fbpx
Connect with us

Featured

പരമിയും കൊത്താറനും കച്ചിത്തുറുവും!!!

കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് എന്നെ പരമി പിടികൂടിയത്. പരമി എന്നാല്‍ പരമീശരന്‍ എന്ന പരമേശ്വരന്‍. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവനെ കാണുന്നത്. പപ്പടക്കച്ചവടം നിര്‍ത്തി, പത്താന്‍കോട്ട് മിലിട്ടറിപ്പണിക്കു പോയശേഷം പിന്നെ കണ്ടിട്ടേ ഇല്ലായിരുന്നു. നീണ്ടു കൂനിയുള്ള നടപ്പും, വെളുവെളുക്കെയുള്ള ചിരിയും കാരണം ഇതാര് എന്ന ചിന്തയേ ഉണ്ടായില്ല. ഒറ്റനോട്ടത്തില്‍ തന്നെ എന്നെയും അവനു മനസ്സിലായിരുക്കണം. അതാണല്ലോ പിന്നിലൂടെ വന്നു പൂണ്ടടക്കം പിടിച്ചത്!

 119 total views

Published

on

കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് എന്നെ പരമി പിടികൂടിയത്. പരമി എന്നാല്‍ പരമീശരന്‍ എന്ന പരമേശ്വരന്‍. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവനെ കാണുന്നത്. പപ്പടക്കച്ചവടം നിര്‍ത്തി, പത്താന്‍കോട്ട് മിലിട്ടറിപ്പണിക്കു പോയശേഷം പിന്നെ കണ്ടിട്ടേ ഇല്ലായിരുന്നു. നീണ്ടു കൂനിയുള്ള നടപ്പും, വെളുവെളുക്കെയുള്ള ചിരിയും കാരണം ഇതാര് എന്ന ചിന്തയേ ഉണ്ടായില്ല. ഒറ്റനോട്ടത്തില്‍ തന്നെ എന്നെയും അവനു മനസ്സിലായിരുക്കണം. അതാണല്ലോ പിന്നിലൂടെ വന്നു പൂണ്ടടക്കം പിടിച്ചത്.

അല്ലെങ്കിലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴേ, ‘മേജിക് മേഘനാഥ് ‘, ‘ഇരുമ്പുകൈ മായാവി’ എന്നിവരുടെ ശിഷ്യത്വം സ്വയം വരിച്ച ഏകലവ്യനാണല്ലോ ‘ഡിറ്റക്ടീവ് പരമി’.

അവന്‍ ഇങ്ങനെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഡിറ്റക്ടീവ് ഒക്കെയായിരുന്നെങ്കിലും, പഠിക്കുന്ന കാലത്ത്, കാതില്‍ കടുക്കനിട്ട് സ്‌കൂളില്‍ വന്നിരുന്ന ഏക കുട്ടിയായിരുന്നു പരമി. അവന്റെ അച്ഛന്റെ കാതിലും കണ്ടിട്ടുണ്ട് കടുക്കന്‍. പപ്പടക്കച്ചവടമായിരുന്നു അവരുടെ കുടുംബം പാരമ്പര്യമായി ചെയ്തിരുന്നത്.

Advertisementഓണത്തിനും മറ്റു വിശേഷ സന്ദര്‍ഭങ്ങളിലും അവരുടെ വീട്ടില്‍ പോയി കെട്ടുകണക്കിനു പപ്പടം വാങ്ങിയിട്ടുണ്ട് ഞാന്‍. ഉള്ളതില്‍ ഏറ്റവും നല്ല പപ്പടം എനിക്കായി എടുത്തു തരും, പരമി. കൂടാതെ ഒറ്റ രൂപാത്തുട്ടിന്റെ വലുപ്പത്തില്‍ ‘പരമീസ് സ്‌പെഷ്യല്‍’ കുഞ്ഞുപപ്പടം പ്രത്യേകമായും തരും.

തിരുവനന്തപുരത്തിന് ഒരു സൂപ്പര്‍ഫാസ്റ്റ് വരുന്നതു വരെയേ അവനോട് വിശേഷങ്ങള്‍ തിരക്കാനാവുകയുള്ളല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. എന്നാല്‍ പരമി എന്നേക്കാള്‍ ഉത്സാഹത്തിലായിരുന്നു. പുനലൂരുള്ള പെങ്ങളെ കാണാനാണ് അവന്റെ യാത്ര.

പക്ഷേ, പറഞ്ഞതു മുഴുവന്‍ ഞങ്ങളുടെ ഹൈസ്‌കൂള്‍ സഹപാഠികളുടെ വിശേഷങ്ങളായിരുന്നു. സൂറത്തിലുള്ള രാജേന്ദ്രന്റെയും, മഡഗാസ്‌കറിലുള്ള വര്‍ഗീസിന്റെയും വരെ വിവരങ്ങള്‍ ഞൊടിയിടയില്‍ അവന്‍ പറഞ്ഞു.

