പട്ടി പൂച്ച കിളി പാമ്പ്‌ മുതലായവ : ചില സിനിമ സിമ്പോളിസങ്ങള്‍

791

nature-birds-animals-chickadee-baby-birds-1700x1129-wallpaper_www.wallpaperfo.com_86

മലയാള സിനിമയിലെ സിംബോളിസം കാണിക്കാന്‍ ഉപയോഗിക്കുന്ന ചില പക്ഷിമൃഗാദികളുണ്ട്. അവയെ കുറിച്ച് രണ്ട് വാക്ക്..അവര്‍ എന്തിനെയാണ് സൂച്ചിപിക്കുന്നത് എന്നും നമുക്ക് ഒന്ന് കാണാം..

പ്രഭാതം പൊട്ടി വിരിയുന്നത്- പുഴക്കടവിലോ മലയുടെ മുകളിലോ ആവുന്നതാണ് അഭികാമ്യം.

പക്ഷികള്‍ കൊക്കുരുമ്മുന്നത് – അതി ഭയങ്കരമായ ചുംബന സീനുകളെ സൂചിപ്പിക്കുന്നു.

പാമ്പുകള്‍ കെട്ടിപ്പുണരുന്നു – കട്ടിലിലേക്ക് നായകനും നായികയും ആലിംഗന ബദ്ധരായി വീണു കഴിഞ്ഞു.

മഴത്തുള്ളികള്‍ ഇറ്റ് വീഴുന്നു – സംഗതി കഴിഞ്ഞിരിക്കുന്നു ഉണ്യോളേ…

പൂ വിടരുന്നു – നായികക്ക് മെന്‍സസ് ആവുകയാണ്,അല്ലെങ്കില്‍ പുഷ്പവതിയെന്നോ ചൈത്രവതിയെന്നോ പ്രയോഗിച്ച് ഒരു ഗാനസന്ദര്‍ഭം ഉണ്ടാക്കിയെടുക്കാവുന്നതാണ്.

മദ്യക്കുപ്പി പൊട്ടി നുരചിതറുന്ന ക്ലോസപ്പ് സീന്‍ – നായിക ബലാല്‍സംഗം ചെയ്യപ്പെടുന്നു.
നായികയുടെ മുടി അലങ്കോലമായിരിക്കുന്നു,ബെഡ്ഷീറ്റ് പുതച്ച് കൂനിക്കൂടി മുറിയുടെ മൂലയിലിരിക്കുന്നു. ചുണ്ട് പൊട്ടിയിരിക്കുന്നു,പൊട്ട് മാഞ്ഞിരിക്കുന്നു – നായിക ബലാല്‍സംഗം ചെയ്യപ്പെട്ടിരിക്കുന്നു…!!

കടലില്‍ തിരയടിക്കുന്നു,കാറ്റ് വീശുന്നു,കിളികളും മൃഗങ്ങളുമൊക്കെ ഓടി നടക്കുന്നു – കാലം കടന്നു പോവുന്നത് സൂചിപ്പിക്കാം.