പണക്കൊഴുപ്പ് കൊണ്ട് ലോക ക്രിക്കറ്റിനെ വിലക്ക് വാങ്ങുന്നവര്‍

0
173

01

ലോകകായിക ഇനങ്ങളില്‍ നല്ലൊരുസ്ഥാനം ക്രിക്കറ്റിനും കിട്ടിയിട്ടുണ്ട്. കാണികളുടെ കാര്യത്തിലും പ്രചാരത്തിന്‍റെ കാര്യത്തിലും അത്ര മോശമൊന്നുമല്ല ക്രിക്കറ്റ്. ഇംഗ്ലണ്ടില്‍ തുടങ്ങിയതാണെങ്കിലും ലോകജനസംഖ്യയുടെ നല്ലൊരുഭാഗം ഉള്‍കൊള്ളുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ ക്രിക്കറ്റ് ഇന്ന് പ്രധാന കായിക ഇനമാണ്‌. 1909 ല്‍ ഇംപീരിയല്‍ ക്രിക്കറ്റ് കോഫറന്‍സ് എന്ന പേരില്‍ തുടങ്ങി ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ICC) എന്ന പേരില്‍ നിലകൊള്ളുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനക്ക് കീഴില്‍ 106 രാജ്യങ്ങളുണ്ട്.

1989ലാണ് ICC രൂപം കൊല്ലുന്നത്. തൊണ്ണൂറുകളില്‍ ലോക വാണിജ്യ വ്യവസായത്തിനും വിപണിക്കും വലിയ മാറ്റങ്ങളുണ്ടായി കൂടെ ക്രിക്കറ്റിനും. തൊണ്ണൂറുകളില്‍ ആഗോളവാല്‍കരണവും ഉദാരവല്‍ക്കരണവും വാണിജ്യവല്‍കരണവും ഇന്ത്യാ മഹാരാജ്യത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തി. വാണിജ്യവല്‍കരണത്തിന്‍റെ ഉപോല്‍പ്പന്നമായി ക്രിക്കറ്റ് വളര്‍ന്നു. അങ്ങിനെ ഉപ്പും ആട്ടയും മുതല്‍ വാഹനങ്ങളും ടെക്നോളജിയും വരെ വില്‍കാനുള്ള ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി ക്രിക്കറ്റ് താരങ്ങള്‍. ബ്രാന്‍ഡ്‌ ശീതളപാനീയങ്ങള്‍ ഇന്ത്യാക്കാരന് അവശ്യവസ്തുവായി, സച്ചിന്‍ ഇന്ത്യയില്‍ മറ്റാരെക്കാളും അറിയപ്പെടുന്ന വ്യക്തിത്വവുമായി.

02

കോടിക്കണക്കിനുവരുന്ന ഇന്ത്യന്‍ ജനതക്ക് ക്രിക്കറ്റ് കായിക ഇനം എന്നതിലുപരി ആവേശവും അഭിമാനവുമാണ്. യതാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ഒരു കായികഇനം എന്നതിനപ്പുറത്ത് ഒരു വ്യവസായമായി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മൈതത്തിനുപുറത്ത് BCCI തെരഞ്ഞെടുപ്പുകളില്‍ ആവേശ്വോജ്ജലമായ കളികള്‍ നടന്നു. ക്രിക്കറ്റ് സംഘടനകളില്‍ ക്രിക്കറ്റര്‍മാര്‍ക്ക് പകരം വ്യവസായ പ്രമുഖരും രാഷ്ട്രീയക്കാരുമാണ് സ്ഥാനം നേടിയത്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ലോക ക്രിക്കറ്റ് ഭരണത്തില്‍ ഇന്ത്യയുടെ അപ്രമാദിത്വമാണ് കണ്ടുവരുന്നത്. കളത്തിലെ കളിയുടെ നിലവാരംകൊണ്ടല്ല കാലത്തിനു പുറത്തെ കളിയുടെ നിലവാരംകൊണ്ടാണ് ഈ സ്ഥാനം കരസ്ഥമാക്കിയത്. ജഗ് മോഹന്‍ ഡാല്‍മിയ എന്ന ബംഗാളി 1997 ല്‍ ICC അധ്യക്ഷനയത്തോടെയാണ് ഇതിന് തുടക്കമായത്. തുടര്‍ന്ന്‍ വിവിധ സ്ഥാനങ്ങളില്‍ പണാധിപത്യത്തിന്‍റെ മാത്രം പിന്‍ബലത്തില്‍ പല ഇന്ത്യന്‍ പ്രമുഖരും കടിച്ചുതൂങ്ങി. അക്കൂട്ടത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും NCP നേതാവുമായ ശരത് പവാറും ഉള്‍പെടും.

