പരിണാമം

336

നടപാതയില്‍ കരിഞ്ഞുണങ്ങിയ പുല്ലുകളില്‍ ചിറകറ്റു വീണ ഒരു പറ്റം പുല്‍ച്ചാടികള്‍ …ഇരയെ തേടിയിറങ്ങിയ പ്രാവുകള്‍ തങ്ങളുടെ കൂര്‍ത്ത ചുണ്ടുകളില്‍ കൊത്തിയെടുക്കുമ്പോള്‍ പുല്‍ച്ചാടികള്‍ യാചിക്കുന്നുണ്ടാവാം അല്ലേ? ..ആരോ വലിച്ചെറിഞ്ഞ സികററ്റ് കുറ്റിയില്‍ പുകഞ്ഞ ആ പുല്‍ചെടികളില്‍ കരിഞ്ഞു പോയ ചിറകുകള്‍ നിറം കെടുത്തിയ ജീവിതം പ്രാവിന്റെ ഇരയാക്കി തീര്‍ത്തു…റെയില്‍വേ പാളത്തിനടുത്താണീ ഈ നടപാത …ഈ നടപാത ചെന്നത്തുന്നിടത്ത് ആലത്തൂര്‍ ഗ്രാമം …നൂറു കുടുംബം തിങ്ങി പാര്‍ക്കുന്ന അധികാരി വര്‍ഗങ്ങളുടെ അവഗണന മാത്രം കിട്ടി പോരുന്ന ഒരു കൂട്ടം ജീവിതങ്ങള്‍ ..ട്രെയിനിന്റെ വേഗതയില്‍ കുലുങ്ങി വിറക്കുന്ന കൂരകള്‍ ….തുച്ചം വരുന്ന ഭൂമിയില്‍ കൃഷി ചെയ്തു ദിനങ്ങള്‍ തള്ളി നീക്കുന്നു ….വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങള്‍ കൌതുകത്തോടെ ട്രെയിന്‍ യാത്രക്കാര്‍ക്ക് കാണാം ..നഗരത്തിലേക്ക് പോകുന്ന ഒരു ട്രെയിന്‍ മാത്രമാണ് ഇവരുടെ ഗതാഗത മാര്‍ഗം ..ഒരു ചെറിയ പ്ലാറ്റ് ഫോമും ഒരു ഓഫീസും …..ഫ്‌ലാറ്റ് ഫോമില്‍ ഭിക്ഷാടന മാഫിയകളെ കാണാം …വൈകിവരുന്ന ട്രെയിന്‍ പലപ്പോയും ഇവിടെ നിരുത്താറില്ല കാരണം യാത്രക്കാര്‍ക്ക് ഇവിടെ ഇറങ്ങാന്‍ ഭയമാണ് …മദ്യപാനവും പിടിച്ചു പറിയും പതിവാക്കിയ ചില സാമൂഹിക വിരുദ്ധര്‍ നഗരത്തില്‍ നിന്നും രാത്രി മഴങ്ങിയാല്‍ ഇവിടെയെത്തും ….പണകൊഴുപ്പും അധികാരങ്ങളും കൈമുതലുള്ള പകല്‍ മാന്യന്മാര്‍ …ഇവരുടെ സ്വൊഭാവ ദൂശ്യങ്ങളുടെ അപകടങ്ങള്‍ അനുഭവികേണ്ടി വരുക പാവം ഗ്രാമീണര്‍ ….പോക്കുവെഴില്‍ മാഞ്ഞു തുടങ്ങി ഇരുള്‍ വീണ റെയില്‍വേ ട്രാക്കില്‍ അഭിമാനങ്ങള്‍ക്ക് പുറമേ പ്രായം തികയാത്ത ബാലികമാരുടെ മാനം പോലും പറിച്ചെറിയുന്ന തരത്തിലേക്ക് പോകുന്ന ഈ പോക്ക് അപകടമാണന്ന് മനസ്സിലാക്കിയ ഗ്രാമീണര്‍ കൂട്ടം കൂടി അവരെ തുരത്തിയോടിച്ചു. പക്ഷെ അതവരുടെ ജീവിത നിലനില്‍പ്പിനു തന്നെ ഭീഷണിയായി.

പ്രഭാതം പൊട്ടി വീണത് ഒരുപറ്റം പത്രക്കാരുടെയും ചാനലുകാരുടെയും സാനിദ്ധ്യത്തില്‍ മേയറും ഒരു പറ്റം പോലീസും ….മേയര്‍ അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു ..ഇതുവരെ ഇത് പോലൊരു ഗ്രാമം മുള്ളതായി അവര്‍ അറിഞ്ഞിരുന്നില്ല …ഇന്നി ഈ ഗ്രാമത്തിന്റെ അടിയാധാരം മുതല്‍ എല്ലാ രേഖകളും അവരുടെ കയ്യില്‍ അവരുടെ ഭാഷ്യം ഇത് സര്‍ക്കാര്‍ ഭൂമി ….ഗ്രാമ വാസികളുടെ നിലനില്‍പ്പിനായുള്ള പോരാട്ടം ലൈവാക്കി ചാനലുകള്‍ …. ഗ്രാമവാസികളുടെ കൃഷിയിടങ്ങളും കുടിലുകളും പൊളിച്ച് നീക്കി …എതിര്‍ത്തു നിന്ന ഗ്രാമീണര്‍ക്ക് ക്രൂര പീഡനം …ചാനലുകളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളുടെതായാ ന്യായീകരണങ്ങള്‍ നിരത്തുന്നു ……..പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഗ്രാമീണര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി ..പക്ഷെ അപ്പോയേക്കും എല്ലാം നഷ്ട്ടപെട്ടിരുന്നു …കൂട്ടത്തിലെ പത്ത് ജീവനും.

