fbpx
Connect with us

Narmam

പരീതിന്റെ ആസനവും നാല് അടക്കയും

കുറെ കാലം മുമ്പാണ്, അതായത് കേരളത്തില്‍ രാജഭരണം നടക്കുന്ന കാലഘട്ടം. വടക്കേലെ പരീതും പുനത്തില്‍ പാടത്തെ അപ്പുക്കുട്ടന്‍ നായരും പണ്ടാരപ്പറമ്പില്‍ ഇക്കിളി വാസൂന്റെ അച്ഛന്റെ അച്ഛന്‍ ഇരവിക്കുട്ടന്‍ പിള്ളയും ഒക്കെ രാജഭക്തരായി പരദൂഷണവും പറഞ്ഞു നടക്കുന്ന കാലം.

 134 total views

Published

on

കുറെ കാലം മുമ്പാണ്, അതായത് കേരളത്തില്‍ രാജഭരണം നടക്കുന്ന കാലഘട്ടം. വടക്കേലെ പരീതും പുനത്തില്‍ പാടത്തെ അപ്പുക്കുട്ടന്‍ നായരും പണ്ടാരപ്പറമ്പില്‍ ഇക്കിളി വാസൂന്റെ അച്ഛന്റെ അച്ഛന്‍ ഇരവിക്കുട്ടന്‍ പിള്ളയും ഒക്കെ രാജഭക്തരായി പരദൂഷണവും പറഞ്ഞു നടക്കുന്ന കാലം.

ആയിടെയാണ് കേരളത്തില്‍ രാജകൊട്ടാരത്തില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന മരതകം, വൈഡൂര്യം, പവിഴം തുടങ്ങി ഒരുപാട് വിലപിടിച്ച സാധനങ്ങള്‍ രാജാവിന്റെ കയ്യിലുണ്ടെന്നും അതില്‍ ചിലവയൊക്കെ മുഖസ്തുതി പറഞ്ഞതിന് ഇപ്പറഞ്ഞവര്ക്കൊളക്കെ രാജാവ് സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും ചാരന്മാര്‍ മുഖേന ബ്രിട്ടിഷ് രാജാവ് അറിയുന്നത്.

ഇന്ത്യയില്‍ അവരുടെ കോളനി ഭരണം നിലയുറപ്പിക്കാന്‍ ഇന്ത്യക്കാരായ ആള്ക്കാര്‍ തന്നെയാണ് ഉചിതമെന്നും അവരെ സന്തോഷിപ്പിച്ചാല്‍ കൂടെ നില്ക്കു മെന്നും അറിയാവുന്ന രാജാവ് പലരെയും സ്വന്തം ചാരന്മാര്‍ ആക്കിയിട്ടുണ്ടായിരുന്നു. കേരളത്തിലെ രാജാവിന്റെ കയ്യിലെ വിലപിടിച്ച രത്നങ്ങളുടെ മാറ്ററിയാന്‍ പരീതിനെയും ഇരവികുട്ടന്‍ പിള്ളയെയും അപ്പുക്കുട്ടന്‍ നായരെയും അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു.

ഈ ക്ഷണം കിട്ടിയ അപ്പൊ തന്നെ അത്ഭുതം കൊണ്ട് തുള്ളിചാടിയ അവര്‍ ഒരുക്കങ്ങളും തുടങ്ങി. ക്ഷണക്കത്തില്‍ ഒരു വാചകം ഉണ്ടായിരുന്നു. ഇംഗ്ലീഷ് തട്ടിമുട്ടി വായിക്കുന്ന മത്തായി അതിന്റെ മലയാളം ഇങ്ങനെ മൊഴിഞ്ഞു:

നിങ്ങളെ സ്വാഗതം ചെയ്യാന്‍ തുറമുഖത്ത് ഞങ്ങള്‍ തയ്യാറായി ഇരിക്കും. നിങ്ങളുടെ നാട്ടിലുള്ള അപൂര്‍വ്വവും വിലപിടിപ്പുള്ളതുമായ പലതും ഞങ്ങളെ അത്ഭുതപ്പെടുത്താനായി നിങ്ങള്‍ കൊണ്ടുവരുമെന്ന് ഞങ്ങള്ക്കതറിയാം.

നായരും പിള്ളയും മത്തായിയും പരീതും തലപുകഞ്ഞ് ആലോചിച്ചു. എന്തായിരിക്കും അവര്‍ ഉദ്ദേശിക്കുന്നത്!? അവസാനം അവര്‍ മുമ്പ് പറങ്കികളുടെ നാട്ടില്‍ വന്ന സായിപ്പിന്റെ കഥ ഓര്ത്തുക. തേങ്ങയും കുരുമുളകും അടക്കയും ചക്കയും ഒക്കെ സ്വര്ണ്ണം വാരിക്കൊടുത്തു അയാള്‍ വാങ്ങുമായിരുന്നു പൊന്നിനും പണത്തിനും ഒരു വിലയുമില്ല. അയാള്ക്ക് ‌ പറമ്പില് വെറുതെ കിടക്കുന്ന ചക്കയും മാങ്ങയുമൊക്കെ കൊടുത്താല്‍ മതി! പക്ഷെ ചക്കയും മാങ്ങയുമൊക്കെ? വേറെ വല്ലതും ആയിരിക്കും പിള്ള തടസ്സം പറഞ്ഞു. എന്തായാലും അവര്‍ പുറപ്പെടാന്‍ തീരുമാനിച്ചു

Advertisementഅങ്ങനെ കപ്പല് പുറപ്പെട്ടു കൂടെ മത്തായിയും ഉണ്ട്. വല്ലതുംതിന്നാന്‍ വേണം എന്നു പറയണമെങ്കില്‍ ഇംഗ്ലീഷ് അറിയണമല്ലോ…!
കടല് പോലെ കിടക്കുന്ന ബടായിയും വീറും സ്വപ്നങ്ങളും കാണാകാഴച്ചകളും തമ്മില്‍ പങ്കു വെച്ച് അവര്‍ നാല് പേരും കപ്പലിലെ സമയം തള്ളിനീക്കി.
അങ്ങനെ ആ ദിവസം വന്നെത്തി!

അവസാനം കപ്പല്‍ തുറമുഖത്തില്‍ അടുത്തു….!!! രാജാവിന്റെ പ്രത്യേക കാര്‍ അവരെ കൊട്ടാരത്തിലേക്ക് ആനയിച്ചു. അത്ഭുതം കൊണ്ട് പരകോടിയിലെത്തിയ നാല് പാമാരന്മാര്‍ ആകെക്കൂടി വല്ലാത്തൊരു അവസ്ഥയിലെത്തിയിരുന്നു. അവര്ക്ക് ആയിരമായിരം സംശയങ്ങള്‍ ആയിരുന്നു. കുതിരയും കഴുതയും കെട്ടി വലിക്കാതെ ഈ വണ്ടി എങ്ങനെയാണ് ഓടുന്നത്!? ഇവരുടെ കയ്യിലുള്ള തോക്കെന്നു പറയുന്ന സാധനം എങ്ങനെയാണ് ഉപയോഗിക്കുക!? വീടുകളൊക്കെ എന്താ ഇങ്ങനെ! ഓലയുമില്ല ഓടുമില്ല… സര്വ്വംക അത്ഭുതം തന്നെ…. വെളുവെളുത്ത സുന്ദരികള്‍ തൊട്ടാല്‍ ചോര വരുമെന്നു തോന്നുന്ന തൊലി വെളുപ്പ്‌! പിള്ളയുടെ പരവേശം പലപ്പോഴും പരീതിന്റെ കൈക്ക് മുറുകെ പിടിച്ചു തീര്ത്തു.

അവര്‍ നാലുപേരും സര്വ്വ ആഡംബരത്തോടും കൂടി കൊട്ടാരത്തില്‍ സന്നിഹിതരാക്കപ്പെട്ടു. രാജാവ് പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ മത്തായി നന്നേ പണിപ്പെട്ടു. എങ്കിലും കയ്യാങ്ങ്യം കണ്ടു ഏകദേശം പിടി കിട്ടിയ മത്തായി യുറേക്കാ വിളി പോലെ ഉറക്കെ പറഞ്ഞു:

“പെട്ടി തുറക്കിന്‍,”

അതാണ്‌ രാജാവ് പറയുന്നത്…!

Advertisementവരിവരിയായി വെച്ച വെള്ളി കെട്ടിയ പെട്ടികള്‍ ഓരോരുത്തരായി തുറക്കാന്‍ തുടങ്ങി….

ആദ്യം പിള്ള എടുത്തത് ഒരു മുട്ടന്‍ ചക്ക ആയിരുന്നു. പെട്ടി തുറന്നതിനു ശേഷം രാജാവിന്റെ മുഖം കണ്ടപ്പോള്‍ തുറക്കണ്ടായിരുന്നു എന്നു പിള്ളക്ക് തോന്നിപ്പോയി. അത്രയ്ക്കായിരുന്നു രാജാവിന്റെ മുഖത്തെ കടുപ്പം! പിള്ള മനസ്സില്‍ പറഞ്ഞു, എന്റെ കാര്യം പോക്കാണ്. രാജാവ് ഉദ്ദേശിച്ചത് ചക്ക അല്ലായിരുന്നു…! പിന്നെ വേറെ എന്തായിരിക്കും..!?

അതിനിടെ തര്ജമക്കാരന്‍ മത്തായി തന്റെ തടി സുരക്ഷിതമാക്കാന്‍ തന്റെ പെട്ടി തുറന്നു- അത് കണ്ടതും രാജാവിന്റെ മുഖം മണ്ഡരി ബാധിച്ച തേങ്ങയുടെത് പോലെ ഒരു വശത്തേക്ക് കോടി വിവര്‍ണ്ണമായി മത്തായിയുടെ മനസ്സും വയറും ഒരു പോലെ ആളി. ഇവന്മാരുടെ കയ്യില്‍ പൊട്ടാസ് തോക്ക് ഉണ്ട് അത് കൊണ്ട് തന്നെ പള്ളിയിലേക്ക് കറുത്ത പെട്ടിയിലാക്കി കൊണ്ട് പോകുന്നത് അയാള്‍ ഒരു ഞെട്ടലോടെ ഓര്‍ത്തു… അതിരിക്കട്ടെ, മത്തായി കൊണ്ട് വന്നത് വാഴക്കുല ആയിരുന്നു…! രത്നം മോഹിച്ച രാജാവിന് വാഴക്കുല…! ആ രാജാവ് മലയാളം അറിയുമായിരുന്നെങ്കില്‍ ഉറപ്പായിട്ടും മത്തായിയുടെ മുഖത്ത് നോക്കി നിന്റെ അമ്മേടെ തേങ്ങാക്കുല എന്ന് വിളിച്ചേനെ!

വാഴക്കുലയും ചക്കയും അവര്‍ രണ്ടു പേരും കൊണ്ട് വന്നെങ്കിലും ക്ഷമിക്കാന്‍ രാജാവ് തയ്യാറായിരുന്നു. നായരുടെ പെട്ടി തുറന്നില്ല എങ്കില്‍… പക്ഷെ, നായര് പെട്ടി തുറന്നു കഴിഞ്ഞു …. നായര് അല്പ്പം കൂടി ഭേഷായിക്കോട്ടെ എന്നും കരുതി കുരുമുളകും തേങ്ങയും കൂടി എത്തിരുന്നു. രാജാവ് നിയന്ത്രണം വിട്ട് സിംഹാസനത്തിന്റെ കൈപ്പിടികളില്‍ ആഞ്ഞിടിച്ചു കൊട്ടാരം വിറച്ചു… മന്ത്രിമാര്‍ പിന്നോക്കം നിന്നു…. ഏതു നിമിഷവും തല വെട്ടാനെന്ന മട്ടില്‍ ഭടന്മാര്‍ തയ്യാറായി നിന്നു…. എങ്കിലും രാജാവ് അവസാന പ്രതീക്ഷയെന്ന പോലെ പരീതിന്റെ മുഖത്തേക്ക് നോക്കി.

Advertisementഎപ്പോഴും ചിരിച്ചോണ്ട് നില്‍ക്കുന്ന പരീത് അപ്പോഴും രാജാവിനെ നോക്കി ചിരിച്ചു. തന്റെ പെട്ടി വളരെയധികം വെറ്റിലക്കറ പിടിച്ച പല്ല് കാട്ടി ഫുള്‍ ബ്രൈറ്റില്‍ പെട്ടിയിലേക്ക് കയ്യിട്ടു… പരീതിന്റെ കൈ ആ വലിയ പെട്ടിയുടെ അടിയിലേക്ക് നീണ്ടു പോയി. രാജാവ് ആഹ്ലാദഭാരിതനായി. അത്രയും അടിയില്‍ വളരെ ചെറിയ സാധനം.. അതെ അതു രത്നം തന്നെ ആയിരിക്കണം…. മരതകമോ പവിഴമോ..? അതോ വൈഡൂര്യം..?രാജാവ് ആകാംക്ഷ കൊണ്ട് എഴുന്നേറ്റ്‌ നിന്നു… പെട്ടിയില്‍ നിന്നും പരീതിന്റെ കൈ… പണ്ടത്തെ കിണറില്‍ വെള്ളം കൊരാനെടുക്കുന്ന പാള വടി കണക്കെ ഉയര്‍ന്നു വന്നു….

പക്ഷെ,
സ്വതവേ പിശുക്കനായ പരീത് എടുത്തത് അടക്കയായിരുന്നു. വെറും നാല് അടക്ക!

നല്ല ചുവന്ന നിറത്തിലുള്ള ഉണ്ടന്‍ അടക്കകള്‍ രാജാവിന് നന്നേ ഇഷ്ട്ടപ്പെടുമെന്നു കരുതി മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ നിന്നും കേട്ടത് ഒരു കല്പ്പനയായിരുന്നു:

“ആരവിടെ… ഇന്ത്യയില്‍ നിന്നും നമ്മളെ അപമാനിക്കാന്‍ ഇവിടേയ്ക്ക് വന്ന ഈ ചെറ്റ പരിഷകളെ നാം ശിക്ഷക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.”

പിള്ളയും നായരും മത്തായിയും ഇത് കേട്ട് ഞെട്ടിത്തരിച്ചു… ശിക്ഷ! പൊട്ടാസ് തോക്ക്!

Advertisementരാജാവിന്റെ ശിക്ഷാ രീതി രാജസേവകനാല്‍ അപ്പോള്‍ തന്നെ വിളംബരം ചെയ്യപ്പെട്ടു അതിങ്ങനെയായിരുന്നു…:

ഇന്ത്യയില്‍ നിന്നും ലോകരാജ്യങ്ങളെ കീഴടക്കി സര്‍വ്വ ഭരണം നടത്തുന്ന നമ്മുടെ രാജാവിനെ വിലകൂടിയ രത്നങ്ങള്‍ കൊടുത്ത് സന്തോഷിപ്പിക്കുന്നതിനു പകരം, കാട്ടു വാസികള്‍ കഴിക്കുന്ന ചില അപൂര്‍വ്വ കായകള്‍ കൊണ്ട് വന്നു അപമാനിച്ച നാല് അപരിഷ്കൃതരായ ആളുകളെ അവര്‍ കൊണ്ട് വന്ന അതെ കായ്‌ കനികള്‍ അവരവരുടെ ആസനത്തില്‍ തന്നെ അടിച്ചു കയറ്റാന്‍ ഉത്തരവ്…!

ഉത്തരവ് കേള്‍ക്കേണ്ട താമസം പരീത് ചിരിക്കാന്‍ തുടങ്ങി. കുറെ ഒക്കെ അടക്കിപ്പിടിച്ചു എങ്കിലും ചിരി പൊട്ടി. പക്ഷെ, മറ്റുമൂവരും
പൊട്ടിപ്പൊട്ടിക്കരഞ്ഞു. നായര് തന്റെ ആസനത്തിലേക്ക് എങ്ങനെയായിരിക്കും ഈ എരിവുള്ള കുരുമുളകും തെങ്ങയുംകൂടി അടിച്ചു കയറ്റപ്പെടുക എന്നോര്‍ത്ത് ഭീതിയോടെ പിള്ളയെ നോക്കി പിള്ള കരയുകയായിരുന്നു എങ്ങനെ കരയാതിരിക്കും? അയാളുടേത് ചക്കയാണ്…. മുഴുത്ത ചക്ക! അതെ സമയം മൂപ്പെത്താത്ത വാഴക്കുലയും നോക്കി സര്‍വ്വവും നഷ്ട്ടപ്പെട്ടവനെ പോലെ മത്തായി ഇരുന്നു… പിന്നില്‍ ചിരിക്കുന്ന ഒച്ച കേട്ടാണ് അങ്ങോട്ട്‌ മൂവരും നോക്കിയത്. പരീത് ചിരി നിര്‍ത്തിയിട്ടില്ല! ചിരിയോടു ചിരി !

രാജാവ് കോപം കൊണ്ട് കത്തിജ്വലിച്ചു. രാജാവിന്റെ ശിക്ഷ കേട്ട് ഇത് വരെയാരും ചിരിച്ചിട്ടില്ല…. ചിരി പോയിട്ടൊരു പുഞ്ചിരി പോലും വരാന്‍ ആര്‍ക്കും ധൈര്യമില്ല….

മത്തായി രാജാവിന് വേണ്ടി പരീതിനോട് ചോദിച്ചു “അല്ല, പരീതെ നീ എന്താ ചിരിക്കുന്നത്…!?”
തന്റെ ചിരിയടക്കിക്കൊണ്ട് പരീത് നിഷ്കളങ്കമായി മറുപടി പറഞ്ഞു:
ഒന്നൂല്ല്യാ ഇങ്ങളെ കാര്യം ഓര്‍ത്തിട്ടന്നെ… ഞമ്മക്ക് ഈ നാല് അടക്ക പഴം ഇരിയണ പോലെ അങ്ങോട്ട്‌ പോകും….”

Advertisementഉത്തരം കേട്ട് രാജാവിന്റെ മുഖത്തേക്ക് നോക്കി എന്തു പറയണം എന്നറിയാതെ മത്തായി നിന്നു.

 135 total views,  1 views today

Advertisement
Uncategorized45 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement