Weird News
നോ പാര്‍ക്കിങ്ങില്‍ ബൈക്ക് വച്ചു; മൂന്ന് വയസുകാരന് കനേഡിയന്‍ പോലീസിന്റെ പെറ്റി !
അയ്യോ..ഇത് എന്ത് കഥ? ആ ബാലന് പെറ്റി അടയ്ക്കണോ? എന്നൊക്കെ ആലോചിച്ചു നിങ്ങള്‍ തല പുകയ്ക്കണ്ട..
134 total views

മൂന്ന് വയസുകാരന് കനേഡിയന്‍ ബാലന് ഡക്കാന്‍ ട്രമേലിക്ക് സംഭവിച്ച ഒന്നും മനസിലായിട്ടില്ല. താന്‍ ഇപ്പോള്‍ യുട്യൂബില്‍ വൈറലാണ് എന്ന കാര്യവും അവനു അറിയില്ല…എന്താണ് സംഭവിച്ചത് എന്നല്ലേ?
ട്രമേലി മാതാപിതാക്കളോട് ഒപ്പം നഗരത്തില്‍ ഒന്ന് ചുറ്റി അടിക്കാന്‍ ഇറങ്ങിയതാണ്. തന്റെ കുഞ്ഞു കളിപാട്ടമായ ബൈക്കില്‍ ആയിരുന്നു ട്രമേലി ഇറങ്ങിയത്. നഗരം ഒക്കെ കണ്ടു തന്റെ കുഞ്ഞു പ്ലാസ്റിക് ബൈക്ക് ഓടിച്ചു തളര്‍ന്നു അവസാനം അവന് ബൈക്ക് ഹാലിഫെക്സിലെ ഫെറി ടെര്‍മിനലില്‍ കൊണ്ട് വച്ചു. ഇരു ചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ള ഫെറി ടെര്‍മിനലില്‍ ബൈക്ക് കണ്ട പോലീസുകാരന് ഷ്വാന് കുറി ഉടന്‍ തന്നെ ഓടി എത്തി ട്രമെലിക്ക് പെറ്റി എഴുതി നല്‍കുകയും ചെയ്തു..!
അയ്യോ..ഇത് എന്ത് കഥ? ആ ബാലന് പെറ്റി അടയ്ക്കണോ? എന്നൊക്കെ ആലോചിച്ചു നിങ്ങള്‍ തല പുകയ്ക്കണ്ട..ട്രമേലി പെറ്റി ഒന്നും അടയ്ക്കേണ്ട കാര്യമില്ല…മറിച്ചു ഇത് ശരിക്കും നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് മാത്രമാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതേ സന്ദേശം ഉള്‍ക്കൊളിച്ചു ട്രമേലിക്ക് പെറ്റി അടിക്കുന്ന വീഡിയോ കനേഡിയന്‍ പോലീസ് യുട്യൂബ് അടക്കമുള്ള വിവിധ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്…
135 total views, 1 views today