എന്നോട് വിശേഷങ്ങളൊന്നും ചോദിച്ചില്ല. ഒക്കെ അവനറിയാമത്രെ!

Advertisementഒപ്പം, താന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്ന വിവരവും അവന്‍ വെളിപ്പെടുത്തി.

‘അതെന്താടാ, ഇതുവരെ കഴിക്കാഞ്ഞത്?’

ഞാന്‍ ചോദിച്ചു.

‘കൊത്താറന്റെ പുലകുളി കഴിഞ്ഞേ അതൊണ്ടാവത്തൊള്ളെടാ! ഹ! ഹ!!’

അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്റെ ചോദ്യഭാവത്തിലുള്ള മുഖഭാവം കണ്ട് അവന്‍ തുടര്‍ന്നു,

Advertisement‘അതേയ്, സത്യത്തില്‍ കുറച്ച് ആലോചനകളൊക്കെ വന്നതാ…. പക്ഷേ എല്ലാം കൊത്താറന്‍ മുടക്കി…. കൂട്ടിന് ആ കച്ചിത്തുറുവും ഒണ്ടെന്നു കൂട്ടിക്കോ. പിന്നെ ഞാനാലോചിച്ചപ്പം…….’

ഞങ്ങളുടെ സംസാരത്തില്‍ അസൂയ പൂണ്ട ഒരു സൂപ്പര്‍ഫാസ്റ്റ് ഉടന്‍ പറന്നെത്തി. എനിക്കു പോകാതെ തരമില്ലായിരുന്നു. ആ വിമ്മിഷ്ടം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു

‘അല്ലേലും അതങ്ങനെ തന്നെയല്ലേ. ബസ്സു വരണേന്നു പ്രാര്‍ത്ഥിച്ചു നിന്നാല്‍ അതു വരുത്തേ ഇല്ല. അല്ലെങ്കില്‍ ദാ, ഇങ്ങനെത്തും! നമുക്കു മീന ഭരണിക്കു കാണാം! നീ ചെല്ല്…….’

ആള്‍ക്കാര്‍ ഈച്ചകളെപ്പോലെ ബസ്സിനെ പൊതിഞ്ഞു. അതിനിടയിലേക്ക് ഞാനും നൂണ്ടുകയറി.

ഞാന്‍ സൂപ്പര്‍ഫാസ്റ്റില്‍ കയറിയ ശേഷമാണ് അവന്‍ പുനലൂര്‍ ബസ്സില്‍ കയറിയത്. നല്ല ആള്‍ത്തിരക്കിനിടയില്‍ ആറര അടിയുള്ള ദേഹം വളച്ച് കൂനി നില്‍ക്കുന്ന പരമിയുമായി പുനലൂര്‍ ബസ്സാണ് ആദ്യം സ്റ്റാന്‍ഡ് വിട്ടത്.

പഠിക്കുന്ന കാലത്തും ക്ലാസിലെ ഏറ്റവും ഉയരം കൂടിയ വിദ്യാര്‍ത്ഥി അവനായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ പൊക്കം ആറടി എത്തിയിരുന്നു.

Advertisementഅതുകൊണ്ടാണല്ലോ, പണ്ട് മഠത്തിലെ കച്ചിത്തുറു എങ്ങനെ കത്തി എന്ന വിവരം കൃത്യമായി അവനു പിടികിട്ടിയത്!

അതോടുകൂടിയാണല്ലോ, പൂങ്കുളങ്ങര കാര്‍ത്ത്യാണിയ്ക്ക് ‘കച്ചിത്തുറു കാര്‍ത്ത്യാണി’ എന്നു പേരു വീണത്!

അന്നുമുതലാണല്ലോ, നാട്ടുകാരുടെ മുഴുവന്‍ ‘കൊത്താറന്‍’ ആയ സുപ്രന്‍ കൊത്താറന്‍ അവന്റെ ആജീവനാന്ത ശത്രുവായ് മാറിയത്!
സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പായി ആ ശത്രുത ഇന്നും നിലനില്‍ക്കുന്നു എന്നത് അതിശയം തന്നെ.

നാട്ടിലെ സകലമാന ചടങ്ങുകളുടെയും ‘ഉത്സാഹക്കമ്മറ്റി’യിലെ സ്വയം പ്രഖ്യാപിത മേല്‍നോട്ടക്കാരനായിരുന്നു കൊത്താറന്‍.അന്നത്തെ പ്രായം നാല്പത്തഞ്ച്. കാഴ്ചയില്‍ മുപ്പത്തഞ്ച്.

