പടിക്കല്‍ കലമിട്ട് ഉടയ്ക്കുന്നവന്‍; അതാണ്‌ സിനിമയിലെ വില്ലന്‍ !

184

johnjan28

സിനിമകളെ പറ്റി പറയുമ്പോള്‍ അവയില്‍ നായകന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം വില്ലന് തന്നെയാണ്. വില്ലന്‍ എന്നോ പ്രതിനായകന്‍ എന്നോ ഈ കഥാപാത്രത്തെ വിളിക്കാം. കണക്കിന്റെ കളികള്‍ വച്ച് സിനിമയെ വീക്ഷിക്കുകയാണെങ്കില്‍ എല്ലാ സിനിമകളിലും വിജയിക്കേണ്ടത് വില്ലന്മാര്‍ തന്നെയാണ്.

മനസിലായില്ല അല്ലെ?

അതായത്, ഒരു സിനിമ തുടങ്ങി ക്ലൈമാക്സിന് തൊട്ട് മുന്‍പ് വരെ വിജയം വില്ലന്റെ മാത്രം പരിധിയില്‍ വരുന്നതാണ്. പക്ഷെ ലീഗ് റൌണ്ടിലെ എല്ലാ കളികളും ജയിച്ച ടീം ഫൈനലില്‍ വന്നു തോല്‍ക്കുന്നത് പോലെ സിനിമയുടെ ക്ലൈമാക്സില്‍ നായകന്‍ വില്ലനെ മലര്‍ത്തി അടിക്കും..!!! പൊതുവേ നായകന്‍റെ വിജയം സിനിമയുടെ അവസാന 10 മിനിട്ടിലെക്ക് മാത്രമായി ചുരുങ്ങുകയാണ് പതിവ്. അപ്പോള്‍ ഒരു സിനിമ മൊത്തത്തില്‍ നോക്കുമ്പോള്‍ വില്ലന്‍ തന്നെയല്ലേ ലീഡ് ചെയ്യുക?

ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമയുടെ ഒരു കിടപ്പ് അനുസരിച്ച് നായകനും വില്ലനും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട്…ആ ബന്ധങ്ങളുടെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്…

1. ക്ലൈമാക്‌സ് അടിയില്‍ നായകന്‍ പ്രധാന വില്ലനോടും നായകന്റെ കൂട്ടുകാരന്‍ വില്ലന്റെ അനിയനോടും ഏറ്റുമുട്ടുന്നു.

2. നായകനെ പത്ത് പേര്‍ ചേര്‍ന്നാണ് ആക്രമിക്കാന്‍ വരുന്നതെങ്കിലും നായകന് കിട്ടുന്ന ഒരു വടിയില്‍ കൊരുത്ത് എല്ലാറ്റിനെയും കറക്കിയെറിയുകയാണ് പതിവ്,അതിനു ശേഷം വണ്‍ ബൈ വണ്‍ ആയി മാത്രമേ ഇടിയുള്ളു.

3. നായകന്‍ ക്ലൈമാക്‌സിലാണ് വില്ലനെ കൊലപ്പെടുത്തുന്നുവെങ്കില്‍ പൊതുവേ ഐപ്പിസി പ്രയോഗിച്ച് നായകനെ അറസ്റ്റ് ചെയ്യാറില്ല.പകരം സ്ലോ മോഷനില്‍ നടന്നു നീങ്ങും. പോലീസുകാര്‍ വഴിമാറി കൊടുക്കും.

4. നായകന്റെ കയ്യില്‍ മെഷീന്‍ ഗണ്ണുണ്ടെങ്കിലും വില്ലനെ സാധാരണയായി ഇടിച്ച് മാത്രമേ കൊല്ലുകയുള്ളു.

5.പിന്നില്‍ നിന്നും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചോ കുത്തിയോ മാത്രമേ നായകനെ പരിക്കേല്‍പ്പിക്കുവാന്‍ ഗുണ്ടകള്‍ക്ക് അധികാരമുള്ളു.

6.നായകന്‍ പിസ്റ്റള്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും റീലോഡ് ചെയ്യാതെ യഥേഷ്ടം വെടി വയ്ക്കാം. ഉണ്ട തീരാത്ത പ്രത്യേക തരം തോക്കാണത് നായകന്മാര്‍ ഉപയോഗിക്കുന്നത്.

7. ഉന്നമുള്ള നായകന്‍ വെക്കുന്ന ഒറ്റവെടിക്ക് വില്ലന്‍ മരിക്കുന്നതാണ് നന്ന്.വില്ലന്മാര്‍ പറപറാ വെടിവെച്ചാലും നായകന് കൊള്ളില്ല. കൊള്ളുകയാണെങ്കില്‍ത്തന്നെ കൈമുട്ടിനോ,ചെറുവിരലിനോ,തോളിനോ വരെയൊക്കെ ആകാം.

7. പലപ്പോഴും വില്ലന്‍ വെടിവെക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടകാണില്ല, ഉണ്ടയുള്ളപ്പോള്‍ സംസാരിക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ അധികാരമുള്ളു.

8. ഇടിയുടെ 75 ശതമാനത്തോളം ഇടി വില്ലന്‍ ഡോമിനേറ്റഡ് ചെയ്‌തെങ്കിലും നായികയെ ബലാല്‍സംഗമോ ചെയ്ത ഓര്‍മ്മകളോ മറ്റെന്തെങ്കിലും പ്രതികാര ദാഹമോ ആണ് നായകന്‍റെ ബൂസ്റ്റ്‌. പിന്നെ നായകനെ പിടിച്ചാല്‍ കിട്ടില്ല..!