ന്യൂ ജെനറെഷന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?

355
ഇതാണോ യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന്‍ ?
ഇതാണോ യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന്‍ ?

ഇന്ന് എവിടെ പോയാലും കേള്‍ക്കുന്ന ഒരു വാക്കാണ് ‘ന്യൂ ജെനറെഷന്‍”. എന്താണ് ഈ ‘ന്യൂ ജെനറെഷന്‍’ എന്ന് ചിന്തിച്ചിട്ടുണ്ടോ? മഞ്ഞ ഷര്‍ട്ടും പച്ച പാന്റ്‌സും ഇട്ടു മുടി നീട്ടി വളര്‍ത്തി, യോ യോ എന്ന് പറഞ്ഞു നൂറു കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിക്കുന്ന ആണ്‍പിള്ളേര്‍ ആണോ ഈ ‘ന്യൂ ജെനറെഷന്‍’? മുഖം മുഴുവന്‍ മേക്കപ്പ് ഇട്ടു ഇറക്കം ഇല്ലാത്ത പാവാടയും എങ്ങും എത്താത്ത ഷോളും ചാര്‍ത്തി സ്മാര്‍ട്ട് ഫോണും പിടിച്ചു,ഒരു അര്‍ഥവും ഇല്ലെങ്കിലും കുറെ ഇംഗ്ലീഷ് വാക്കുകള്‍ മാത്രം പറയാന്‍ അറിയുന്ന പെണ്‍പിള്ളേര്‍ ആണോ ‘ന്യൂ ജെനറെഷന്‍’ ?.

‘ന്യൂ ജെനറെഷന്‍’ , എന്ന രണ്ട് വാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ? പുതിയ തലമുറ അതായത് ഇനി വരുന്ന തലമുറകള്‍ക്ക് വഴികാട്ടി ആവേണ്ടവര്‍. ഇപ്പൊ ഏതു സിനിമയില്‍ തെറിവിളി കേട്ടാലും അതിനു ‘ന്യൂ ജെനറെഷന്‍’ എന്നൊരു പേരിടും അതോടെ തീരും എല്ലാ പ്രശ്‌നവും. പ ക്ഷെ അതല്ലല്ലോ ‘ന്യൂ ജെനറെഷന്‍’. നല്ല ചിന്തകളും നല്ല സ്വഭാവവും ഉള്ള എത്രയോ പേര്‍ ഉണ്ട് അവരാണ് യഥാര്‍ത്ഥ ‘ന്യൂ ജെനറെഷന്‍’ . പാവപെട്ടവരെ സഹായിക്കുന്നവരും ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവരെ സംരക്ഷിക്കുന്നവരും ഉണ്ട് നമ്മുടെ നാട്ടില്‍, അവരാണ് ‘ന്യൂ ജെനറെഷന്‍’. അല്ലാതെ എന്ത് തെറ്റ് നാട്ടില്‍ നടന്നാലും അതോകെ ‘ന്യൂ ജെനറെഷന്‍’ എന്ന് വിളിക്കുന്നത് തെറ്റല്ലേ ?

ആരോ എന്തോ കണ്ടപ്പോ പറഞ്ഞ ഒരു വാക്ക് ( ‘ന്യൂ ജെനറെഷന്‍’ )അത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന പതിവ് മലയാളികള്‍ക്ക് പണ്ടേ ഉള്ളതാണ്. ഇത്‌പോലെ കോമാളിത്തരം കാണിക്കുന്ന ആളുകള്‍ എല്ലാ തലമുറയിലും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്, പക്ഷെ ഇപ്പോഴാണ് അത് ആളുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോലുള്ള മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് എന്ന് മാത്രം. അത് കൊണ്ട് ഇനി എങ്കിലും തെറ്റുകള്‍ കാണുമ്പോഴോ, സിനിമയില്‍ മോശം ഭാഷ കേള്‍ക്കുമ്പോഴോ അത് ‘ന്യൂ ജെനറെഷന്‍’ അല്ല വിവരമില്ലായ്മ ആണ് എന്ന് ദയവായി മനസിലാക്കുക.