ഷാരൂഖ് ഖാൻ നായകനായ പഠാൻ സിനിമയിലെ ഗാനരംഗത്തിലെ നടി ദീപിക പദുകോണിന്റെ വിവാദ വസ്ത്രത്തിന് സെൻസർ ബോർഡിന്റെ കട്ട് ഇല്ല.ദീപികയുടെ വസ്ത്രത്തെ ചൊല്ലി സംഘപരിവാർ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടർന്ന് ചില മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിക്കുകയും ചെയ്തിരുന്നു.എന്നാൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളിൽ ദീപികയുടെ ബിക്കിനിയുൾപ്പെട്ടിട്ടില്ല.പാട്ടിലെ ചില വൈകാരിക ചലനങ്ങൾക്കുൾപ്പെടെ പത്തിലേറെ കട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചില വാക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ‘ലാൻഗ് ലു എന്നത് ടൂതെ തെ’ ആയും ‘അശോക് ചക്ര’ എന്നത് ‘വീർ പുരസ്കാർ’ ആയും എക്സ് കെ.ജി.ബി എന്നത് എക്സ് എസ്.ബി.യു ആയും മിസിസ് ഭാരത് മാതാ എന്നത് ‘ഹമാരി ഭാരത് മാതാ ആയുമാണ് മാറ്റിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പഠാൻ.ഷാരൂഖും ദീപിക പദുകോണും ജോൺ ഏബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.
**