പത്തുമാസം തികഞ്ഞു പ്രസവിക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റുമായി, അപ്പോഴാണ്‌ മനസിലായത് പെണ്ണ് ഗര്‍ഭിണിയല്ലയെന്ന്‍.!

  0
  214

  A7GEAW_2378638b

  ആ സത്യം കേട്ട് യുവതി ഞെട്ടി. യുവതിയുടെ ഭര്‍ത്താവിന്റെ ബോധം നഷ്ടപ്പെടാത്തത് ഭാഗ്യം. എന്താ സംഭവം എന്നല്ലേ പത്തുമാസം തികഞ്ഞ് ആശുപത്രിയിലെത്തിയ ശേഷമാണ് താന്‍ ഗര്‍ഭിണി അല്ലെന്ന് ഈ യുവതി അറിയുന്നത്. ഇന്നലെ രാവിലെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.

  അത്യപൂര്‍വമായി കാണാറുള്ള സ്യൂഡോ പ്രഗ്‌നന്‍സിയാണ് യുവതിയെയും കുടുംബത്തെയുമടക്കം പറ്റിച്ചത്. ബുധനാഴ്ചയാണ് യുവതി  പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. ഇന്ന് പ്രസവം നടക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. പക്ഷെ വിശദമായി പരിശോധിച്ചപ്പോള്‍ സ്യൂഡോ പ്രഗ്‌നന്‍സി ആണെന്ന് വ്യക്തമായിരുന്നു.

  ചികിത്സാ പിഴവാണിതെന്നാരോപിച്ച് ഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ ചങ്ങനാശേരി ഡിവൈഎസ്പിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. എന്നാല്‍ യുവതി കൃത്യമായി പരിശോധന നടത്താത്തതാണു ഗര്‍ഭിണിയല്ലെന്നുള്ള വിവരം അറിയാതെ പോകാന്‍ കാരണമെന്നും സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുജാ എബ്രഹാം പറഞ്ഞു.

  കഴിഞ്ഞ ഒന്‍പതു മാസമായി ഇതേ ഡോക്ടറെയാണ് യുവതി കാണിച്ചിരുന്നത്. പ്രാഥമിക പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്തുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലും സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെട്ടെങ്കിലും അതു നടത്തിയില്ല. പകരം ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള സ്‌കാനിംഗ് റിപ്പോര്‍ട്ടാണ് ഇവര്‍ ഡോക്ടറെ കാണിച്ചത്.