പണി വന്ന വഴി ….!

0
325

11udq52

”ദാ .., നമ്മടെ അവറാന്‍ ചേട്ടനല്ലേ .., ഈ വരണത് …, കുറെ നാളായി ആളെ പുറത്തേക്കൊന്നും കാണാനില്ലായിരുന്നു …!

പട്ടി കടിച്ചതാ .., അവറാന്‍ ചേട്ടനെ ഓടിച്ചിട്ട് .., കടിക്കായിരുന്നുത്രേ …., ശത്രുക്കള് പോലും ഇങ്ങനെ കടിക്കില്ല …!

അത്രക്കും വൈര്യാഗ്യ ബുദ്ധിയോടെയാ ..ആ ശുനകന്‍ കടിച്ചു പറിച്ചത് ….!

കാരണം വേറൊന്നുമല്ല …, ഈ തെരുവു നായ ശല്യത്തിനെതിരെ .., മെമ്പറ് സുകേശന്റെ നേത്ര്വത്വത്തില്‍ റോഡ് ഉപരോധ സമരം ….!

ആ വഴി സൈക്കിളില്‍ പോയപ്പോ .., അവറാന്‍ ചേട്ടനും ഒരു ആഗ്രഹം .., സമരത്തില്‍ പങ്കെടുക്കണം …,.

ഇത് ഒരു സാമൂഹ്യ പ്രശനമല്ലേ …?,പിന്നെ അവറാന്‍ ചേട്ടന്‍ നല്ല ഫിറ്റിലും …!

കള്ള് കുടിച്ചു കഴിഞ്ഞാ സാമൂഹ്യ ബോധം കൂടൂത്രേ …?

അങ്ങിനെ സാമൂഹ്യ ബോധം കൂടി .., അവറാന്‍ ചേട്ടനും …, ആ മഹത്തായ സമരത്തില്‍ പങ്കാളിയായി …!

സംഗതി ഇതൊന്നുമല്ല പ്രശ്‌നം .., , സമരം കഴിഞ്ഞിട്ടും .., അവറാന്‍ ചേട്ടന്റെ ഉള്ളീന്ന് .., ആ സമരത്തിന്റെ കിക്ക് മാറിയിട്ടുണ്ടായിരുന്നില്ല …!

അതീപ്പിന്നെ ..,വെറുതെ വഴീക്കൂടെ പോണ നായക്കളെയെല്ലാം .., അവറാന്‍ ചേട്ടന്‍ കല്ലെടുത്തെറിയും ….!

അതില്‍ .., റൌഡികളും .., പോക്കിരികളും .., പിന്നെ .., പഞ്ച പാവങ്ങളും ഉണ്ടായിരുന്നു ..!

പക്ഷേ .., അവറാന്‍ ചേട്ടന്‍ ആരേയും വെറുതെ വിട്ടില്ല …!

”നീ എല്ലാവരേം കടിക്കൂല്ലെടാ .., നായിന്റെ മോനേ .., പട്ടീ ….”ന്നൊക്കെ പറഞ്ഞാണ് അവറാന്‍ ചേട്ടന്‍ കല്ലെടുത്ത് എറിയുന്നത് …!

സംഗതി .., കല്ലെടുത്ത് എറിയുമ്പോ …, , ഇയാള്‍ക്കെന്താ വട്ടായോ .., ന്ന് ചിന്തിച്ച് ..പാവം പിടിച്ച മര്യാദക്കാരൊക്കെ ഓടും ….!

പക്ഷേ .. ചില പോക്കിരി പിടിച്ചവന്‍മാര് .., തിരിഞ്ഞു നിന്ന് ഒന്ന് മുരളും ..,
അപ്പൊ .., അവറാന്‍ ചേട്ടന്‍ ഓടും …!

ഇങ്ങനെ ഇന്ത്യയും .., പാക്കിസ്ഥാനും പോലെ ആയി .., അവറാന്‍ ചേട്ടനും നായക്കളും ….!

ചേട്ടന്റെ കല്ലേറില്‍ പൊറുതി മുട്ടി .., നായ്ക്കളെല്ലാം ചേര്‍ന്ന് അവറാന്‍ ചേട്ടനെ സ്‌കെച്ചിട്ടു ….!

