പതിനാറിന്റെ രഹസ്യം
എന്റെ ഉപ്പൂപ്പയുടെ ഉപ്പ ജീവിച്ചിരുന്ന കാലത്ത് നടന്ന ഒരു കഥയാണിത്,,
അതുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരുമായിട്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ഒരു ബന്ധവുമില്ല,,ഇനി ഉണ്ടെന്നു തോന്നിയാല്‍ തന്നെ ഞാന്‍ അതിനു ഉത്തരവാദിയുമല്ല,,,,,പറയേണ്ടത് പറയുന്നിടത്ത് പറയണം ,നാളെ അതൊരു ചര്‍ച്ചാ വിഷയമാകരുതല്ലോ,,,,,
എന്റെ ഉപ്പൂപ്പാന്റെ ഉപ്പ ഒരു സര്ക്കീറ്റ്കാരനായിരുന്നു,,
73 total views, 1 views today

എന്റെ ഉപ്പൂപ്പയുടെ ഉപ്പ ജീവിച്ചിരുന്ന കാലത്ത് നടന്ന ഒരു കഥയാണിത്,,
അതുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരുമായിട്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ഒരു ബന്ധവുമില്ല,,ഇനി ഉണ്ടെന്നു തോന്നിയാല്‍ തന്നെ ഞാന്‍ അതിനു ഉത്തരവാദിയുമല്ല,,,,,പറയേണ്ടത് പറയുന്നിടത്ത് പറയണം ,നാളെ അതൊരു ചര്‍ച്ചാ വിഷയമാകരുതല്ലോ,,,,,
എന്റെ ഉപ്പൂപ്പാന്റെ ഉപ്പ ഒരു സര്ക്കീറ്റ്കാരനായിരുന്നു,,
അദ്ദേഹം ഒരു ദിവസം ഒരു നാട്ടിന്‍പുറത്തുകൂടി നടക്കുകയായിരുന്നു,, അപ്പോള്‍ കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടു ,സ്വാവാഭികമായി അദ്ദേഹത്തിന്റെ കാലുകള്‍ അങ്ങോട്ട് നീങ്ങി,,
അടുത്തെത്തി,,,
ആകാംക്ഷയോടെ ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ ഒരു പൊട്ടകിണറിനടുത്ത് ഒരു താടിക്കാരന് ഇരിക്കുന്നു,,അയാള്‍ക്ക് ചുറ്റും കുറെ ആളുകള്‍ കൂടി നില്ക്കുന്നു ,,,താടിക്കാരന് എണ്ണുന്നുണ്ട് ,,
പതിനാറ്,,,പതിനാറ് ,,,പതിനാറ് ,,,,,
എണ്ണം പതിനാറില്‍ നിന്ന് താഴോട്ടോ മേലോട്ടോ പോകുന്നില്ല ,,,
” എന്താണ് ഈ പതിനാറ്,!,,? ,,,”
ഉപ്പൂപ്പ ചോദിച്ചു
“ഹെ,,,ഇയാളിത് എവിടെത്തുകാരനാ അതറിയാനല്ലേ ഞങ്ങളും നില്‍ക്കുന്നത് ,,,,,” ഒരാള്‍ പറഞ്ഞു ,,,
ഉപ്പൂപ്പ പിന്നെ ഒന്നും മിണ്ടിയില്ല ,,,,
താടിക്കാരന് തല കുനിച്ചിരുന്ന് എണ്ണുക തന്നെയാണ് ,,,
പതിനാറ് ,,,,,പതിനാറ് ,,,,,
അപ്പോള്‍ അവിടെ മറ്റൊരാള്‍ വന്നു ,,,,
കാഴ്ച്ചയില്‍ ഒരു മാന്യന് ,,,,
നാട്ടു കാരണവരെന്നും പ്രമാണിയെന്നും നേതാവെന്നുമൊക്കെ സ്വയം വിളിച്ചോതുന്ന തരത്തിലായിരുന്നു അയാളുടെ വരവ് ,,,,
മാന്യന് ആള്കൂട്ടത്തിലൂടെ ഊളിയിട്ടു താടിക്കാരന്റെ അടുത്തെത്തി ,എന്നിട്ട് വിജയ ഭാവത്തില്‍ നെഞ്ചു വിരിച്ചു കൂടി നില്‍ക്കുന്നവരെയാകെ ഒന്നു നോക്കി ,,,പിന്നെ താടിക്കാരനോട് ചോദിച്ചു ,,
“എന്താ നിന്റെപ്രശ്നം ,,?
എണ്ണുന്നതിടയില് താടിക്കാരന് മാന്യനെ ഒന്നു തുറിച്ചു നോക്കി എന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ,
“പറയെടോ എന്താ ഈ പതിനാറിന്റെ രഹസ്യം ,,,നിനക്കെന്താ പതിനേഴോ പതിനെട്ടോ എണ്ണികൂടെ ,,? ”
മാന്യന് അല്‍പ്പം ഉറക്കെ ചോദിച്ചു ,,,,
താടിക്കാരന് വീണ്ടും മാന്യനെ തുറിച്ചു നോക്കി ,,,
” നീ അത് പറയണം,, എനിക്കത് അറിയണം ,,,, ” മാന്യന് വീണ്ടും പറഞ്ഞു ,,,
“നിനക്കത് അറിയണോ ,,,” എണ്ണുന്നത് നിര്‍ത്തിയിട്ട് താടിക്കാരന് മാന്യനോട് ചോദിച്ചു ,,,
“എനിക്ക് മാത്രമല്ല ഈ കൂടി നില്‍ക്കുന്നവര്‍ക്കെല്ലാം അതറിയണം,,”
” അല്ലേ,,,,”
കൂടി നില്ക്കുന്നവരോടായി മാന്യന് ചോദിച്ചു ,,,,
അതെ ,,,അതെ ,,,എല്ലാവരും പറഞ്ഞു ,,,,
” എങ്കില്‍,,,,,എങ്കില്‍ ഇങ്ങു അടുത്തുവാ ,,,” താടിക്കാരന് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു ..
മാന്യന് വീണ്ടും നെഞ്ച് വിരിച്ചു താടിക്കാരന്റെ അടുത്തേക്ക് നീങ്ങി നിന്നു കൂടിനിക്കുന്നവരെ ഒരിക്കല്‍ കൂടി നോക്കി പല്ല് കാട്ടി ചിരിച്ചു ,,,ഞാനേതാ മോന് ,,എന്ന ഭാവത്തില്‍ ,,,,
അടുത്ത നിമിഷം പെട്ടെന്നാണ് അത് സംഭവിച്ചത് ,,,
താടിക്കാരന് മാന്യനെ തൂക്കിയെടുത്ത് പൊട്ടകിണറ്റിലേക്ക് ഒരേറ്,,,,!
എന്നിട്ട് താടിക്കാരന് വീണ്ടും എണ്ണി തുടങ്ങി ,,,,,
പതിനേഴ്,,,,പതിനേഴ് ,,,പതിനേ,,,,,,,,,
74 total views, 2 views today
