പഠന വൈകല്യങ്ങള്‍ – നിര്‍ണ്ണയവും, ചികിത്സയും…

0
472

bigstock-Child-With-Learning-Difficulti-1732853

1. DYSLEXIA, 2. DYSGRAPHIA, 3. DYSCALCULIA.

പഠനത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഒരു കുട്ടിയുടെ ശരാശരി ബുദ്ധിമാന്ദ്യമായി കരുതാനാകില്ല. പഠനവൈകല്യങ്ങളെ തിരിച്ചറിയുക.

1. ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ബുദ്ധിമുട്ട്. പലപ്പോഴും ഇവര്‍ക്ക് ഹൃസ്വ കല ഓര്‍മ്മയേ ഉണ്ടാകൂ.

2. സംഖ്യകളും, അക്ഷരങ്ങളും ക്രമമായി പറയുവാനോ എഴുതുവാനോ കഴിയാത്ത പാര്‍ശ്വ വൈപരീതത.

3. വൈകി സംസാരിക്കലും, വൈകിയുള്ള ഭാഷാ വികസനവും.

4. സ്ഥലങ്ങളില്‍ ദിശകളെ കുറിച്ചുള്ള താറുമാറുകള്‍, ഇടതും, വലതും തമ്മില്‍ തിരിച്ചറിയായ്ക, താഴെയും, മുകളും, ഇന്നലേയും നാളേയും വേര്‍തിരിച്ചറിയുവാന്‍ കഴിയായ്ക.

5. നാഴിക കല്ലുകള്‍ നഷ്ടപ്പെടുക ( കമിഴ്ന്നു കിടന്ന ശേഷം ഇഴയാതെ നേര ഇരിക്കുക….),ചലനശേഷിയില്‍ വൈകി വരിക.

6. ക്‌ഴ്ചയില്‍ ഒരു നല്ല ചിന്തകനും പ്രവര്‍ത്തിയില്‍ പിന്നോക്കവും ആയിരിക്കുക.

7. കണക്കുകളില്‍ പിന്നേക്കം നില്‍ക്കുക, അക്കങ്ങളിലും, കണക്കു കൂട്ടുന്നതിലും, പകര്‍ത്തി എടുത്ത് എഴുതുന്നതിലും മറ്റും പിശകു വരുത്തുക.

8. സമൂഹ്യ മദ്ധ്യത്തില്‍ മാന്യത കൂടാതെയുള്ള ഇടപെടലുകള്‍.

9. കാഴ്ചയിലും കേള്‍വിയിലും ഉള്ള തകരാറുകളും വ്യക്തമായ കാഴ്ചപ്പാടും,

10. അറിവുണ്ടെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ സമക്ഷം പ്രകടിപ്പിക്കുവാന്‍ കഴിയായ്ക, വാഗ് രൂപത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുക.

11. ക്രമ രഹിതമായിരിക്കുക, അ്‌വലക്ഷണമായിരിക്കുക, മറവിയുള്ളവരായിരിക്കുക, വിഷണ്ണമായിരിക്കുക. പലപ്പോഴും ആത്മ വിശ്വാസം ഇല്ലാതിരിക്കുക.

12. വായിക്കുന്നതിനും, എഴുതുന്നതിനും, സ്‌പെല്ലിംഗിലും, അപഗ്രഥിക്കുന്നതിലും ബുദ്ധിമുട്ട് ഉണ്ടാകുക എന്നിവയെല്ലാം പഠന വൈകല്യങ്ങളില്‍ വരുന്നു.
എന്തൊക്കെയാണ് സ്‌പെസിഫിക്ക് പരിഹാരങ്ങള്‍?

വാകറ്റ് സമീപനത്തിലുടെ കുട്ടികളുടെ ശ്രദ്ധ, സ്‌പെല്ലീംഗ്, വായന, എഴുത്ത്, കണക്ക്, ഓര്‍മ്മ ശക്തി എന്നിവ സ്ഥാപിക്കാം.
ഒരു Integrated Professional സമീപനത്തോടെ ഇത് സുസാദ്ധ്യമാക്കാം. കുട്ടികളുടെ സ്‌പെല്ലിംഗ് ഇംപ്രൂവ് ചെയ്യുക. വാക്കബലറി ബില്‍ഡ് ചെയ്യുക.

അതിന് ഉപയോഗപ്പെടത്താവുന്നത്: കളര്‍ കോഡിംഗ്, ഫോണിക് പഠനം, അക്ഷരങ്ങള്‍ എണ്ണിക്കുക, സിലബിഫിക്കേഷന്‍, ശബ്ദ ശാസ്ത്രം പ്രയോജനപ്പെടുത്തുക, ചിത്ര വായന അഥവ സംസാരം, ആശയങ്ങളെ വിചലനം ചെയ്യിക്കുക, സ്‌കാര്‍പ് പുസ്തകം മെയിന്റയില്‍ ചെയ്യുക, ചര്‍ച്ചകളില്‍ ഏര്‍പ്പെടുക. കൗണ്‍സിലിംഗ് നടത്തുക. തുടങ്ങി പല കാര്യങ്ങളും ചെയ്യാനാകും.