Advertisementഅണ്ണന്‍, ചേട്ടന്‍, ഏട്ടന്‍ എന്നിങ്ങനെയുള്ള സംബോധനകളുടെ കൂട്ടത്തില്‍ ‘കൊച്ചേട്ടന്‍’ എന്നര്‍ത്ഥം വരുന്ന ‘കൊച്ചാട്ടന്‍’ എന്ന പ്രയോഗമാണ് നാട്ടില്‍ പൊതുവെ നിലനിന്നിരുന്നത്. എന്നാല്‍ ചിലര്‍ ആ വാക്ക് ‘കൊത്താറന്‍’ എന്നാക്കിയായിരുന്നു പ്രയോഗിച്ചിരുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെയാണ് പെട്ടെന്നൊരു ദിവസം വൈകിട്ട് നാലു മണിക്ക് മഠത്തിലെ കച്ചിത്തുറുവിനു തീപിടിച്ചത്!

(മഠം = മന, കച്ചിത്തുറു = വൈക്കോല്‍ തുറു )

അല്പം അകലെയുള്ള അമ്പലത്തില്‍ പൂജയ്ക്കു പോകാനായി മഠത്തിലെ എലിവാലന്‍ തിരുമേനി താറുടുത്ത്, കുടുമ കെട്ടി പുറത്തിറങ്ങി നോക്കിയപ്പോള്‍ തുറുവില്‍ നിന്ന് പുകയുയരുന്നു….! ആള്‍ വെപ്രാളപ്പെട്ടു പാഞ്ഞുവന്ന് കയ്യില്‍ കിട്ടിയ മുറം എടുത്ത് തുറുവിലിട്ടടിക്കാന്‍ തുടങ്ങി!

Advertisementതീയണയ്ക്കുകയായിരുന്നു ഉദ്ദേശം. പക്ഷേ, ‘മുറ’പ്രയോഗം കൂടിയപ്പോള്‍ തീ ആളിക്കത്താന്‍ തുടങ്ങി. ഒപ്പം തിരുമേനിയുടെ നിലവിളിയും മുഴങ്ങി!

ഒടുക്കം കായംകുളത്തൂന്ന് ‘ഫയറിഞ്ചന്‍’ വന്നു തീയണയ്ക്കാന്‍….. നാട്ടുകാര്‍ ഒരു ഫയര്‍ എന്‍ജിന്‍ അത്ര അടുത്തു കാണുന്നത് ആദ്യമായായിരുന്നു.

കൊയ്ത്തു കഴിഞ്ഞു കിടന്ന പാടങ്ങള്‍ക്കു നടുവിലൂടെ കുട്ടികളും, ചെറുപ്പക്കാരും, വൃദ്ധന്മാരും, തരുണീമണികളും അല്ലാത്തമണികളും ഒക്കെ തുറു നിന്ന പറമ്പിലേക്കു മണ്ടി.

അന്നത്തെ ഫയര്‍ എഞ്ചിന് ഇന്നത്തെപ്പോലുള്ള സൈറണ്‍ ഇല്ലായിരുന്നു. മണിയടിയായിരുന്നു പകരം. തുരുതുരാ മണിയടിച്ചോണ്ട് ഇഞ്ചന്‍ ചീറിപ്പാഞ്ഞു വന്നു!

Advertisementഇഞ്ചനിലെ വെള്ളം തീര്‍ന്നപ്പോള്‍, മഠത്തിലെ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്തു കേറ്റി ഒരു മണിക്കൂര്‍ നേരം ശ്രമിച്ചിട്ടാ തീയണഞ്ഞത്.

അത്രയ്ക്കു വലിയ തുറുവാ കത്തിപ്പോയത്!

ഇതിന്റെ പേരില്‍ കൊത്താറന്‍, പരമിയെ ആജന്മ ശത്രുവായി പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്?

കൊത്താറന്‍ തന്നെ പറയുന്നപോലെ, ഏതു കാര്യത്തിനും ഒരു കാരണമുണ്ട്. ഇതിനും ഉണ്ട്!

Advertisementആ മൂല കാരണത്തിന്റെ പേര്‍ പൂങ്കുളങ്ങര കാര്‍ത്ത്യാണി എന്നായിരുന്നു.

തടിച്ചുരുണ്ട ഒരു ‘അഴകിയ രാവണി’ ആണ് കാര്‍ത്ത്യാണി.

പറമ്പില്‍ പുല്ലുപറിക്കലാണ് പണിയെങ്കിലും, കണ്ണെഴുതി പൊട്ടു തൊട്ട് ,കുട്ടിക്കൂറ പൌഡറും പൂശിയേ വൈകുന്നേരം പുറത്തിറങ്ങൂ. അമ്പലത്തില്‍ വന്നാല്‍ പുറത്തു നാലും അകത്തു മൂന്നും പ്രദക്ഷിണം. കൃഷ്ണനാണ് ഇഷ്ടദേവന്‍. ‘എന്റെ കൃഷ്ണാ……’ന്നുള്ള കാര്‍ത്ത്യാണിയുടെ വിളി പ്രസിദ്ധമാണ്. അതു കേട്ട് കൃഷ്ണന്‍ മയങ്ങിയില്ലെങ്കിലും സുബ്രഹ്മണ്യന്‍ മയങ്ങി .

