hartal

സമയം സന്ധ്യ, ആസ്‌ട്രേലിയയിലെ ഒരു ഷോപ്പിംഗ് മാള്‍. അനേകം കാറുകള്‍ നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്നു. ചിലര്‍ ഷോപ്പിങ്ങിനു ശേഷം മടങ്ങുന്നു. ചിലര്‍ കാറില്‍ ഷോപ്പിംഗ് ട്രേയില്‍ നിന്നും സാധനങ്ങള്‍ എടുത്തു വയ്ക്കുന്നു, ചില കാറുകളില്‍ നിന്നും പതിയെ സംഗീതവും കേള്‍ക്കുന്നുണ്ട്.

മാളിലേക്ക് കയറാനുള്ള വഴിക്ക് അരികിലായി ശരീരമാസകലം പച്ചകുത്തിയ ഒരാള്‍ പുകവലിച്ചുകൊണ്ട് കുത്തിയിരിക്കുന്നുണ്ട്. പ്രായം അമ്പതിനോടടുക്കും.

മുടിയൊക്കെ ഏറെക്കുറെ നരച്ചിരിക്കുന്നു . മാളിനുള്ളിലേക്ക് കയറിപോകുന്ന ഓരോരുത്തരെയും അയാള്‍ അടിമുടി നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും കുട്ടിയുടുപ്പിട്ടു പോകുന്ന യുവതികളെ. തീര്‍ത്തും സംശയം തോന്നുന്ന പ്രകൃതം .

ഒരു കറുത്ത കാര്‍ ദൂരെ നിന്നും വരുന്നത് കാണുന്നുണ്ട് . സാമാന്യം പുതിയ വണ്ടിയാണ് . വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് സ്വര്‍ണ ലിപികളിലാണ് എഴുതിയിട്ടുള്ളത് .

വണ്ടി കണ്ടാലേ അറിയാം വലിയ കാശുകാര്‍ ആണെന്ന് . കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ അടുത്തെത്തി, സാവധാനം പാര്‍ക്ക് ചെയ്തു . കാറില്‍ നിന്ന് പുറത്തു ഇറങ്ങിയതോ , ഒരു സുന്ദരിയും.

സുന്ദരിയെന്നു പറഞ്ഞാല്‍ മതിയാകില്ല , അതീവ സുന്ദരി. കഴുത്തില്‍ രണ്ടു സ്വര്‍ണ മാലകള്‍ കാണാം, സ്വര്‍ണ കമ്മലുകളും ഉണ്ട്, അതെ അവള്‍ ഒരു ഇന്ത്യാക്കാരിയാണ്.

കാര്‍ ലോക്ക് ചെയ്തതും അവളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു . ‘ഞാനിവിടെയെത്തി, ജസ്റ്റ് ഇറങ്ങി കാര്‍ ലോക്ക് ചെയ്‌തെയുള്ളൂ ‘ അവള്‍ ഉറക്കെ സംസാരിച്ചു .

സംശയം അശേഷം മാറി, അവള്‍ മലയാളി തന്നെ, ഇത്രയും കനമുള്ള സ്വര്‍ണം മലയാളിയല്ലാതെ ആരിടാനാണ് ! ‘ വേഗമെത്തില്ലേ? ഞാന്‍ ഷോപ്പില്‍ ഉണ്ടാവും.’അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.

പച്ച കുത്തിയ മനുഷ്യന്‍ ഇതൊക്കെ നോക്കികൊണ്ട് അവിടെ തന്നെ കുത്തിയിരിക്കുകയാണ് . അയാള്‍ പുക വലിച്ചു തീര്‍ന്നിരിക്കുന്നു.

അവള്‍ ഷോപ്പിലേക്ക് നടന്നു , വഴിയിള്‍ കുത്തിയിരിക്കുന്ന അയാളെ ഒരു നോക്ക് അവളും കണ്ടു. ആ മനുഷ്യനെ കണ്ടതിനു ശേഷം എന്തോ ഒരു ഭയം അവളില്‍ പ്രകടമായിരുന്നു.

അവള്‍ നേരെ ലേഡീസ് സെക്ഷനിലേക്ക് നടന്നു. അവിടെയുള്ള ഡ്രസ്സ് മോഡലുകള്‍ കണ്ടാല്‍ ആരും ഒന്ന് അമ്പരന്നു പോകും . ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ അവള്‍ വലഞ്ഞു. അമ്പരപ്പില്‍ അവളതു കണ്ടു , പുറത്തു കുത്തിയിരുന്ന പച്ച കുത്തിയ മനുഷ്യനതാ, തനിക്കരികെ ലേഡീസ് സെക്ഷനില്‍ തന്നെ നില്ക്കുന്നു .

അയാള്‍ അവളെ തന്നെ ശ്രദ്ധിക്കുന്നു. അവള്‍ വിയര്‍കാന്‍ തുടങ്ങി. ഭയം അവളെയാകെ തളര്‍ത്തി കഴിഞ്ഞു. അവള്‍ മൊബൈല്‍ ഫോണ്‍ കയിലെടുത്തു, ഡയല്‍ ചെയ്യാനൊരുങ്ങി .

എവിടെ നിന്നെന്നറിയില്ല, ഒരു സുന്ദരനായ യുവാവ് അവള്‍ക്കരികിലെത്തി . അത് അവളുടെ ഭര്‍ത്താവ് തന്നെ സംശയമില്ല. അയാള്‍ക്ക് അത്രയും സൌന്ദര്യമുണ്ടായിരുന്നു, നല്ല കട്ടി മീശയും .

