വ്യത്യസ്തമായ പരസ്യങ്ങളാണ് ഇപ്പൊ ജനങ്ങളുടെ ശ്രദ്ധ നേടുന്നത് എന്ന് ഇതിന് മുന്നേ ബൂലോകം ആര്‍ട്ടിക്കിളില്‍ നമ്മുടെ പ്രതിനിധി എഴുതിയിടുണ്ടായിരുന്നു.
അത് ശരിവയ്ക്കുന്നതിനോടൊപ്പം പരസ്യങ്ങളുടെ പാരഡികള്‍ക്കും ഇപ്പൊ പരസ്യത്തിന്റെ അത്ര ഡിമാണ്ട് വന്ന രസകരമായ വസ്തുതയും ഞങ്ങള്‍ നിങ്ങളെ അറിയിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് വന്ന പരസ്യങ്ങള്‍ മൊത്തം ഹിറ്റ് ആയിരുന്നു. 6 തവണയും പടക്കം പൊട്ടിക്കാതെ വിഷമിക്കുന്ന പാകിസ്ഥാന് ആരാധകനേയും 4 തവണ പടക്കം തിരിച്ചുപൊട്ടിച്ച ദക്ഷിണാഫ്രിക്കന്‍ ആരാധകരെയും പിന്നെ പൂത്തിരി എങ്കിലും കത്തിക്കാം എന്ന് കരുതി വന്ന യുഎഇ ആരാധകനേയും ഒക്കെ നമ്മള് പരസ്യത്തില്‍ കണ്ടു.
ഈ പരസ്യങ്ങള്‍ ഹിറ്റ് ആയതോടെ ഇതിന്റെ പാരഡികള്‍ നിര്‍മ്മിക്കാനും ചില വിരുതന്മാര് ഒരുങ്ങി. പാരഡികളും ഹിറ്റ് ആവുന്നത് എന്തുമാത്രം നമ്മള് ഈ പരസ്യങ്ങള്‍ ഇഷ്ട്ടപെടുന്നു എന്നതിന്റെ തെളിവാണ്. താഴെയുള്ളത് ഇതുപോലെയുള്ള ഒരു പാരഡി വീഡിയോ ആണ്. പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ഇപ്പൊ അറബിരാജ്യത്തിനെയും തല്ലിചതച്ച വിരാട് കോഹ്ലിയുടെ ഒരു കാര്‍ട്ടൂണ്‍ വീഡിയോ.
ഒന്ന് കണ്ടു നോക്കു.