറയാന്‍ സാധിക്കില്ല.

You May Also Like

പ്രവാസികള്‍ക്ക് ആശ്വസിക്കാം, യുഎഇയില്‍ പാര്‍ട്ട്‌ ടൈം ജോലിക്കാര്‍ക്ക് പച്ച കൊടി..!!!

സ്ഥിരം ജോലിചെയ്യുന്നവര്‍ക്ക് ഇനി പാര്‍ടൈം ജോലിയും ചെയ്യാമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി…

പ്രണയം, മരണം, അതിജീവനം

പ്രണയം, മരണം, അതിജീവനം Sajid AM അതെ പറഞ്ഞു വരുന്നത് പ്രണയത്തിന്റെ, വിരഹത്തിന്റെ, നഷ്ട്ടപ്പെടലുകളുടെ അതിജീവനത്തിൻ്റെ,…

അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാളുടെ മൃതദേഹവുമായിട്ടാണ് തന്റെ ലോറിയിൽ ആ നാട്ടിലേക്ക് ആദ്യമായി വരുന്നത്

Bineesh K Achuthan അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാളുടെ മൃതദേഹവുമായിട്ടാണ് തന്റെ ലോറിയിൽ ആ നാട്ടിലേക്ക്…

ഒരു കലക്ടറിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

കോഴിക്കോടിന്‍റെ സ്വന്തം കളക്ടര്‍ ബ്രോ ഒരു നല്ല മാതൃകയാണ്, ഒരു സിവില്‍ സര്‍വന്റ് എങ്ങനെയാവണം എന്നതിന്.