ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ ദുബായിലെ കിടിലന്‍ സ്‌പോട്ടുകള്‍..

291

Dubai Mall/Burj Khalifa

പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ദുബായ് നഗരവും ഒരുങ്ങി കഴിഞ്ഞു. സ്വപന നഗരിയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. എല്ലാവര്‍ക്കും അറിയാവുന്ന പോലെ കണ്ണഞ്ചിപ്പിക്കുന്ന ആകാശ വെടിക്കെട്ടാണ് ദുബായിയിലെ പുതുവര്‍ഷ ആഘോഷങ്ങളുടെ ആകര്‍ഷണം. ബ്വുര്‍ജ് ഖലീഫയില്‍ ഒരുക്കിയിരിക്കുന്ന ആകാശ വിസ്മയങ്ങള്‍ കാണേണ്ടേ ?

ഡൗണ്‍ടൗണ്‍ ദുബായ്

നിങ്ങള്‍ ധൈര്യശാലിയാണോ ? എങ്കില്‍ 6 മണിക്ക് മുമ്പായി ഡൗണ്‍ടൗണിലെത്തൂ. 6 ഘട്ടങ്ങളായുള്ള വെടിക്കെട്ടും, ലേസര്‍ ലൈറ്റ് ഷോയും നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പക്ഷേ കാറുമായി എത്തിയാല്‍ പെട്ടു പോകുമെന്ന് ഉറപ്പ്. ട്രാഫിക് നിയന്ത്രണമുള്ളതിനാല്‍ മെട്രോ ട്രെയില്‍ ഉപയോഗികുന്നതാണ് ബുദ്ധി. ഇനി കാര്‍ നിര്‍ബന്ധമാണെങ്കില്‍ 4 മണിക്ക് തന്നെ എത്താന്‍ ശ്രമിക്കുമല്ലോ?

കിടിലന്‍ കാഴ്ചകളുമായി ബീച്ച് സ്‌പോട്ടുകള്‍

ഉം സുഖെയ്മിലെ ജുമെയ്‌റ ബീച്ചും,കൈറ്റ് ബീച്ചും അല്‍ സൂഫോ റോഡിലെ പാലസ് ബീച്ചും കിടിലന്‍ വിഭവങ്ങളുമയി നിങ്ങളെ കത്തിരിപ്പുണ്ട്

റൂഫ് ടോപ്പ് റെസ്റ്റോറന്റ്‌സ്

മെയിന്‍ ഏരിയകളിലെ റൂഫ് ടോപ് റേസ്റ്റോറന്റുകളും ആകാശ കാഴ്ചകള്‍ ആസ്വദിക്കന്‍ നിങ്ങളെ സഹായിക്കും, അധികം പണച്ചിലവില്ലാതെ തന്നെ

വഴിയോര കാഴ്ചകള്‍

ഇനി ഇതൊന്നുമല്ലെങ്കില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിട്ട് നിങ്ങള്‍ക്ക് കാഴ്ചകള്‍ കാണാം, പക്ഷേ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് മാത്രം.

ഇനി പുറത്തിറങ്ങാന്‍ മടിയാണോ .ഓണ്‍ലൈനിലും ബുര്‍ജ് ഘലീഫയിലെ കാഴ്ചകള്‍ കാണാം . ഈ ലിങ്കില്‍ കേറിയാല്‍ മാത്രം മതി  www.youtube.com/DowntownDubai