വര്‍ധിച്ചു വരുന്ന വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും പ്രതിരോധിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതി ആണിത്. രണ്ടായിരത്തി നാല് ഏപ്രില്‍ ഒന്നിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കയറിയിട്ടുള്ള ഏകദേശം ലക്ഷത്തോളം ആള്‍ക്കാര്‍ക്കാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
നമ്മുടെ കേരളത്തില്‍ രണ്ടായിരത്തി പതിമൂന്നു ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം കിട്ടുന്നവര്‍ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം കേന്ദ്ര സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്ന പെന്ഷന് ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിട്ടിയില്‍ (P F R D A)നിക്ഷേപിക്കണം. ഓരോ ജീവനക്കാരനും അടയ്ക്കുന്ന തുല്യമായ സംഖ്യ സര്‍ക്കാരും P F R D A യില്‍ നിക്ഷേപിക്കും. ഈ സംഖ്യ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കും. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ക്ക് ഇത് ജീവനക്കാരന്റെ ഇഷ്ടം അനുസരിച്ച് കടപത്രം, ഓഹരി കമ്പോളം തുടങ്ങിയവയില്‍ നിക്ഷേപിക്കാം.വിരമിക്കല്‍ സമയത്ത് ഓരോരുത്തരുടെ അക്കൌണ്ടില്‍ ഉള്ള തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കുകയും ചെയ്യാം.ബാക്കി വരുന്ന തുകയില്‍ നിന്ന് പെന്ഷന് നല്‍കുകയും ചെയ്യാം.
സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80.61 ശതമാനവും ചിലവാകുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും വേണ്ടി ആണ്. ബാക്കി വരുന്ന തുകയായ 19.39 ശതമാനം മാത്രമാണ് മൂന്നേകാല്‍ കോടി ജങ്ങങ്ങുടെ ക്ഷേമകാര്യത്തിനു സര്‍ക്കാരിന് ചിലവഴിക്കാന്‍ സാധിക്കുന്നുള്ളൂ. നിലവിലുള്ള 25 സംസ്ഥാനങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനനങ്ങളിലും ഈ (ബി ജെ പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും)ഈ പെന്ഷന് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
സമരത്തിനെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ പ്രതിഷേധം ഉയരുകയാണ്. വിദേശമലയാളികളും, മറുനാടന്‍ മലയാളികളും ഈ സമരത്തിനെതിരെ വളരെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ആനുകല്യതിന്റെ പകുതി തന്നാല്‍ മതിയെന്നും, ആനുകൂല്യം ഒന്നും വേണ്ട ജീവനക്കാര്‍ക്ക് നിലവിലുള്ള സാലറിയുടെ പകുതി മതിയെന്നും, ഇക്കാര്യങ്ങള്‍ എല്ലാം ആവശ്യമെങ്കില്‍ വെള്ളപ്പെപ്പരില്‍ എഴുതി ഒപ്പിട്ടു സര്‍ക്കാരിനു നലാക്മെന്നുള്ള ബാനറുകള്‍, പോസ്റ്റുകളെല്ലാം ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ഗൂഗിള്‍ പ്ലസ് പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ കേരളത്തില്‍ ജോലി ഇല്ലാതെയും, സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടും ജീവിക്കുന്നത്. ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ ഒന്നും നഷ്ടപ്പെടില്ല എന്ന് ഉറപ്പു നല്‍കിയിട്ടും വിലക്കയറ്റം രൂക്ഷമായ ഈ സമയത്ത് ജീവനക്കാരുടെ ഈ സമരമുറ തികച്ചും നീതിയുക്തമല്ല എന്നതാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. നിലവിലുള്ള പെന്ഷന് ബാധ്യതയായ 8178 കോടി രൂപയ്ക്ക് സര്‍ക്കാര്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചു നില്ക്കുന്ന ഈ അവസ്ഥയില്‍ ജീവനക്കാരുടെ സമരം വിലപ്പോകുമോ എന്ന് കണ്ടറിയാം.
എന്റെ ഒരു അഭിപ്രായം ഞാന്‍ പറഞ്ഞോട്ടെ- എന്തിനാ ഈ പെന്ഷന് തന്നെ കൊടുക്കുന്നത്? രാജ്യത്തിന് വേണ്ടി പോരാടിയ പട്ടാളക്കാര്‍ക്ക്, വീരമൃത്യു വരിച്ച അവരുടെ പത്നിമാര്‍ക്ക് (അതും അവര്‍ക്ക് നിലവില്‍ ജോലിയില്ലെങ്കില്‍ മാത്രം) അല്ലെങ്കില്‍ സര്‍വീസ് കാലാവധിയില്‍ ഒരു നിശ്ചിത തുകയില്‍ കുറവ് സാലറി കിട്ടിയിരുന്നവര്‍ക്ക് ഒക്കെ പെന്ഷന് കൊടുക്കാം എന്ന ഒരു നിയമം കൊണ്ടുവരട്ടെ. ഇത് ചുമ്മാ അഞ്ചക്കസാലറിയും, കാറും, മറ്റു അനവധി ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ജീവനക്കാര്‍ക്ക് ഒരിക്കലും പെന്ഷന് കൊടുക്കരുത് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. ഈ സമരം മൂലം സര്‍ക്കാരിനുണ്ടായ നഷ്ടവും ഇവരുടെ സാലറിയില്‍ നിന്ന് വേണം കട്ട് ചെയ്യാന്‍.
സാധാരണക്കാരും കര്‍ഷകരും രാവിലെ മുതല്‍ രാത്രി വരെ വെയിലത്തും മഴയത്തും അധ്വാനിച്ചു, ഓരോ ദിവസത്തെ അന്നം സംബാദിക്കുമ്പോള് കുറെ ഉദ്യോഗസ്ഥവര്‍ഗം രാവിലെ അലക്കി തേച്ച കുപ്പായവും ഇട്ടു ഇറങ്ങും – പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി ഖജനാവ് നിറയ്ക്കാന്‍…;. സ്ഥലക്കരം, പെരക്കരം, സ്വന്തം പോക്കെറ്റില്‍ നിന്ന് കാശ് കൊടുത്തു സ്വന്തമായി മേടിച്ച മീറ്റെരിനു വൈദ്യതിമീറ്റര് വാടക, പുതിയ റേഷന്‍കടയിലെ നിയമം, പിന്നെ ഇപ്പോഴത്തെ യാത്രനിരക്ക് പറയേണ്ടതില്ലല്ലോ എന്ന് വേണ്ട എന്തെല്ലാം രീതിയില്‍ സാധാരണക്കാരനെ പിഴിയാമോ അങ്ങനെ എല്ലാം പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുന്ന ഈ പരിഷ്കാരങ്ങള്‍. ഇങ്ങനെ തുടര്‍ന്നാല്‍ ഒരിക്കലും തീരാത്ത ഒരു കടബാധ്യതയായിരിക്കും നമ്മെ കാത്തിരിക്കുന്നത്.
എവിടെച്ചെന്നു നില്‍ക്കുമോ, കണ്ടറിയാം!!!!
ഈ ലിങ്ക് ഒന്ന് വായിച്ചു നോക്കൂ –
http://www.keralacm.gov.in/images/stories/topnews/2013/january/07_contributory%20pension.pdf