നെറ്റിയില്‍ ചന്ദന ഗോപിയും, ചെവിപ്പുറത്ത് തുളസിയിലയും, ചുണ്ടില്‍ കൃഷ്ണസ്തുതിയുമായി നാട്ടില്‍ വിരാജിക്കുന്ന സുബ്രഹ്മണ്യന്‍ എന്ന സുപ്രന്‍ കൊത്താറന്‍!

Advertisementഇക്കാര്യം ആദ്യം റഡാറിലൂടെ വീക്ഷിച്ച് കണ്‍ഫേം ചെയ്തയാള്‍ പരമിയായിരുന്നു. ഒരു ദിവസം സന്ധ്യക്ക് ദീപാരാധനയ്ക്കിടയിലായിരുന്നു അത്.

പൊതുവേ, ഉത്സവകാലത്താണ് പരമി റഡാര്‍ മോണിട്ടറിംഗ് ഏറ്റവും ഇഫക്റ്റീവായി ചെയ്യുക.പക്കാ പ്രൊഫഷണല്‍ ആയിരുന്നു പരമി.’ജോലി’ക്കിടെ കൂട്ടുകാര്‍ മുഴുവനും ‘കളറുകള്‍’ക്കു പിന്നാലെ പോയാലും പരമി പിന്മാറുന്ന പ്രശ്‌നമില്ല..

ആള്‍ത്തിരക്കിനിടയില്‍ അവന്റെ കണ്ണുകള്‍ എവിടെയാണ് സൂം ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവില്ല. ആരെയും നോക്കുന്നില്ല എന്ന മട്ടില്‍ തന്റെ ത്രസ്റ്റ് ഏരിയ മോണിട്ടര്‍ ചെയ്തു നില്‍ക്കും.

അവന്റെ കണ്ണിലേക്കു നോക്കണമെങ്കില്‍ കഴുത്തുപൊക്കി കൊമ്പത്തേക്കു നോക്കണം എന്ന ബുദ്ധിമുട്ടുള്ളതിനാല്‍, ഒരു മാതിരിപ്പെട്ടവരൊന്നും അതിനു മെനക്കെടാറുമില്ല.സോ, ദ ആപ്പറേഷന്‍ ഈസ് സെയ്ഫ് ആന്‍ഡ് ക്ലാന്‍ഡസ്‌റ്റൈന്‍.
ഉത്സവം തുടങ്ങിയാല്‍ പിന്നെ അമ്പല പരിസരം മുഴുവന്‍ പുരുഷാരം നിറയുകയായി. ആന, അമ്പാരി, വെഞ്ചാമരം, ആലവട്ടം, തീവെട്ടി, ചുറ്റുവിളക്ക്, വര്‍ണവിളക്കുകള്‍, പലതരം കച്ചവടക്കാര്‍….

Advertisementകിഴക്കേ നടയിലാണ് വളക്കടകള്‍ നിറയെ ഉണ്ടാവുക.കുപ്പിവള, കണ്മഷി, ചാന്ത്, സിന്ദൂരം, മാല, പൊട്ട്, സോപ്പ്, ചീപ്പ് എന്നുവേണ്ട പെണ്ണായിപ്പിറന്നവരെ മുഴുവന്‍ ആകര്‍ഷിക്കുന്ന വര്‍ണപ്രളയം….

അതിനിടയ്ക്കാണ് കൊത്താറനെ കാര്‍ത്ത്യാണിക്കൊപ്പം പരമി വീണ്ടും സ്‌പോട്ട് ചെയ്തത്. ആറടിക്കു മുകളില്‍ ഫിറ്റ് ചെയ്ത ഡബിള്‍ റഡാര്‍ കണ്ണുകള്‍ കൊണ്ട് അവന്‍ കാണാത്തതൊന്നുമില്ല!

അഞ്ചാം ഉത്സവം ആയപ്പോഴേക്കും ജനത്തിരക്കേറി.

വളക്കടകള്‍ക്കപ്പുറം കളികള്‍ നടക്കുന്ന സ്ഥലമാണ്. കുലുക്കിക്കുത്ത്, ആന മയില്‍ ഒട്ടകം, മുച്ചീട്ട് തുടങ്ങിയവയാണ് പ്രധാനം.

Advertisementകൊത്താറന്‍ മുച്ചീട്ടു വിദഗ്ധനാണ്. ചീട്ടു കളിച്ചു നാട്ടുകാരെ പറ്റിച്ചുണ്ടാക്കുന്ന കാശുമായി അതിയാന്‍ ഇടയ്ക്കു മുങ്ങിയത് പരമിയുടെ റഡാറില്‍ പതിഞ്ഞു.