സുപ്രീംകോടതിയുടെ അധികാരമെല്ലാം ഇങ്ങ് ഇന്ത്യയിലല്ലേ ഉള്ളൂ എന്നും പറഞ്ഞ് ശ്രീനിവാസന്‍ നേരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിലേക്ക് വണ്ടികയറി. ICC പ്രസിഡണ്ട്‌ എന്ന പദവിയില്‍ ബംഗ്ലാദേശുകാരന്‍ മുസ്തഫാ കമാല്‍ ഉള്ളതുകൊണ്ട് അതിനും മുകളില്‍ ICC ചെയര്‍മാന്‍ എന്ന ഒരു കസാരയിട്ടിരുന്നു. അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്‍മാന്‍ കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന്‍ തണലാക്കി.

ICC ചട്ടങ്ങള്‍ അനുസരിച്ച് തങ്ങള്‍ക്ക് പറ്റുന്ന സ്ഥാനങ്ങള്‍ കിട്ടിയില്ലെങ്കില്‍ പറ്റുന്ന സ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനും അവര്‍ മടികാണിച്ചില്ല. അത്തരമൊരു സ്ഥാനമാണ് ഇപ്പോള്‍ N ശ്രീനിവാസന്‍ എന്ന ക്രിക്കറ്റ് വ്യവസായിയും ഒപ്പിച്ചെടുത്തിരിക്കുന്നത്. കളിയോടുള്ള താല്‍പര്യമോ ആവേശമോ അല്ല മറിച്ച് കുമിഞ്ഞുകൂടുന്ന പണമാണ് ഇതിനെല്ലാം ആധാരം. 2008 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച IPL എന്ന മഹാമാമാങ്കം അതിനാക്കംകൂട്ടി.  അന്നേവരെ BCCIയുടെ അപ്രമാദിത്വത്തിനെതിരെ  പല രാജ്യങ്ങളും ചെറുത്തു നിന്നുരുന്നു. IPLന്‍റെ വരവോട് കൂടി പണം കുമിഞ്ഞുകൂടിയതോടെ ഒരു രാജ്യത്തിനും വഴങ്ങാത്ത അഹങ്കാരികളായി BCCI.

03

ഭാരതത്തിന്‍റെ പരമോന്നത നീതിപീഠത്തെ പോലും വിഡ്ഢികളാക്കിയാണ് ICC ചെയര്‍മാന്‍ എന്ന പദവി സൃഷ്ടിച്ച് സ്വയം N ശ്രീനിവാസന്‍ അവരോധിതനായത്. IPL മത്സരങ്ങളുമായി ബന്ധപ്പെട്ട് കോഴവിവാദം ഉയര്‍ന്നു വരികയും അതില്‍ ശ്രീനിവാസന് പങ്കുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത സുപ്രീംകോടതി 2014 മാര്‍ച്ചില്‍ അദ്ദേഹത്തോട് BCCI പ്രസിഡണ്ട് പദവിയില്‍നിന്ന്‍ ഒഴിയുവാന്‍ ആവശ്യപ്പെട്ടു. പിന്നീട് പുറത്തെ കളികളിലൂടെ BCCI പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്ങിലും കോടതിയുടെ ശക്തമായ ഇടപെടലൂടെ അതില്ലാതാക്കി.

സുപ്രീംകോടതിയുടെ അധികാരമെല്ലാം ഇങ്ങ് ഇന്ത്യയിലല്ലേ ഉള്ളൂ എന്നും പറഞ്ഞ് ശീനിവസന്‍ നേരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിലേക്ക് വണ്ടികയറി. ICC പ്രസിഡണ്ട്‌ എന്ന പദവിയില്‍ ബംഗ്ലാദേശുകാരന്‍ മുസ്തഫാ കമാല്‍ ഉള്ളതുകൊണ്ട് അതിനും മുകളില്‍ ICC ചെയര്‍മാന്‍ എന്ന ഒരു കസാരയിട്ടിരുന്നു. അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്‍മാന്‍ കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന്‍ തണലാക്കി.

2015 ജനുവരിയില്‍ ഉണ്ടാക്കിയ ഭരണ ഭേദഗതി പ്രകാരം ICC മത്സരങ്ങളില്‍ ട്രോഫി നല്‍കാനുള്ള അധികാരം ICC പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ്. ലോക ക്രിക്കറ്റിനെ വിലക്ക് വാങ്ങാന്‍ കഴിയുന്നവര്‍ക്ക് എന്ത് ഭരണഗടന. BCCI യോളം പണക്കൊഴുപ്പില്ലായിരിക്കാം എങ്കിലും തനിക്കും തന്‍റെരാജ്യത്തിനും അഭിമാനത്തിന് യാതൊരുകുറവുമില്ലെന്ന് തന്‍റെ രാജിയിലൂടെ മുസ്തഫാ കമാല്‍ തലയുയര്‍ത്തിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു.

Advertisements