പത്താം ക്ലാസും ഗുസ്തിയും പിന്നെ കൊച്ചാപ്പയും
ഭൂമിയിലേക്കുള്ള എന്‍ട്രി വിസയും കാത്തു ഞാന്‍ ഗര്‍ഭ പാത്രത്തിനുള്ളില്‍ ബോര് അടി മാറ്റാന്‍ വേണ്ടി അമ്ബിലിക്കല് കൊര്ഡും മെടഞ്ഞു ടൈം പാസ് നടത്തിയിരുന്ന കാലത്ത് നടന്ന ഒരു സംഭവം പിന്നീട് വല്ല്യുമ്മ പറഞ്ഞു കേട്ട അറിവ് വച്ച് എഴുതുവാ, നല്ലവണ്ണം വരഞ്ഞു മസാല ഒക്കെ പുരട്ടി വച്ചിരുന്നെങ്കിലും സമയം ആകുന്നെനു മുന്നേ എടുത്തു കാച്ചുന്നത് കാരണം നിങ്ങള്‍ പ്രതീക്ഷിച്ച രുചി കിട്ടുമോ എന്ന് ഉറപ്പു ഇല്ല.
68 total views

ഭൂമിയിലേക്കുള്ള എന്‍ട്രി വിസയും കാത്തു ഞാന്‍ ഗര്‍ഭ പാത്രത്തിനുള്ളില്‍ ബോര് അടി മാറ്റാന്‍ വേണ്ടി അമ്ബിലിക്കല് കൊര്ഡും മെടഞ്ഞു ടൈം പാസ് നടത്തിയിരുന്ന കാലത്ത് നടന്ന ഒരു സംഭവം പിന്നീട് വല്ല്യുമ്മ പറഞ്ഞു കേട്ട അറിവ് വച്ച് എഴുതുവാ, നല്ലവണ്ണം വരഞ്ഞു മസാല ഒക്കെ പുരട്ടി വച്ചിരുന്നെങ്കിലും സമയം ആകുന്നെനു മുന്നേ എടുത്തു കാച്ചുന്നത് കാരണം നിങ്ങള്‍ പ്രതീക്ഷിച്ച രുചി കിട്ടുമോ എന്ന് ഉറപ്പു ഇല്ല.
അങ്ങനെ ലാ പറഞ്ഞ കാലഘട്ടം…എന്റെ അതെ അവസ്ഥയില്‍ തന്നെ എന്നാല്‍ സ്വതവേ പാവത്താന്‍ ആയ എന്റെ അപ്പചീടെ മകനും ആ സമയം അപ്പചീടെ വയറ്റില്‍ കിടപ്പുണ്ട്…അന്ന് ഇന്നത്തെ പോലെ എസ്സെമ്മേസും ഈ മെയിലും ഒന്നും ഇല്ലാത്തോണ്ട് ഞങ്ങള്‍ തമ്മില്‍ പരിചയം ആയിട്ടില്ല….
വീര്‍ത്ത വയറും കൊണ്ട് അപ്പചിയും(വാപ്പാടെ പെങ്ങള്),) എന്റെ മാതാവും അന്ന് വാപ്പാടെ വീട്ടില്‍ ഉണ്ട്..