അവള്‍ അവനോടു ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു . പച്ച കുത്തിയ മനുഷ്യന്‍ അവിടെ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു .

അശേഷം ഭയമില്ലാതെ അവന്‍ തന്റെ ഭാര്യയെ ഭയപെടുത്തിയ മനുഷ്യനോടു ചെന്ന് ചോദിച്ചു ‘ How’s going mate?’ . അപ്പോള്‍ അയാള്‍ ഒരു പരുങ്ങലോടെ അവനോടു ചോദിച്ചു ‘ നിങ്ങള്‍ മലയാളിയാണോ ?’ അവന്‍ ഞെട്ടി , കൂടെ അവളും ! എങ്ങിനെ ഞെട്ടാതിരിക്കും.

പച്ച കുത്തിയ മനുഷ്യന്‍ സാവധാനം തുടര്ന്നു ‘ ഞാന്‍ കണ്ണൂരാ, തലശ്ശേരിയാ വീട്. ഇങ്ങോട്ടേക്ക് ഒരു ബോട്ടില്‍ വന്നതാ , ഗഫൂര്ക്ക കൊച്ചീന്ന് ബോട്ടില്‍ കയറ്റി , പിന്നെ ഇന്തോനേഷ്യ വഴി അവസാനം ഇവടെ വരെ. ഒരു മാസത്തെ യാത്ര .’

‘ഇവടെ എത്തിയതോടെ ബോട്ടിലുള്ള ഗഫൂര്‌ക്കെന്റെ ദോസ്ത് ദേഹം മുഴുവാന്‍ പച്ച കുത്തി തന്നു . പച്ച കുത്തിയാല്‍ പിന്നെ ഒന്നും പേടികാനില്ലെന്ന് പറഞ്ഞു . ഇവരുടെ കഴുത്തിലെ മാലയൊക്കെ കണ്ടപ്പോള്‍ മലയാളിയാണെന്ന് തോന്നി , ഒന്നു പരിചയപ്പെടാന്‍ വന്നതാ .’

‘നിങ്ങള് കണ്ണൂരാ…. ? ‘ അയാള്‍ ആവേശത്തോടെ ചോദിച്ചു .ഇതു കേട്ട് പകച്ചു പോയ അവന്‍ പറഞ്ഞു ‘ ഞാനും കണ്ണൂരാ ‘.പച്ച കുത്തിയ മനുഷ്യനു ആശ്വാസമായി . ഒരു നാട്ടുകാരനെ കിട്ടിയതിന്റെ ആശ്വാസം !

You May Also Like

ഒരു വടക്കന്‍ വീരഗാഥ – റീലോഡെഡ് (PART-2)

രംഗം 2 : ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍…

വീട്ടമ്മമാര്‍ക്കായി ഇംഗ്ലീഷ് ക്ലാസുകള്‍

ആസ്വദിച്ചു കാണുന്ന ചാനല്‍ പരിപാടികളുടെ ഇടയില്‍ പരസ്യങ്ങള്‍ അതിക്രമിച്ചു കയറുക എന്നുള്ളത് പണ്ട് മുതലേ നമ്മള്‍ അനുഭവിച്ചു വരുന്ന ഒരു ദുരവസ്ഥയാണ്. അത് ചാനലുകാരുടെ അവകാശമായത്‌ കൊണ്ട് നമ്മള്‍ ഇത്ര കാലവും ക്ഷമിച്ചു. ചില പരസ്യങ്ങള്‍ നമ്മള്‍ ആസ്വദിക്കാറുണ്ട് എന്നുള്ളതും ഒരു വസ്തുത തന്നെ.. ബട്ട്‌ അങ്ങനെ ആസ്വദിച്ചു ഒരു പരസ്യം കാണാനിരുന്ന എന്റെ സകല മൂടും കളഞ്ഞ ഒരു പരസ്യം ദാ ഇവിടെ..

സെക്കുലര്‍ മാവേലിയും ഉണ്ണിയാരും

മാവേലി തമ്പുരാന്‍ ഗൌരവത്തിലാണ് ….പതിവില്ലാത്ത പോലെ സംബോധനയിലും വ്യത്യാസം ….മിസ്റ്റര്‍ ഉണ്നിയര് …നിങ്ങള്‍ ഒരു സെകുലര്‍ സമൂഹത്തിലല്ലേ ജീവിക്കുന്നത്

നായര് ചെക്കനെ പ്രണയിച്ച ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നാസര്‍ ചെക്കന്‍റെ കഥ..

എന്താണ്? തലക്കെട്ട്‌ കണ്ടിട്ട് വിശ്വാസം വരുന്നില്ലേ..? അതോ ഒന്നും മനസ്സിലാവുന്നില്ലേ..? അതൊരു കാലം. പ്രീഡിഗ്രിയും കഴിഞ്ഞ് ഡിഗ്രിയും മോഹിച്ച് (ന്ന് വെച്ചാല്‍ റിസള്‍ട്ട്‌ വന്നിട്ടില്ല) തേരാ പാരാ നടക്കുന്ന ആ കാലത്ത് ഞാന്‍ കണ്ട ഒരു ഉമ്മച്ചിക്കുട്ടി എനിക്ക് എട്ടിന്‍റെ പണി തന്ന സുന്ദരമായ ഒരു കഥയാണ് ഇത്. ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്‌ എന്നൊക്കെ പറയുന്നത് ഇതാണോ എന്ന് പറഞ്ഞാല്‍ ഇതാണ്.