പത്താം ക്ലാസ് ബയോളജി പാഠപുസ്തകത്തില്‍ നമ്മുടെ ലാലേട്ടനും !

  0
  408

  mohan-Lal-(29)-748311

  പത്താം ക്ലാസ് പാഠപുസ്തകത്തിന്‍റെ ഡിജിറ്റല്‍ വിഭാഗത്തില്‍ നമ്മുടെ മഹാനടന്‍ മോഹന്‍ലാലും.

  പത്താംക്ലാസ്സ് ബയോളജി പാഠപുസ്തകത്തില്‍ അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹന്‍ലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിന് വേണ്ടി അല്‍ഷിമേഴ്‌സ് രോഗാവസ്ഥയെക്കുറിച്ച് മോഹന്‍ലാല്‍ പഠനം നടത്തിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അനുഭവമടങ്ങിയ സംഭാഷണം ഡിജിറ്റല്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയതെന്ന് ഐടി സ്‌കൂള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാണ് മോഹല്‍ലാലിന്റെ സംഭാഷണം ഉള്‍പ്പെടുത്തിയത്.