ന്യൂ ജനറേഷന്‍ ആസക്തികള്‍..

254

internet-addiction

പണ്ടുള്ളവര്‍ പറയും മനുഷ്യനായാല്‍ എന്തിനോടെങ്കിലും എപ്പോഴും ആസക്തി കാണും എന്ന്. പുകവലി, മദ്യം, പിന്നെ മറ്റുപലതുമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ പുരുഷന്മാരുടെ ആസക്തികള്‍ എങ്കില്‍ സ്ത്രീകള്‍ക്ക് പാട്ടും, നൃത്തവും, പിന്നെ വേഷ ഭൂഷാധികളും ആയിരുന്നു. എന്നാല്‍ കളര്‍ഫുള്‍ കാലഘട്ടമായ ഇന്ന് അതൊക്കെ മാറി. ഇപ്പോഴത്തെ ചെറുപ്പകാരുടെ ആസക്തികള്‍ എന്തൊക്കെയാണ് എന്നെ നോക്കാം.

ഏറ്റവും മുന്തിയതും കൂടുതല്‍ കാണാന്‍ കഴിയുന്ന ആസക്തി തന്നെ ആദ്യം എടുക്കാം. സെല്‍ഫി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സെല്‍ഫ് ടേക്കിംഗ് പിക്‌ചെര്‍സ്. അഥവ സ്വയം എടുക്കുന്ന സ്വന്തം പടങ്ങള്‍. സെല്‍ഫി ആര് തുടങ്ങിയെന്നോ ആര് കണ്ട് പിടിച്ചെന്നോ ആര്‍ക്കും അറിയില്ല, പക്ഷെ മെസ്സിയും റൊണാള്‍ഡോയും ഡി കാപ്രിയും പോലുള്ള ലോക താരങ്ങള്‍ സെല്ഫിയുടെ ആരാധകന്മാരന്. താരങ്ങള്‍ ആരാധകന്മാരകുമ്പോള്‍ അവരുടെ അണികള്‍ വെറുതെ വിടുമോ?. അങ്ങനെ ചുമ്മാ രസ്സത്തിന് സെല്‍ഫി എടുക്കാന്‍ തുടങ്ങിയവര്‍ക്ക് ഇപ്പൊ ഇവിടെ ചെന്നാലും അതെടുക്കാതിരിക്കാന്‍ പറ്റില്ലന്നായി. ഇപ്പൊ അമ്മുമ്മേടെ മരണകിടക്കയുടെ അടുത്തുനിന്നും ഇവന്മാര്‍ സെല്‍ഫി എടുക്കും. എന്നിട്ട് പോസ്റ്റും ചെയ്യും’വിത്ത് മൈ ഡൈയിംഗ് ഗ്രാന്‍ന്‍മാ.

ശരീര സൗന്ദര്യ സംരക്ഷണം ആണ് അടുത്ത ന്യൂ ജനറേഷന്‍ ആസക്തി. ജിമ്മില്‍ പോയി 3ഉം 4ഉം മണിക്കൂര്‍ ചിലവിട്ടു സിക്‌സ് പാക്കും ചിറകും ഒക്കെ വരുത്തി. അതിന്റെ മേലെ പച്ചകുത്തല്‍ അല്ലങ്കില്‍ ടാറ്റൂ എന്നൊക്കെ നിറം വാരി ഒഴിക്കുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു ഹരമാണ്.പെണ്‍കുട്ടികള്‍ക്ക് പക്ഷെ അങ്ങനെ ഒന്നുമില്ല.കാതില്‍ അങ്ങറ്റം തൊട്ടു ഇങ്ങറ്റം വരെ തുളച്ചു കമ്മലിടുക പിന്നെ മുക്കുത്തി ഇടുക,പിന്നെ കുത്താന്‍ പറ്റുന്നിടത്തെല്ലാം കുത്തും.എന്തിനാണ് എന്ന് ചോദിച്ചാല്‍ ‘എനികറിയില്ല ട്രെന്‍ഡ് ആണ്’എന്ന മറുപടി ആയിരിക്കും കിട്ടുന്നത്. കേരളം ഭ്രാന്താലയം എന്ന് പണ്ട് വിവേകാനന്ദന്‍ പറഞ്ഞത് ഇപ്പോഴത്തെ ഈ ചുള്ളന്മാരെ ഉദ്ദേശിച്ചായിരിക്കണം. എന്തൊരു ദീര്‍ഖദൃഷ്ടി.