“..പത്മപ്രിയയെ കല്യാണം കഴിച്ചത് നടിയെന്ന് അറിയാതെ..” – പത്മപ്രിയയുടെ ഭര്‍ത്താവ് ജാസ്മിന്‍..

195

Padmapriya_wedding_marriageപത്മ പ്രിയ തെന്നിന്ത്യയിലെ ഇത്രയും വലിയ ഒരു നടി ആണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് ഭര്‍ത്താവ് ജാസ്മിന്‍. പത്മപ്രിയ എന്ന ഗവേഷക വിദ്യാര്‍ഥിയെ തന്റെ ജീവിതത്തിലേക്ക് വരുമ്പോള്‍ ജാസ്മിന്‍ അറിഞ്ഞിരുന്നില്ല, ഇവര്‍ ഇത്രയും വലിയൊരു നടിയാണെന്ന്.

ഊര്‍ജ്ജ തന്ത്രത്തില്‍ ഗവേഷകവിദ്യാര്‍ഥിയായ പദ്മപ്രിയയുമായി സംസാരിച്ചപ്പോള്‍ ജാസ്മിന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഈ കുട്ടിയെ തന്റെ ജീവിത സഖി ആക്കണം എന്ന്. ചുറുചുറുക്കും ഊര്‍ജ്ജസ്വലയുമായ ആ പെണ്‍കുട്ടി മണിക്കൂറുകളോളം പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു.

ജാസ്മിന്‍ എന്ന സാമൂഹിക, സാമ്പത്തിക ഗവേഷകന്‍ പത്മപ്രിയ എന്ന ഗവേഷക വിദ്യാര്‍ഥിയെ നവംബര്‍ 12ആം തിയ്യതി തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയപ്പോള്‍, ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ പത്മപ്രിയ ആയിരുന്നു. കാരണം താന്‍ ഒരു സിനിമാതാരമല്ല എന്നറിയാത്തയാളെ കല്യാണം കഴിക്കണം എന്നതായിരുന്നു ആഗ്രഹം.