പണി പാളിയേനെ..
കഴിഞ്ഞ ദിവസം അര്‍ജെന്റ് ആയിട്ട് എനിക്ക് ചേര്‍ത്തല വരെ ഒന്ന് പോകേണ്ടി വന്നു.. അതിനായി ഓടി പെടച്ചു വൈറ്റില ഹബ് ല്‍ എത്തി ആദ്യം കണ്ട സൂപ്പര്‍ ഫാസ്റ്റ് ബസ് ല്‍ കയറി ഇരുന്നു.. അപ്പോഴാണ് എന്റെ തൊട്ടു മുന്നിലെ സീറ്റ് ല്‍ ഇരിക്കുന്ന സുന്ദരിയായ ഒരു ചേച്ചിയുടെ കിളി നാദം പോലുള്ള ശബ്ദം ഉച്ചത്തില്‍ കേട്ടത്..
57 total views, 1 views today

കഴിഞ്ഞ ദിവസം അര്‍ജെന്റ് ആയിട്ട് എനിക്ക് ചേര്‍ത്തല വരെ ഒന്ന് പോകേണ്ടി വന്നു.. അതിനായി ഓടി പെടച്ചു വൈറ്റില ഹബ് ല്‍ എത്തി ആദ്യം കണ്ട സൂപ്പര്‍ ഫാസ്റ്റ് ബസ് ല്‍ കയറി ഇരുന്നു.. അപ്പോഴാണ് എന്റെ തൊട്ടു മുന്നിലെ സീറ്റ് ല്‍ ഇരിക്കുന്ന സുന്ദരിയായ ഒരു ചേച്ചിയുടെ കിളി നാദം പോലുള്ള ശബ്ദം ഉച്ചത്തില്‍ കേട്ടത്.. പുള്ളിക്കാരി ഫോണിലൂടെ വേറെ ആരോടോ സംസാരിക്കുന്നതാണ്.. ബസ്സില്‍ ഇരിക്കുന്ന എല്ലാവര്ക്കും കേള്‍ക്കാവുന്ന തരത്തിലാണ് സംസാരം.. ഏതോ എക്സാം എഴുതി തിരച്ചു വരുകയാണെന്ന് മനസ്സിലായി.. എവിടെ എത്തി എന്നോ മറ്റോ മറുതലക്കല്‍ നിന്നും ചോദിച്ചിട്ടുണ്ടാവണം..
” എവിടെ എത്തി എന്നറിയില്ല.. ബസ് ഏതോ ഒരു സ്റ്റാന്റ് ല്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് നോക്കട്ടെ.. ആ.. അത്.. ‘വെറ്റില’.. ‘വെറ്റില’ എത്തിഡീ..” എന്ന് അവര്‍ ഉച്ചത്തില്‍ മറുപടി പറഞ്ഞു..
‘വെറ്റില’ എന്ന വാക്ക് അവര്‍ പിന്നെയും രണ്ടു മൂന്നു തവണ ഉച്ചത്തില്‍ തന്നെ ഉപയോഗിച്ചു.. ബസില്‍ ഇരിക്കുന്നവര്‍ കുടു കുടാ ചിരി തുടങ്ങി..
പണ്ടേ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാറുള്ള ഞാന്‍ ഇടയ്ക്കു കയറി അവരോടായി പറഞ്ഞു..
” വെറ്റില അല്ല ചേച്ചീ.. വൈറ്റിലാ..” അവര്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി..
ഫോണില്‍ മറുതലക്കല്‍ എന്ത് പറഞ്ഞിട്ടാണ് എന്നറിയില്ല അവര്‍ ഫോണിലൂടെ മറുപടി പറയുന്നത് ഞാന്‍ കേട്ട്..
” നീ കളിയാക്കിയത് പോലെ തന്നെ വൈറ്റിലാണെന്നും പറഞ്ഞു ഇവിടോരുത്തനും എന്നെ കളിയാക്കി.. അവനിട്ട് ഞാന്‍ ഫോണ്‍ വെച്ചിട്ട് കൊടുത്തോളാം..” എന്ന്..
പണി പാളി എന്നെനിക്ക് മനസ്സിലായി.. ഒരു നിമിഷം പത്രത്തിന്റെ ഫ്രണ്ട് പേജില്‍ തല താഴ്ത്തി പോലീസുകാരുടെ നടുക്ക് നില്ക്കുന്ന എന്റെ ഫോട്ടോയും.. എന്റെ ഫോട്ടോ വെച്ച് ഫെയിസ് ബുക്ക് ഫെമിനിസ്റ്റുകള്‍ തെറി വിളിക്കുന്ന രംഗങ്ങളും ഒരു കൊള്ളിയാന്‍ പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി.. പെട്ടന്ന് തന്നെ ഒന്ന് കുനിഞ്ഞു കൊണ്ട് ഞാന്‍ ഡോര്‍ നു അടുത്തേക്ക് കുതിച്ചു.. നീങ്ങി തുടങ്ങിയ ബസിന്റെ ഡോര്ലൂടെ ജീവന് പണയം വെച്ച് പുറത്തേക്കു ചാടി..
“ജീവന് പോയാലും ശെരി മാനം കളയൂല്ല” എന്ന മുദ്രാവാക്യം ഞാന്‍ ആ നീങ്ങി കൊണ്ടിരിക്കുന്ന ബസ് നെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു..
58 total views, 2 views today