ഗ്രാമീണര്‍ മൂപ്പന്‍ അളകപ്പന്റെ നേത്രത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേനകയുടെ സാനിധ്യത്തില്‍ സമരം ആരംഭിച്ചു ……… ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന ഭരണ വര്‍ഗ ധിക്കാരികളുടെ സ്വപ്നം ….ദിവാ സ്വപ്നം മാത്രമാണ് ….സമരം പൊളിച്ചടക്കാന്‍ സമരാനുകൂലികളെ സ്വോധീനിക്കുക്ക എന്നാ വിലകുറഞ്ഞ തന്ത്രം പക്ഷെ ചായകോപ്പയിലെ കൊടുങ്കാറ്റായി അസ്തമിച്ചു ……പോലീസിന്റെ തേര്‍ വാഴ്ച്ചകെതിരെ പൊതു സമൂഹം ഒന്നിച്ചു …യുവജന സംഘടനകള്‍ തങ്ങളുടെ ഉത്തരവാദ്യത്തില്‍ ജാഗരരൂകരായി …ഭരണ പക്ഷ സംഘടനകള്‍ സമരമുഖത്തേക്ക് വഴികിയാണേല്‍ പോലും എത്തി ചേര്‍ന്നു…സമരം പൊതു വികാരമായി പക്ഷെ അധികാരി വര്‍ഗം നിഴമ നൂലാമാലകള്‍ പറഞ്ഞു സമരത്തെ ഒറ്റപെടുത്തി ….സമരം രൂക്ഷമാകാന്‍ അധിക നാള്‍ വേണ്ടി വന്നില്ല ….ഭരണ സിരാകേന്ദ്രം വിറക്കാന്‍ തുടങ്ങി പൊതു തിരെഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ ഭരണം നിലനിര്‍ത്താന്‍ സമരം പിന്‍ വലിപ്പിക്കുക എന്ന ഭാരിച്ച ദൌത്യം ഭരണ വര്‍ഗത്തെ പിടിച്ചുലച്ചു …..പ്രതിപക്ഷം ഇത് അഴുതമാക്കുക സ്വോഭാവിക മാണല്ലോ ?…

മൂടല്‍ മഞ്ഞ് നിറഞ്ഞു നിന്ന റെയില്‍വേ ട്രാക്കില്‍ ഒരു അക്ഞാത ജഡം കണ്ടു കിട്ടി …പത്രക്കാരും ഭരണ പ്രിതിപക്ഷവും അതിനു പുറകെ നടന്നു …സമരം പതുക്കെ മറന്നു കളഞ്ഞു അല്ലെങ്കില്‍ അതവര്‍ക്കൊരു അനുഗ്രഹമായി ….തിരെഞ്ഞെടുപ്പ് അടുത്തു വോട്ടു ബാങ്ക് രാഷ്ട്രീയം ചര്‍ച്ചക്ക് വെച്ചത് അക്ഞാത ജഡവും മറ്റു വലിയ വലിയ വിഷയങ്ങളും ….ഗ്രാമ വാസികള്‍ പലരും അക്ഷമരായിരുന്നു ..വോട്ടു ചോദി ക്കാനെത്തിയ പ്രമുഖനെ അവര്‍ തടഞ്ഞു വെച്ചു അത് വീണ്ടും ഒരു പൊല്ലാപ്പിലേക്ക് ….തിരെഞ്ഞെടുപ്പ് ചൂടില്‍ പോലീസുക്കാരന്‍ ഗ്രാമീണര്‍ക്ക് നല്ല വിരുന്നൊരുക്കി ……..സമരം ശമിപ്പിക്കാന്‍ ഒരു അവസ്ഥയും നിലവിലില്ലന്നു കണ്ട ഭരണകൂടം ഗ്രാമീണര്‍ക്ക് ഒരു പുനരധിവാസ കേന്ദ്രം എന്ന പേരില്‍ കുറച്ചു ഗ്രാമീണരെ പ്രീണിപ്പിച്ചു ………..കാലം കഴിഞ്ഞു സമരം ഊതി വിട്ട അപ്പൂപ്പന്‍ താടി പോലെ വാനില്‍ പറന്നകന്നു ….നേത്രത്വം വഹിച്ച പലരും കാരാഗ്രഹ വാസത്തിലേക്കും…………………….പാരിസ്ഥിതി പ്രവര്‍ത്തകരും യുവജന സംഘടനകളും ചോദ്യ മില്ലാത്ത ഉത്തരങ്ങള്‍ തേടിയലഞ്ഞു …..ഗ്രാമം അമ്പര ചുംബികളായ കെട്ടിടങ്ങള്‍ പൊക്കി ..വഴല്‍ നികത്തല്‍ കുറ്റകരമാണ് …പക്ഷെ അവിടെങ്ങളില്‍ എല്ലാം പാര്‍ട്ടി ഓഫീസുകള്‍ …വന്‍കിട റിസോര്‍ട്ടുകള്‍ പൊന്തി വന്നു ….ഫുട്പാത്തിലെ കൊതുകുകള്‍ സൌഹൃദം പങ്കുവെക്കുന്നിടങ്ങളില്‍ ഗ്രാമീണരില്‍ പലരും എത്തപെട്ടു …പുനരധിവാസ കേന്ദ്രങ്ങള്‍ പൊളിച്ചു നീക്കി അവരും തെരുവിലേക്ക്‌