ഒരു ദിവസം ..,തെങ്ങ് ചെത്തി .., അതിന്റെ കടക്കിരുന്നു രണ്ടെണ്ണം മോന്തണ .., സമയത്താണ് .., കഷ്ടകാലം .., ശുനകന്റെ രൂപത്തില്‍ .., അവറാന്‍ ചേട്ടന്റെ അടുത്തേക്ക് വന്നത് …!

അവനാണെങ്കീ .., ആ എരിയേലെ .., റൌഡികളുടെ മൂത്താപ്പയും…!

അവറാന്‍ ചേട്ടന്‍ തന്റെ പതിവു കലാ പരിപാടി തെറ്റിച്ചില്ല …!

” ടാ …പട്ടീ ”ന്നും അലറി കിട്ടിയ കല്ലെടുത്ത് ഒരു വീക്ക് ….!

ശുനകനെ നോക്കി .., അവറാന്‍ ചേട്ടന്‍ എടുത്ത് വീക്കിയത് .., തെങ്ങിന്റെ ചോട്ടില്‍ എപ്പോഴോ കെട്ടിയിട്ട ഒരു പശു വിട്ട ഉണങ്ങിയ ചാണകത്തിന്റെ ഒരു കഷ്ണം ….!

ചതി മനസ്സിലായപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു ….!

ശുനകന്‍ അവറാന്‍ ചേട്ടന്റെ നേര്‍ക്ക് .., ഗര്‍ജ്ജിച്ചുകൊണ്ട് ഒറ്റ ചാട്ടം …!

അതോടു കൂടി അവറാന്‍ ചേട്ടന്റെ നല്ല ജീവന്‍ ..,ഓടി തെങ്ങുമ്മേ കയറി …!

കുറേനേരമായി കുന്തിച്ചിരിക്കണ കാരണം .., അവറാന്‍ ചേട്ടന്റെ കാല് തരിച്ചിരിക്കുകയായിരുന്നു ..!

ഓടാനും .., ചാടാനും പറ്റാണ്ട് അവറാന്‍ ചേട്ടന്‍ നിന്ന് ബ്രേക്ക് ഡാന്‍സ് കളിച്ചു ….!

സൈക്കിളെടുത്ത് .., ശുനകന്റെ വായേന്ന് ഓടി രക്ഷപ്പെണമെന്നുണ്ട് …!

പക്ഷേ .., തരിച്ചിരിക്കണ ..,കാല് ഒരടി നീങ്ങണമെങ്കില്‍ .., അവറാന്‍ ചേട്ടന്‍ മൊത്തം ഭാരതനാട്യം കളിക്കണം ….!

അവറാന്‍ ചേട്ടന്‍ പ്ലേറ്റ് ഒന്ന് മാറ്റി നോക്കി …!

”ടാ .., മോനേ .., ഇന്നാടാ ..,ശൂ .., ശൂ .., കപ്പലണ്ടി തിന്നോ …..”

കപ്പലണ്ടിയല്ലാ .., പോത്തിറച്ചി കിട്ടിയാലും .., അവറാന്‍ ചേട്ടനിട്ട് പണി കൊടുത്തേ അടങ്ങൂ എന്ന കലിപ്പിലാ അവന്‍ …!

ആദ്യത്തെ കടി കിട്ടിയതോട് കൂടി .., അവറാന്‍ ചേട്ടന്‍ കരഞ്ഞു പറഞ്ഞൂ …

”ടാ …, മോനേ.., ഞാന്‍ അവറാന്‍ ചേട്ടനാടാ ….’

പിന്നെ അവന്‍ തലങ്ങും .., വിലങ്ങും കടിച്ചു ….!

”എന്നെ ..,കൊല്ലെല്ലെടാ .., പട്ടീന്റെ മോനേ …..”!

അവസാനം കടിച്ച് ..,കടിച്ച് .., മതിയായിട്ടാ .., ശുനകന്‍ അവറാന്‍ ചേട്ടനെ വിട്ടിട്ട് പോയത് …!

അതീപ്പിന്നെ .., തെരുവ് നായക്കള് എന്ന് കേട്ടാലേ .., അവറാന്‍ ചേട്ടന്‍ ആ ഏരിയെന്ന് സ്‌കൂട്ടാവും …!