അതെ കാലത്ത് ആണ് വാപ്പയുടെ ഇളയ അനിയന് (കൊച്ചാപ്പ,), എസ്സെസ്സെല്‍സി പരീക്ഷ എന്നത് ഒരു പഞ്ച വല്സര പദ്ധതി ആക്കി മാറ്റുകയും നാല് വര്‍ഷം കൊണ്ട് കൊയ്തെടുത്ത മാര്കുകള് എല്ലാം കൂടി തൂക്കിയാലും ഇരുനൂറ്റി പത്തു ‘കിലോ’ വരില്ല എന്ന് കണ്ടു ആ കൃഷി മതിയാക്കി നാട്ടുകാരുടെ സ്വീകരണം ഏറ്റു വാങ്ങി സസുഖം വാണിരുന്നത്…
സ്വതവേ ഒരു പേടിത്തൊണ്ടന്‍ ആയത് കൊണ്ടുള്ള കോംപ്ലക്സ് മറയ്ക്കാന്‍ വേണ്ടി പുള്ളി വലിയ ചൂടന്‍ ആയി ആണ് അഭിനയിച്ചു പോന്നത്..ആനയ്ക്ക് ജപ്പാന് ബ്ലാക്ക് അടിച്ച പോലത്തെ സൂപ്പര്‍ നിറവും, ഒത്ത ഉയരവും സംസാരിക്കുമ്പോള്‍ മാത്രം ഉണ്ടാവാറുള്ള വിക്കും (പുള്ളിയുടെ ഇരട്ടപ്പേര് ഈ.എം.എസ്സ് എന്നാണു, നേര് പറഞ്ഞാല്‍ പുള്ളിയുടെ ഒറിജിനല്‍ പേര് ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത്..) ഒക്കെ കൂടി ഒരു മേളാങ്കം ആയിരുന്നു കക്ഷി..വീട്ടിലെ ഇളയ സന്തതി ആയാത് കൊണ്ട് സകലരും ‘കുഞ്ഞുമോനെ’ എന്നാണു മൂപ്പരെ വിളിച്ചിരുന്നത്…, ഈ രൂപവും സ്വഭാവവും ഉള്ള മുതുക്കനെ ഇപ്പോഴും ‘കുഞ്ഞുമോനെ’ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നത് ഒരുമാതിരി ‘അമേരിക്കന്‍ പ്രസിണ്ടന്റ്റ് മിസ്ടര്‍ സുരേഷ് ‘ എന്നൊക്കെ പറയുന്ന പോലെ ഒരു കോമ്പിനേഷന്‍ ആയി ആണ് എനിക്ക് തോന്നാറു…
പിന്നെ സ്വഭാവത്തിന്റെ കാര്യം പറയാന്‍ മറന്നു…’കുഞ്ഞുമോന്’ ഇങ്ങോട്ട് വരണമെന്ന് ഉണ്ടെങ്കില്‍ ‘ഇങ്ങോട്ട് വരല്ലേ കുഞ്ഞുമോനെ ‘ എന്നോ ‘അങ്ങോട്ട് പോ കുഞ്ഞുമോനെ’ എന്നോ പറയണം…അത്രയ്ക്കുണ്ട് അനുസരണ..
എസ്സെസ്സെല്‍സി എട്ടാം സെമെസ്ടര്‍ പഠനം കൂടി കമ്പ്ലീറ്റ് ആക്കിയതോട് കൂടി പുള്ളി ആള് ആകെ മാറി..പിന്നെ കൂട്ടുകാരുമായി കറക്കവും വല്ലപ്പോഴും ഉള്ള കുളിയും നനയും ഒക്കെ ആയി സസുഖം ജീവിച്ചു..ഇടക്കൊക്കെ വീട്ടുകാര്‍ മാങ്ങ പറിക്കാന്‍ വേണ്ടിയോ തെങ്ങ ഇടാന്‍ വേണ്ടിയോ ഒക്കെ പോലത്തെ ‘ഭാരിച്ച’ ജോലിക്ക് വേണ്ടി വിളിച്ചു പോയാല്‍ തീര്‍ന്നു…തെങ്ങില്‍ കയറി വെള്ളയ്ക്ക വരെ പറിച്ചു ഇടും, പിന്നെ ആ കൊല്ലം ആ തെങ്ങില്‍ നിന്നും തെങ്ങ പോയിട്ട് ഓല പോലും പ്രതീക്ഷിക്കണ്ട…അങ്ങനെ ആണ് കലിപ്പുകള് തീര്ക്കണതു.
അങ്ങനെ രണ്ടു ഗര്‍ഭിണികള്‍ അവിടെ ചുറ്റി കറങ്ങി നടന്നിരുന്ന കാലം, വയറ്റില്‍ കിടന്നു ബോറടിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്കു മെനു നോക്കി വല്ല പുളി മാങ്ങയോ, അച്ചാറോ മസാല ദോശയോ പരിപ്പ് വടയോ ഒക്കെ ഓര്‍ഡര്‍ ഇടും.. മിച്ച അത് തിന്നു വയറ്റില്‍ എത്തിക്കും, ഞാന്‍ അതും തിന്നു ഭൂമിയില്‍ ഇറങ്ങിയാല്‍ ചെയ്യേണ്ട കാര്യത്തെ കുറിച്ച് ചിന്തിച്ചു തലയുടെ പിറകില്‍ കയ്യുംകെട്ടി ഇങ്ങനെ കിടക്കും…സ്വതവേ അവിടെ കിട്ടാന്‍ സാധ്യത ഇല്ലാത്ത സാധനങ്ങള്ക്കെ ഞാന്‍ ഓര്‍ഡര്‍ ഇടാറുള്ളായിരുന്നു എന്ന് വല്ല്യുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..
