പരലോകത്തുള്ളവരുമായി വീഡിയോ ചാറ്റ് ചെയ്യാന്‍ അവസരമൊരുക്കി ഒരു കമ്പനി !

175

-------------------------

നമ്മളില്‍ നിന്നും മരണപ്പെട്ടു പോയ നമ്മുടെ മാതാപിതാക്കളുമായോ അല്ലെങ്കില്‍ ഉറ്റ ബന്ധുക്കളുമായോ അതുമല്ലെങ്കില്‍ സുഹൃത്തുക്കളുമായോ ഒന്ന് കണ്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചു കാണും. അല്ലെങ്കില്‍ ഒന്ന് കാണുക മാത്രം ചെയ്തെങ്കില്‍ എന്ന് ചിലരെങ്കിലും താല്‍പര്യപ്പെട്ടു കാണും. ഇതുവരെ സ്വപ്നത്തിലൂടെ മാത്രം സാധിച്ചിരുന്ന മരിച്ചവരുമായി കണ്ടു സംസാരിക്കുവാന്‍ അമേരിക്കന്‍ കമ്പനിയായ ഏറ്റെര്‍ണിയാണ് അവസരമൊരുക്കുനത്.

മസാച്ചുസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഭാഗമായുള്ള വ്യവസായ സംരംഭക പദ്ധതിക്കു കീഴില്‍ ഒരുപറ്റം സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയുടെ പിറവിക്ക് പിന്നില്‍ പല്ലവി ചോപ്ര, രജത് ദോഗ്ര തുടങ്ങിയ ഇന്ത്യന്‍ വംശജരുമുണ്ട്.

02

മരണപ്പെട്ട ആളുടെ ചാറ്റ് ഡീട്ടെയില്‍സ്, ഫേസ്ബുക്ക്, ട്വിറ്റെര്‍ മുതലായ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍, ഫോട്ടോകള്‍, മെയിലുകള്‍ തുടങ്ങി നിങ്ങള്‍ക്ക് നല്കാന്‍ പറ്റിയ എല്ലാ വിവരങ്ങളും ശേഖരിച്ചാണ് അവര്‍ നമ്മോടു ചാറ്റ് ചെയ്യാന്‍ പോകുന്ന മരണപ്പെട്ടവര്‍ക്ക് പുനര്‍ജ്ജന്മം സാധ്യമാക്കുക. മരണപ്പെട്ട ആളുടെ സ്വഭാവവും മറ്റു രീതികളും അയാളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഉപയോഗിച്ച് എറ്റെര്‍ണി മനസ്സിലാക്കുമത്രേ.

ഇതിനായില്‍ പ്രത്യേക അല്‍ഗോരിതവും കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ മരണപ്പെട്ട ആളുടെ ഏകദേശ സ്വഭാവം നിങ്ങള്‍ക്ക് ചാറ്റ് ചെയ്യുന്ന ആളില്‍ കാണാനാവും. സംഭവത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ജനങ്ങള്‍ സൈറ്റിലേക്ക് അടിച്ചു കയറുകയാണെന്നാണ് റിപ്പോര്‍ട്ട്‌.

സൈറ്റ് ബൂലോകം ഗൂഗിള്‍ പ്ലസ് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബൂലോകം ഗൂഗിള്‍ പ്ലസ് പേജ് ഇവിടെ നിന്നും സന്ദര്‍ശിക്കാം.