പച്ച നിറം കണ്ടാല്‍ ധവാന് കലിയിളകും; പക്ഷെ ഇന്ന് പാളി പോയി.!

289

shikhar-dhavan-1440x900

ഈ പറയുന്നത് പച്ച നിറവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ധവാനും തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥയാണ്‌…പച്ച എവിടെ വച്ച് കണ്ടാലും ധവാന് കലിയിളകും..അതെ കലി തന്നെയാണ് ഇന്നും ആരാധകര്‍ പ്രതീക്ഷിച്ചത്..പക്ഷെ കലിച്ചു തുടങ്ങിയെങ്കിലും 40 എടുക്കും മുന്‍പ് ആ കലിപ്പ് ബംഗ്ലയുടെ “പച്ച” പട അവസാനിപ്പിച്ചു..!

ശിഖര്‍ ധവാന് ഒരു പ്രത്യേകയുണ്ട്. ധവാന്റെ സെഞ്ചുറികള്‍ ഒന്നും ഒരിക്കലും പാഴായി പോയിട്ടില്ല. അതായത് ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ സെഞ്ചുറി അടിച്ച കളികളൊന്നും ഇന്ത്യ തോറ്റിട്ടില്ല.

അതുപോലെ തന്നെ ഈ ലോകകപ്പില്‍ പച്ചയിട്ട ടീമുകളെയാണ് ധവാന്‍ തിരഞ്ഞു പിടിച്ചു അടിച്ചത്. പാകിസ്താന്‍, സൗത്താഫ്രിക്ക, അയര്‍ലന്‍ഡ് എന്നീ പച്ചകളെയാണ് ധവാന്‍ അടിച്ചൊതുക്കിയത് ബംഗ്ലാദേശിനെ ഒന്ന് വിറപ്പികുകയും ചെയ്തു.

76 പന്തില്‍ 73 റണ്‍സായിരുന്നു ശിഖര്‍ ധവാന്‍ പാകിസ്താനെതിരെ അടിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 146 പന്തിലാണ് ധവാന്‍ 137 റണ്‍സടിച്ചത്. വെറും 85 പന്തില്‍ 100 റണ്‍സടിച്ചാണ് ധവാന്‍ പച്ചകള്‍ക്കെതിരെ വീണ്ടും കരുത്ത് കാട്ടിയത്. ഇത്തവണ തോറ്റുപോയത് അയര്‍ലാന്‍ഡ്‌.!

അവസാനം ഇന്നത്തെ കളിക്ക് മുന്‍പ് ബംഗ്ലാ കടുവകള്‍ തങ്ങളുടെ പച്ച ഒന്ന് മാറ്റാന്‍ പറ്റുമോ എന്ന് അന്വേഷിച്ചുവെന്ന് വരെ ചില പാപ്പരാസികള്‍ കഥയടിച്ചു ഇറക്കി കളഞ്ഞു..! എന്തോ ഭാഗ്യം കൊണ്ട്, ഇന്ന് ധവാന്‍ അത്ര കണ്ടു അങ്ങ് കത്തിയില്ല..!