എന്നാല്‍ നമ്മുടെ അളിയച്ചാര് അക്കാര്യത്തില്‍ തനി നാടന്‍ ആയിരുന്നു…മാങ്ങ, കരിക്ക്, പുളി, ഈ വക ഐടംസ് ആരുന്നു ഓര്‍ഡര്‍ ചെയ്യുക, അതൊക്കെ പറമ്പില്‍ ലാവിഷ് ആയി ഉണ്ട് താനും…പക്ഷെ പറിച്ചു തരാന്‍ വേണ്ടി കൊച്ചാപ്സിനോട് പറഞ്ഞു പോയാല്‍ കലിപ്പ് മുഴുവനും തീര്‍ത്തു ആണ് പറിച്ചു കൊടുക്കുക.
അങ്ങനെ ഇരിക്കെ ഒരു ദിവസം അളിയന് പതിവില്ലാതെ ചക്ക വേണം എന്ന് ഒരു ഓര്‍ഡര്‍ കൊടുത്തു…അപ്പച്ചി ഉടന്‍ തന്നെ ആ വിവരം വല്ല്യുംമായെ അറിയിച്ചു…കൊച്ചാപായോടു നേരിട്ട് പറയാന്‍ ഉള്ള ആമ്പിയര്‍ പോരത്രേ….
വല്ല്യുമ്മ ഉടന്‍ ‘കുഞ്ഞുമോനെ’ നീട്ടി വിളിച്ചു…വിളി കേട്ട ഉടന്‍ തന്നെ ഒന്നര മണിക്കൂറിനുള്ളില്‍ കക്ഷി മുറിയില്‍ നിന്നും വെളിയില്‍ വന്നു…
‘ഡാ മോനെ നമ്മുടെ പടിഞ്ഞാറേ പ്ലാവില്‍ കേറി ഒരു രണ്ടു ചക്ക ഇട്ടെരെ, (ഒരെണ്ണം റിസര്‍വില്‍ വച്ചിരുന്നാല്‍ നാളെയോ മറ്റന്നാളോ വേണമെങ്കില്‍ എടുക്കാം എന്ന ഓള്‍ഡ് പ്ലാനിംഗ്, തന്നെയുമല്ല രണ്ടു എണ്ണം വേണം എന്ന് പറഞ്ഞാല്‍ പുള്ളി മൂന്നെണ്ണം ഇട്ടിരിക്കും..അപ്പൊ പിന്നെ റിസര്‍വ് ഐടംസ് മൂന്നു നാല് ദിവസത്തേക്ക് ഓടും….അതിലും കൂടുതല്‍ ഇട്ടാലേ പണി പാളു.)
പുള്ളിക്കാരന് സകല ദേഷ്യവും കാണിച്ചു കൊണ്ട് വെട്ടുകത്തിയും എടുത്തു നേരെ വിട്ടു..പിറുപിറുക്കല്‍ എന്താണെന്ന് പുള്ളിയ്ക്ക് മാത്രമേ അറിയൂ…
നേരെ മുണ്ടോക്കെ മടക്കി കുത്തി വലിഞ്ഞു കേറി..അടുക്കളയില്‍ നിന്നാല്‍ പ്ലാവ് കാണാന്‍ കഴിയില്ല…അത് കൊണ്ട് മിച്ച, അപ്പച്ചി, വല്ല്യുമ്മ അടങ്ങുന്ന മൂവര്‍ സംഘം പരദൂഷണങ്ങളും ആയി അടുക്കളയില്‍ നില ഉറപ്പിച്ചു…ചക്ക വീഴുന്ന സ്വരത്തിനായി കാതോര്‍ത്തു അപ്പചിയും.
സമയങ്ങള്‍ കടന്നു പോയി…
……………..
