പണത്തില്‍ വീഴാത്ത യുവതാരങ്ങളെ അധോലോക സംഘം ഭീഷണിപ്പെടുത്തി കുടുക്കുന്നു

176

match-fixing-cricket-300x199-(1)

ദാവൂദ് ഇബ്രാഹീമിന്റെ കീഴിലുള്ള ഡികമ്പനി, ഐപിഎല്‍ മല്‍സരങ്ങളില്‍ ഒത്തുക്കളിക്കുന്നതിനു യുവതാരങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പ്രമുഖ ന്യൂസ് പേപ്പറിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു .

ദാവൂദ് ഇബ്രാഹീമിന്റേയും ടൈഗര്‍ മേമന്റേയും പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് യുവതാരങ്ങളെ ഒത്തുകളിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്. പണം നല്‍കി സ്വാധീനിക്കാന്‍ പറ്റാത്ത കളിക്കാര്‍ക്ക് നേരെയാണ് അധോലോക സംഘാംഗങ്ങള്‍ ഇത്തരം ഭീഷണിപ്രയോഗങ്ങള്‍ നടത്തുന്നത്.

മേയ് അഞ്ചിന് നടന്ന മല്‍സരത്തില്‍ ഏതു ഓവറിലായിരിയ്ക്കും ഒത്തുകളിക്കുന്നതെന്ന സിഗ്‌നല്‍ നല്‍കാന്‍ മറന്നുപോയ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചന്ദിലയോട്, ‘പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന്’ വാതുവെപ്പുകാര്‍ ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisements