പരിശീലനത്തിനിടെ ശിഷ്യ ഉന്നം വെച്ചത് ഗുരുവിന്റെ നേര്‍ക്ക്; ഗുരുവിന്റെ വെടി തീര്‍ന്നു !

186

01

ഷൂട്ടിംഗ് പരിശീലനത്തിനിടെ ശിഷ്യ നേരെ ഗുരുവിന്റെ തലക്ക് ഉന്നം വെച്ചാല്‍ എങ്ങിനെ ഉണ്ടാകും ? 9 വയസ്സുള്ള ശിഷ്യയുടെ വെടിയേറ്റാണ് ഇന്നലെ 39 വയസ്സുള്ള ചാര്‍ലെസ് വക്ക എന്ന ഗുരു മരിച്ചത്. പരിശീലനത്തിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട ചാര്‍ലെസിന്റെ തലയില്‍ കൊള്ളുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌. സംഭവത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

യു.ഇസെഡ്.ഐ തൊക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയായിരുന്നു ചാര്‍ലെസ്. ആദ്യം സാധാരണ രീതിയില്‍ പെണ്‍കുട്ടി വെടിയുതിര്‍ത്തു. ഇതിന്റെ ആഘാതത്തില്‍ പിന്നോട്ട് തെറിച്ച കുട്ടിക്ക് നിയന്ത്രണം നഷ്ടമായി വെടി ചാള്‍സിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

ഷൂട്ടിങ് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പകര്‍ത്തിയിരുന്നു. ആ വീഡിയോ കാണാം