അതോടെ അവനിലെ ഡിറ്റക്ടീവ് ഉണര്‍ന്നു. നടു നിവര്‍ന്നു. കഴുത്ത് ആള്‍ക്കൂട്ടത്തിനു മീതെ ഉയര്‍ന്നു. ഉണ്ടക്കണ്ണുകള്‍ ലാറ്ററല്‍ മൂവ്‌മെന്റ് നടത്തി.

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് ! കൊത്താറന്‍ വീണ്ടും റഡാറില്‍ കുരുങ്ങി ! അറ്റ് ദ സെയിം സ്‌പോട്ട്…. വളക്കടയിലെ തിരക്കിനിടയില്‍, കാര്‍ത്ത്യാണിക്കരികില്‍…!

തനിക്ക് ഒരു ഇന്ററസ്റ്റിംഗ് അസൈന്‍മെന്റ് കിട്ടിയതായി പരമി വിലയിരുത്തി.

Advertisementഅല്പനേരം തട്ടിമുട്ടി നിന്നശേഷം രഹസ്യമായി ഒരു പൊതിക്കെട്ട് അവള്‍ക്കു കൈമാറി കൊത്താറന്‍ മുങ്ങി. എങ്കിലും അവന്‍ വര്‍ദ്ധിതോത്സാഹത്തോടെ മോണിട്ടറിംഗ് തുടര്‍ന്നു.

പിറ്റേന്ന്, ആ പൊതിയിലെ കാശു മുഴുവന്‍ വളയും മാലയും, ചാന്തും കണ്മഷിയുമായി കാര്‍ത്ത്യാണീടെ ദേഹത്തു പറ്റിക്കിടന്നതും, അതു കണ്ട് കോള്‍മയിര്‍ കൊണ്ടെന്ന പോലെ കൊത്താറന്‍ അവളെ നോക്കി നില്‍ക്കുന്നതും, ലെയ്‌സര്‍ കണ്ണുകള്‍ വഴി പരമി ദര്‍ശിച്ചു.
അങ്ങനെ നിരന്തരവും, നിഷ്‌കൃഷ്ടവുമായി ‘ഫോളോ അപ്പ് ‘ നടത്തുന്നതിന്റെ ഭാഗമായാണ് എട്ടാം ഉത്സവത്തിന്റന്ന് ഉച്ചതിരിഞ്ഞ സമയത്ത് കൊത്താറനെ ഫോളോ ചെയ്തത്.

ഊണു കഴിഞ്ഞ് കിഴക്കേ ആല്‍ത്തറയില്‍ വെടിവട്ടം കൂടി രസിച്ചിരിക്കുന്ന സദസില്‍ നിന്ന് കൊത്താറന്‍ എണീറ്റു പടിഞ്ഞാറേക്കു നടക്കുന്നതിന്റെ സിഗ്‌നലുകള്‍ അല്പം അകലത്തൊരു മാഞ്ചുവട്ടില്‍ നിന്നിരുന്ന പരമിക്കു കിട്ടി. അവന്റെ കണ്ണില്‍ നിന്ന് തീക്ഷ്ണരശ്മികള്‍ പാഞ്ഞു. അത് കൊത്താറനെ അനുധാവനം ചെയ്തു. അവന്റെ കാലുകളും പിന്നാലെ ചലിച്ചു.

കൊത്താറന്‍ നടന്നു നേരേ കയറിയത് മഠത്തിലെ പുല്ലു നിറഞ്ഞ പറമ്പിലേക്കായിരുന്നു. പറമ്പിന്റെ അങ്ങേയറ്റത്താണ് അന്തര്‍ജനങ്ങളുടെ കുളിപ്പുര. കുളത്തിലേക്കിറക്കിക്കെട്ടിയ ഓടിട്ട ചായ്പുള്ളതുകൊണ്ട് അവര്‍ കുളിക്കുന്നത് പുറത്തു നിന്നു നോക്കുന്ന ആര്‍ക്കും കാണാന്‍ കഴിയില്ല. അതിരായി നില്‍ക്കുന്ന കയ്യാലയ്ക്കാണെങ്കില്‍ നല്ല പൊക്കവും. അവന്‍ കഴുത്തു നീട്ടി സ്‌കാനിംഗ് തുടങ്ങി.

Advertisementകൊത്താറന്റെ അങ്ങോട്ടുള്ള പോക്കിന്റെ ഉദ്ദേശം എന്താണ്!? കൃഷ്ണാ! കൊത്താറന്‍ അന്തര്‍ജനങ്ങളെയും കൊത്താന്‍ തുടങ്ങിയോ!? പരമിയുടെ ബോഡിയില്‍ അഡ്രിനാലിന്‍ കുതിച്ചുയര്‍ന്നു.

പക്ഷേ, അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, കുളക്കടവും കടന്ന് ആള്‍ നേരേ കച്ചിത്തുറുവിന്റെ സമീപത്തെത്തി. ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി. എന്നിട്ട് തുറുവിന്റെ അരികുനോക്കി ഇരുന്നു.

നിമിഷങ്ങള്‍ കുറേ കടന്നു പോയി. പരമിക്ക് ബോറടിക്കാന്‍ തുടങ്ങി. കയ്യാല്യ്ക്കു മീതേകൂടി എത്തിനോക്കി നിന്ന് കഴുത്തു കഴയ്ക്കാനും തുടങ്ങി. കൊത്താറന്‍ മടിക്കുത്തില്‍ നിന്ന് ചാര്‍മിനാര്‍ പാക്കറ്റെടുത്തു. അതില്‍ നിന്നൊരു സിഗരറ്റെടുത്ത് കത്തിച്ചു വലിക്കാന്‍ തുടങ്ങി.

പെട്ടെന്ന് ഒരു കുപ്പിവളക്കിലുക്കം! അരക്കെട്ടിലുറപ്പിച്ച വള്ളിക്കുട്ടയുമായി അതാ നായിക പ്രത്യക്ഷപ്പെട്ടു! മഠത്തിലെ പറമ്പില്‍ പുല്ലു ചെത്താനെന്ന വ്യാ!ജേന കുണുങ്ങിക്കുണുങ്ങിയാണ് വരവ്.

Advertisementപരമി കഴുത്ത് ഒന്നു കൂടി നീട്ടി. കയ്യാലയിലെ കൈതമുള്ളുകള്‍ക്കിടയിലൂടെ കണ്ണുകൂര്‍പ്പിച്ചു നോക്കി. ഉച്ചവെയിലില്‍ തുടുത്ത മുഖവുമായി കാര്‍ത്ത്യാണി കൊത്താറനടുത്തെത്തി. മുഖത്ത് പരിഭവം ദൃശ്യമാണ്. കൊത്താറന്‍ എന്തോ പറഞ്ഞ് തോളില്‍ കൈ വച്ചു. കാര്‍ത്ത്യാണി ആ കൈ തട്ടിമാറ്റി. ഇതിനിടെ ചാര്‍മിനാര്‍ സിഗരറ്റ് തെറിച്ചെവിടെയോ വീണു. അതു കാര്യമാക്കാതെ കൊത്താറന്‍ കാര്‍ത്ത്യാണിയെ ബലമായി ഇരുകൈകള്‍ക്കുള്ളിലാക്കി. അവള്‍ പിടഞ്ഞുകൊണ്ടിരുന്നു. ബാലന്‍സ് തെറ്റി രണ്ടുപേരും തുറുവിനരികിലേക്കു വീണു. പിന്നെന്തു പറ്റി എന്നു കാണാന്‍ പരമിക്കായില്ല.

‘ഫോളോ അപ്പി’ല്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ഒരു ഡിറ്റക്ടീവ് അങ്ങനെ തോറ്റു പിന്മാറാന്‍ പാടുണ്ടോ?

അവന്‍ കൈതക്കൂട്ടത്തിനരികില്‍ നിന്ന ഒതളമരത്തില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചു. ഒതളം നന്നായി വളഞ്ഞു വന്നു. അതില്‍ പിടിച്ച് ഒരുതരത്തില്‍ കയ്യാലയ്ക്കു മുകളിലെത്തി. ബെറ്റര്‍ വിഷന്‍ കിട്ടാനായി മരത്തിന്റെ ശിഖരത്തില്‍ കയറി.

ഇത്തരം സ്റ്റിഞ്ച് ഓപ്പറേഷനുകള്‍ ചെയ്യുമ്പോള്‍ അല്പം ഒളിവും മറവും ഒക്കെ നല്ലതാണെന്ന് ഇലച്ചാര്‍ത്തിനു പിന്നിലൊളിച്ച് പരമി ഓര്‍ത്തു. പക്ഷേ, ഇലകള്‍ക്കിടയിലൂടെ കണ്ണുകള്‍ സൂം ചെയ്യുന്നതിനിടയില്‍ താന്‍ ചവിട്ടി നിന്നിരുന്ന ചില്ല ഒടിഞ്ഞ് പരമി നിലത്തേക്കു പതിച്ചു.

Advertisementഅപ്രതീക്ഷിതമായി ആറടിനീളത്തില്‍ ഒരു ജീവി പതിച്ച ഒച്ച കേട്ടതോടെ വാരിച്ചുറ്റിയ ചേലയുമായി ഒരു കുപ്പിവളക്കിലുക്കം അകന്നു പോയി!

കണ്ണു തിരുമ്മി പിടഞ്ഞെണീറ്റപ്പോള്‍ തുറുവിനരികില്‍ കനല്‍ക്കണ്ണുമായി കൊത്താറന്‍ ജ്വലിച്ചു നില്‍ക്കുന്നു. അയാള്‍ക്കരികില്‍ ഒരു വള്ളിക്കുട്ട ചരിഞ്ഞുകിടക്കുന്നു…..

പിന്നീടൊന്നും ചിന്തിച്ചില്ല. കയ്യാല ചാടി പരമി പറന്നു!

അതുകഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ മഠത്തിലെ പറമ്പിലേക്ക് ഫയറിഞ്ചന്‍ പാഞ്ഞു വന്നു!

Advertisementതീയൊക്കെ അണഞ്ഞ ശേഷമാണ് പരമി അമ്പലപ്പറമ്പില്‍ വച്ച് തന്റെ സ്റ്റിഞ്ച് ഓപ്പറേഷന്റെ രഹസ്യം ഞങ്ങളോട് വെളിപ്പെടുത്തിയത്!

മഠത്തിലെ തുറുവിന്റെ കീഴെയിരുന്ന് സിഗരറ്റ് പുകച്ചത് കൊത്താറനാണെന്ന വിവരം പരമി നാട്ടുകാരോടും പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് കാര്‍ത്ത്യാണിയാണെന്നും! പോരേ പൂരം!
പരമി പുറത്തുവിട്ട ബ്രെയ്ക്കിംഗ് ന്യൂസ് കൊത്താറന്‍ കേട്ടത് ശങ്കരിയമ്മയുടെ ചായക്കടയില്‍ വച്ചാണ്. കൊത്താറന്‍ വിയര്‍ത്തു, വിറച്ചു, പല്ലുകടിച്ചു.

മുടി മുതല്‍ അടി വരെയും, പിന്നെ അടി മുതല്‍ മുടിവരെയും വിറപ്പിച്ചുകൊണ്ട് അതിയാന്‍ പ്രഖ്യാപിച്ചു

‘ഇല്ലാ വചനം പറഞ്ഞു പരത്തിയ അവന്റെ കൊടലു ഞാനെടുക്കും; ആറാട്ടെന്നൊരു ദിവസമുണ്ടെങ്കില്‍!’ ഇത്രയും പറഞ്ഞ് മുണ്ടുകയറ്റിക്കുത്തി, ചവിട്ടിക്കുതിച്ച് കൊത്താറന്‍ പുറത്തേക്കു പോയി.

Advertisementഅതോടെ സംഭവം ഉദ്വേഗജനകമായ ക്ലൈമാക്‌സിലെത്തി. രണ്ടിലൊന്ന് രണ്ടു ദിവസത്തിനുള്ളില്‍ അറിയും.

കൊല്ലന്‍ കണാരന്റെ വീട് കൊത്താറന്‍ സന്ദര്‍ശിച്ചതായും പന്ത്രണ്ടിഞ്ചു നീളമുള്ള കത്തിക്ക് ഓര്‍ഡര്‍ കൊടുത്തതായും ഫ്‌ലാഷ് ന്യൂസെത്തി.

പരമിയുടെ വീട്ടുകാര്‍ മുഴുവന്‍ ഭീതിയിലായി; കൂട്ടുകാരായ ഞങ്ങളും. എന്നാല്‍ പരമിക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവന്‍ നേരേ ചായക്കടയുടെ മുന്നിലെത്തി. മുതിര്‍ന്നവര്‍ അവനെ ഗുണദോഷിച്ചു.ആരോ പറഞ്ഞു ‘പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നവനാ സുപ്രന്‍. കുടല്‍ മാലയെടുക്കും എന്നു പറഞ്ഞാല്‍ എടുത്തിരിക്കും!’

അങ്ങനെയെങ്കില്‍ വെള്ളിയാഴ്ചതോറും ചെറുമന്‍കാവിനു മുന്നിലെ പാടത്തിനു നടുവില്‍ പാതിരാ കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വെളിച്ചത്തിന്റെ രഹസ്യം കൂടി തനിക്കു വെളിപ്പെടുത്തേണ്ടി വരും എന്ന് പരമി പ്രഖ്യാപിച്ചു.

Advertisementഅതുകേട്ട ചായ വട പ്രേമികള്‍ ഞെട്ടി. ഞങ്ങള്‍ വാ പിളര്‍ന്നു!

എല്ലാ വെള്ളിയാഴ്ചയും പാത്രിരാത്രി പന്ത്രണ്ടു മണി കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന തീനാളം നാട്ടുകാര്‍ ഭയാശങ്കകളോടെയാണ് ഓര്‍ക്കാറുള്ളത്. പകല്‍ പോലും വഴിനടക്കാന്‍ ആള്‍ക്കാര്‍ ഭയക്കുന്ന സ്ഥലമാണത്. അബദ്ധവശാല്‍ വെള്ളിയാഴ്ച പാതിരായ്ക്ക് അതുവഴി പോയ ഡീസന്റ് കുട്ടപ്പന്‍ നാലുനാളാണ് പനിച്ചു കിടന്നത്!

‘ഇന്നു വെള്ളിയാഴ്ചയാ. ചെറുമന്‍ കാവിന്റെ മുന്നില്‍ ഇന്നു പാതിരായ്ക്ക് വെളിച്ചം തെളിയില്ല. ധൈര്യമുള്ളവര്‍ക്ക് എന്റൊപ്പം വരാം! കൊത്താറനും വരാം!’ പരമി വിടാനുള്ള ഭാവമില്ല.

അപ്പോള്‍ പിന്നെ കൂട്ടുകാരായ ഞങ്ങള്‍ക്ക് പിന്മാറാന്‍ കഴിയുമോ? അങ്ങനെ ഒന്‍പതാം ഉത്സവത്തിന്റന്നു പാതിരാത്രി ഞങ്ങള്‍ ആദ്യമായി ബാലേ കാണാതെ പുറത്തിറങ്ങി. കാവിനുമുന്നിലെ പാടത്തെത്തി. എല്ല്‌ലാവര്‍ക്കും ലേശം ഭയം തോന്നിയിരുന്നെങ്കിലും പരമി ധൈര്യം പകര്‍ന്നു.

Advertisementമണി പന്ത്രണ്ടായി. ഞങ്ങളുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടി. അടുത്തനിമിഷം എന്തും സംഭവിക്കാം. മാടനോ, മറുതയോ, അറുകൊലയോ, ഭദ്രകാളിയോ…. ആരാണ് പാതിരായ്ക്ക് കാവിനുമുന്നിലൂടെ സഞ്ചരിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. തീനാളം കണ്ടാല്‍ അടുത്ത നിമിഷം കാല്‍ മരവിച്ചുപോകുമത്രെ!

നിശ്ശബ്ദമായ നിമിഷങ്ങള്‍ കടന്നു പോയി.

സമയം പന്ത്രണ്ടരയായി, ഒന്നായി, ഒന്നരയായി……

ഒന്നും സംഭവിച്ചില്ല.

Advertisementഅത്രയുമായപ്പോള്‍ ഡിറ്റക്ടീവ് പരമി മൌനം ഭഞ്ജിച്ചു. ‘മാടനും മറുതയുമൊന്നുമല്ല, കൊത്താറനാ എല്ലാ വെള്ളിയാഴ്ചയും ചെറുമിയെ സന്ദര്‍ശിക്കാനെത്തുന്നത്! സിഗരറ്റ് ലൈറ്റര്‍ തെളിച്ചാ യാത്ര…. ഇന്നു നമ്മള്‍ ഇവിടുണ്ടെന്നറിഞ്ഞതോടെ ആള്‍ മുങ്ങിക്കാണും. ഇനി ഈ വിവരം നാട്ടുകാരെ അറിയിച്ചാല്‍ മാത്രം മതി. വെള്ളിയാഴ്ചത്തെ പാതിരാവെളിച്ചം പിന്നുണ്ടാവില്ല; ഒരിക്കലും!’

പരമി ആദ്യം മുതുകുയര്‍ത്തി, പിന്നെ നെഞ്ചുവിരിച്ചു നിന്നു.

‘ഹമ്പട ഷെര്‍ലക്ക് ഹോംസേ ! നിന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞില്ലല്ലോ! ‘ എന്ന മട്ടില്‍ ഞങ്ങളും.

ഒറ്റ രാത്രി കൊണ്ട് കൊത്താറന്റെ സകല ഇമേജും തകര്‍ന്നു.

Advertisementപരമി ഹീറോ ആയി!

ഒരു കേസിനു പകരം കൊത്താറന്റെ രണ്ടു കേസുകെട്ടുകളാണ് അവന്‍ ഒറ്റയടിക്കു തെളിയിച്ചത്!

അതോടെ അവന് ഒരു ആജീവനാന്തശത്രു ഭൂജാതനാവുകയും ചെയ്തു.

കൊത്താറന്‍ ഇപ്പോള്‍ എന്തു ചെയ്യുന്നോ എന്തോ!
അടിക്കുറിപ്പ്: മീനഭരണി മാര്‍ച്ച് പകുതിക്കുശേഷമാണ്. നാട്ടില്‍ വച്ച് പരമിയെ കാണണം. ആ വിശേഷങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്!

Advertisement 120 total views,  1 views today

Advertisement
International36 mins ago

പുരുഷനെ സ്ത്രീ പീഡിപ്പിച്ചാൽ ചോദിക്കാൻ ആളില്ല, ഒരു പുരുഷപീഡന വീഡിയോ

Entertainment11 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment13 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment13 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment17 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment17 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment17 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment17 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment17 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment11 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment22 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement