പടച്ചോന്റെ കഥകേൾക്കുമ്പോൾ…
Jinto Thomas
മുൻനിര സിനിമപ്രവർത്തകരുടെ അകമ്പടിയോ മിന്നും താരങ്ങളുടെ സാനിധ്യമോ കൊണ്ടല്ല ഈ സിനിമ നിങ്ങളെ അടയാളപെടുത്തുന്നത്.ഒരു മനുഷ്യന്റെമനസിൽ കടന്നു പോകുന്ന പല ഭാവങ്ങളെയും ഉൾകൊള്ളുന്ന നാല് കഥകൾ നിസ്സഹായനായി പോകുന്ന മനുഷ്യന്റെ ചിന്തകൾ ആണ് ദൈവം.. നൊമ്പരപെടുത്തുന്ന ചിരിപ്പിക്കുന്ന. ചിന്തിപ്പിക്കുന്ന.. തികഞ്ഞ സാമൂഹിക അസമത്വതെ ചോദ്യം ചെയുന്ന നാല് സിനിമകൾ പറയുന്നത് ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ളവനെ ചൂഷണം ചെയുന്നതിന്റെ രാഷ്ട്രീയം തന്നെ ആണ്.
ആദ്യസിനിമ അന്തോണി പറഞ്ഞു വെക്കുന്നത്.
സർക്കാർ കടലാസുകളിൽ പേരില്ലതെ പോയതിനാൽ ജീവിച്ചിരിക്കുന്നു എന്നത് അടയാളപെടുത്താൻ കഴിയാത്ത… ഒരു ദുർബലവിഭാഗതിന്റെ ജീവിതമാണ്. ആവിശ്യങ്ങൾക് ഉത്തരമാണ് അവരുടെ ജീവിതത്തിൽ ദൈവം.. നിഷ സാരഗ്. ജിയോ ബേബി. ഡാവിഞ്ചി സുരേഷ് പോലുള്ള താരങ്ങൾ തികച്ചും കഥാപാത്രങ്ങളോട് നീതി പുലർത്തി അഭിനയിച്ച ഒരു കുഞ്ഞു സിനിമ
അരുളപ്പാട്
തികച്ചും നിസ്സഹായരയായിപോകുന്ന മനുഷ്യൻ ദൈവത്തെ ചേർത്ത് പിടിക്കാൻ ശ്രെമിക്കുമ്പോൾ വിശ്വാസവും ശാസ്ത്രവും മുഖമുഖം നോക്കുകയാണിവിടെ.രാജൻ പെരുവണ്ണനും. കുടുംബവും മനുഷ്യത്വത്തിനും മേലെ അല്ല വിശ്വാസം എന്നത് ചൂണ്ടി കാണിക്കുകകൂടെ ചെയുന്നു ചില രംഗങ്ങൾ. ബിജു സോപാനം ഷെല്ലി കിഷോർ. കബനി. ഇന്ദിര. എന്നിങ്ങനെ ഒട്ടേറെ തരങ്ങൾക് ഒപ്പം അർജുൻ സാരംഗി . അഭിലാഷ് കൊക്കാട് പോലുള്ള പുതുമുഖ താരങ്ങളും മത്സരിച്ചു അഭിനയിച്ച ഈ ചിത്രം.. മികച്ച ഒരു കാഴ്ച അനുഭവം തന്നെ ആണ്.
ഉണ്ടംപൊരി വിപ്ലവം.
പ്രസ്തുത സിനിമ മുന്നോട്ട് വെക്കുന്നത് സാധാരണക്കാരന്റെ അത്താണി ആയുള്ള ദൈവ സങ്കൽപം ബിസിനസ് ചെയുന്ന ഇന്നിന്റെ രാഷ്ട്രീയം തന്നെ ആണ്.. തികച്ചും ഹാസ്യത്തിൽ ഊനി കഥ പറയുന്ന ഈ സിനിമ നമ്മളോട് ചോദിക്കുന്നത് വിശ്വാസവും വിശ്വസിയും തമ്മിൽ ഉള്ള അന്തരവും അതിന് ഇടനിലക്കാർ ആയി വരുന്നവരുടെ കച്ചവടവും തന്നെ.ശിവദാസ് കണ്ണൂർ നെ പോലുള്ള തരങ്ങൾക് ഒപ്പം ഒരുപാട് പുതുമുഖ താരങ്ങൾ കൂടെ അണിനിരക്കുന്ന ഈ സിനിമ നല്ലൊരു കാഴ്ചഅനുഭവം തന്നെ സമ്മാനിക്കുന്നു.
ഗൗരി..
തികച്ചും സാമൂഹിക പ്രസക്തി ഉള്ള വിഷയം കൈകാര്യം ചെയുന്ന ഈ സിനിമ മുന്നോട്ട് വെക്കുന്നത് ഏത് ദുരിതം നിറഞ്ഞ ജീവിതത്തിലും ദൈവം എന്നത്.