‘പ്ധോം…’
ഒരെണ്ണം വീണു…ഇനി രണ്ടെണ്ണം കൂടി പ്രതീക്ഷിക്കാന്‍ ഉണ്ട്..
……’പ്ധോം..’
ഉം..ഇനി ലാസ്റ്റ് ആന്‍ഡ് ഫൈനല്‍…..,
………….’പ്ധോം..’
മൂന്നു ആയപ്പോള്‍ വല്ല്യുമ്മ കൂവി ‘കുഞ്ഞുമോനെ മതി…നീ ദേഷ്യം തീര്‍ക്കണ്ടാ…ഇനി വെറുതെ ചക്ക ഇടണ്ട…
യെവടെ കേള്‍ക്കാന്‍…..,…അല്പ സമയത്തിനുള്ളില്‍ വീണ്ടും കേട്ടു ‘പ്ധോം’ പക്ഷെ ഇപ്രാവശ്യം ഒരു ചെയിഞ്ച് ഉണ്ടായിരുന്നു…പതിവ് ഇല്ലാതെ കമ്പുകള്‍ ഒടിയുന്ന ഒച്ചയും .
..’യെന്‍…,….ന്റും….മ്മോ…!!!!!!!’ എന്നൊരു ബായ്ക്ക് ഗ്രൌണ്ട് സ്കോറും…
ഒച്ച കേട്ടതും ‘കുഞ്ഞുമോനെ’ എന്നും വിളിച്ചു കൂവി കൊണ്ട് വല്ല്യുംമയും സഹ ജോടീസും ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ‘ ഡയപ്പര്‍ ഇടാന്‍ നേരം കുഞ്ഞുങ്ങള്‍ കിടക്കുന്ന പോലെ കാലും കയ്യും പൊക്കി വച്ച് മൂപ്പര് മണ്ണില്‍ കിടന്നു പ്ലാവിന്റെ മുകളിലെ കാഴ്ചകളും കണ്ടു കിടക്കുന്നു…
എട്ടിന്റെ ഒരു ഒന്നൊന്നര പണി തന്നെ കിട്ടി..കലിപ്പ് തീര്‍ക്കാന്‍ വേണ്ടി മൂന്ന് ചക്ക ഇട്ട് നാലാമത്തേത് തീര്‍ക്കാന്‍ ആയി മുകളിലേക്ക് കേറാന്‍ വേണ്ടി ഒരു കമ്പില്‍ ചവുട്ടിയതും ആ കമ്പ് എക്സ്പയറി ഡേയ്റ്റ് കഴിഞ്ഞതാണെന്ന് അറിഞ്ഞില്ല…അത് നേരെ ഒടിഞ്ഞു കൊടുത്തു….മൂപ്പര് താഴെയും…
പിന്നെ കുറച്ചു നാള് തിരുമലും ഒക്കെ നടത്തി ആണ് പിച്ച വച്ച് നടന്നു തുടങ്ങിയത്.
ഇപ്പോള്‍ സസുഖം ജീവിക്കുന്നു.
ഏമ്പക്കം: ഇരുപതു വയസ്സ് ആയപ്പോള്‍ മൂപ്പരെ പിടിച്ചു പെണ്ണ് കെട്ടിച്ചു..ഇരുപത്തി ഒന്ന് വയസ്സ് ആയപ്പോലെക്കും പുള്ളിയുടെ ആദ്യ പടം റിലീസ് ആയി…മൂപ്പരെ അച്ചില്‍ വാര്‍ത്ത പോലെ ഒരു ചെക്കന്…,.എനിക്ക് ഇരുപതുമൂന്നു വയസു ആയ സമയത്ത് മൂപ്പര് എന്നോട് പറയാന്‍ തുടങ്ങിയതാ ‘എടാ നിന്റെ പ്രായത്തില്‍ എനിക്ക് ഒരു വയസുള്ള ഒരു മോന് ഉണ്ട്..’ എന്ന്..സഹി കേട്ടപ്പോള്‍ ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘പത്തു ജയിക്കാത്ത കൊചാപ്പാക് മോന് ഉണ്ടായ പ്രായത്തില്‍ എനിക്ക് ഒരു ഡിഗ്രീ ഉണ്ട്’ എന്ന്….
69 total views, 1 views today
