പങ്കു ലഭിക്കാത്ത അഴിമതി പുളിക്കും

308

01

കേരളത്തില്‍ നടക്കുന്ന 35 – മത് ദേശീയ ഗേയിംസിന്റെ പ്രമോഷന്‍ പ്രക്ഷേപണ കരാര്‍ പത്തുകോടി രൂപക്ക് മനോരമ ന്യുസിനു നല്‍കി ഉമ്മന്‍ ചാണ്ടി പ്രത്യുപകാരം ചെയ്തു. ഇതുവരെ ഇതൊക്കെ സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചാനലായ ദൂരദര്‍ശനു നല്‍കുകയായിരുന്നു പതിവ്. അതും പത്തുകോടിയൊക്കെ ഗെയിംസിന്റെ പ്രചരണത്തിനായി ചെലവഴിക്കുന്നതും ചരിത്രത്തില്‍ ആദ്യം.

എന്തായാലും ഉമ്മന്‍ ചാണ്ടിയുടെ മനോരമ സ്‌നേഹം കൊണ്ടൊരു പ്രയോജനമുണ്ടായി. ഖജനാവില്‍ നിന്നു പൊടിക്കുന്ന പത്തുകോടിയില്‍ പങ്കു കിട്ടാത്ത മറ്റു ചാനലുകാരെല്ലാം പെട്ടെന്ന് ആദര്‍ശ്ശവാദികളായി. ഓരോരോ ചാനലായി ഇപ്പോള്‍ ദേശീയ ഗെയിംസിലെ അഴിമതിക്കഥകള്‍ അന്വേഷിച്ചു കണ്ടെത്തി ദിവസേനയെന്നോണം പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഉമ്മന്‍ ചാണ്ടി ആ പത്തുകോടി എല്ലാ ചാനലുകള്‍ക്കുമായി വീതിച്ചു കൊടുത്തിരുന്നെങ്കില്‍ നമുക്കീ അഴിമതിയൊന്നും അറിയാന്‍ മാര്‍ഗ്ഗമുണ്ടാകുമായിരുന്നില്ല.

എന്തായാലും ഇപ്പോള്‍ മനോരമ മാത്രം ഏകപക്ഷീയമായി ദേശീയ ഗെയിംസിനേയും അതിനായുള്ള തയ്യാറെടുപ്പുകളേയും പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ‘എല്ലാം ശുഭം, ഇവിടം സ്വര്‍ഗ്ഗം’ എന്നു മനോരമ പറയുമ്പോള്‍, സര്‍വ്വത്ര കുഴപ്പെന്നാണ് ബാക്കിയെല്ലാ ചാനലുകളും ഒരേ സ്വരത്തില്‍ പറയുന്നത്. രസകരമായ കാഴ്ച്ച തന്നെ.