Featured
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
സ്വന്തം വീടിനുള്ളില്‍ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാല്‍ നെലവിളിച്ചുകൊണ്ടോടിപ്പോകുന്നത് പുരുഷന്റെ സമീപത്തേയ്ക്കല്ലേ? പെട്ടെന്ന് കറന്റൊന്നു പോയാല്‍, ഒരിടിമിന്നല്‍ ഉണ്ടായാല്‍ വേഗം ചായുന്നത് പുരുഷന്റെ നെഞ്ചത്തേയ്ക്കല്ലേ? അന്നേരം എവിടെ ചോര്‍ന്നു പോയി ഈ അബലകളുടെ പ്രബലത?
93 total views
മനുസ്മൃതിയില്‍ ഒന്‍പതാം അദ്ധ്യായത്തിന്റെ അഞ്ചാമത്തെ വരി ആരംഭിക്കുന്നതിങ്ങനെയാണ്.
‘പിതാ രക്ഷതി കൌമാരേ ഭര്ത്താ രക്ഷതി യൌവ്വനേ
രക്ഷന്തി സ്ഥവിരേ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’
നമ്മുടെ സ്ത്രീവാദസംഘടനകളും, ഫെമിനിസ്റ്റ് ചിന്താഗതിക്കാരായ സഹോദരിമാരും കാ!ലാകാലങ്ങളായി അവസാനത്തെ വാക്കുകളെടുത്തിട്ട് അലക്കിപ്പോരുന്നുണ്ട്. മനു പറഞ്ഞു ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ ഇത് ശരിയല്ല, സ്ത്രീ പുരുഷനടിമയല്ല, സ്ത്രീ അബലയല്ല, മണ്ണാങ്കട്ടയല്ല എന്നൊക്കെ! അദ്ദേഹം(?) പറഞ്ഞതെന്താണ്, കൌമാരത്തില്‍ അച്ഛനാലും, യൌവ്വനത്തില്‍ ഭര്‍ത്താവിനാലും, വാര്‍ദ്ധക്യത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നല്ലേ? ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി യെന്നാല്‍ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന വാക്യാര്ത്ഥമാണോ അദ്ദേഹം ഉദ്ദേശിച്ചത്?
പക്ഷേ പുരുഷന്റെ അച്ഛനായാലും, ഭര്ത്തവായാലും, മകനായാലും സംരക്ഷണയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പ്രശ്നങ്ങളധികം ഉണ്ടാകുന്നില്ലെന്ന് ഇന്നത്തെ സാഹചര്യങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ട്രെയിനിലായാലും മറ്റിടങ്ങളിലായാലും ‘ആണ്‍തുണ’ യുള്ള പെണ്പിള്ളാരെ തൊടാന്‍ ഒരല്‍പ്പം അറപ്പുണ്ടാകും. ഞാന്‍ അബലയല്ല, തന്റേടം ഉള്ളവളാനെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വിളിച്ചു കൂവുന്ന ഇന്നത്തെ സ്ത്രീ പലപ്പോഴും പ്രശ്നങ്ങളിലേയ്ക്കടുക്കുമ്പോള് പുരുഷ സഹായത്തിനായി കേഴുന്നതും കാണേണ്ടി വരുന്നുണ്ട്.
സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അവസാനം ചെന്നു നില്‍ക്കുന്നത് പുരുഷസവിധത്തില് തന്നെ. ലോകത്തില്‍ ഒരു ഇന്ദിരാഗാന്ധിയേയോ, മര്‍ഗരറ്റ് താച്ചറെയോ, ബേനസീര്‍ ഭൂട്ടോയേയോ ചൂണ്ടിക്കാണിച്ച് ചങ്കൂറ്റത്തോടെ ഞാന്‍ അബലയല്ല എന്ന് വിളിച്ചു പറയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ പുരുഷന്റെ സഹായത്തിനുള്ള നിലവിളി ഇങ്ങുദൂരെ നില്‍ക്കുമ്പോഴും കേള്‍ക്കാം.
എന്തിനധികം സ്വന്തം വീടിനുള്ളില്‍ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാല്‍ നെലവിളിച്ചുകൊണ്ടോടിപ്പോകുന്നത് പുരുഷന്റെ സമീപത്തേയ്ക്കല്ലേ? പെട്ടെന്ന് കറന്റൊന്നു പോയാല്‍, ഒരിടിമിന്നല്‍ ഉണ്ടായാല്‍ വേഗം ചായുന്നത് പുരുഷന്റെ നെഞ്ചത്തേയ്ക്കല്ലേ? അന്നേരം എവിടെ ചോര്‍ന്നു പോയി ഈ അബലകളുടെ പ്രബലത?
പുരുഷനൊപ്പം നില്‍ക്കണം എന്ന അഹങ്കാരത്തില്‍ നിന്നുണ്ടായതല്ലെ ഈ കപട ഫെമിനിസം? ദൈവം സ്ത്രീ സൃഷ്ടി നടത്തിയപ്പോള്‍ തന്നെ നിശ്ചയിച്ചതല്ലേ നിനക്കിന്നതൊക്കെ പറഞ്ഞിട്ടുണ്ടെന്ന്? അതിലപ്പുറം ആഗ്രഹിക്കുന്നതത്യാഗ്രഹമല്ലേ? പുരുഷന് പുരുഷനും സ്ത്രീ സ്ത്രീ തന്നെയുമാണ് അതാണ് പ്രകൃതി നിയമവും. അതിനാല്‍ ഒരു പൊടിക്കടങ്ങ് പെങ്ങമ്മാരേ!
(വനിതാദിനത്തില്‍ പോസ്റ്റാനിരുന്നതാണ്, ടൈപ്പ് ചെയ്യാന്‍ കൈ സുഖമില്ലാതിരുന്നതിനാല്‍ മാറ്റി വച്ചതാണേ. അല്ലാതെ ഭാര്യയെ പേടിച്ചിട്ടല്ല!!!)
94 total views, 1 views today