പറക്കും കാര്‍ ഉടന്‍ വിപണിയിലെത്തും.

0
170

flying-car-aeromobil-austria

ട്രാഫിക്കില്‍ കുരുങ്ങി കിടക്കുമ്പോള്‍ “ദൈവമേ എന്‍റെ കാറിനു രണ്ടു ചിറകുകളുണ്ടായിരുന്നെങ്കില്‍” എന്ന് ചിന്തിക്കാത്തവരായിട്ടുണ്ടാകില്ല. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. പറക്കും കാര്‍ ഉടന്‍ വിപണിയിലെത്തും.

സ്ലോവേക്കിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സ്റ്റാര്‍ട്ട്‌അപ് എയിറോമൊബീലാണ് പറക്കും കാറിന്‍റെ നിര്‍മ്മാതാക്കള്‍. 25 വര്‍ഷമായി മനസില്‍ കൊണ്ടുനടക്കുന്ന ആശയമാണ് യാഥാര്‍ത്യമാകാന്‍ പോകുന്നതെന്ന് പറക്കും കാറിന്‍റെ എന്ജിനീയറായ സ്റീഫന്‍ ക്ലെയിന്‍ പറയുന്നു.

1989ല്‍ രൂപം കൊണ്ട ആശയമാണ് 2014ല്‍ പൂവണിയുന്നത്. വിയന്നയില്‍ നടക്കുന്ന ഓട്ടോമൊബീല്‍ എക്സ്പ്പോയിലാണ് പറക്കും കാര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് തന്‍റെ വിശ്വാസമെന്ന് എയിറോമൊബീലിന്റെ ഉടമസ്ഥനും ചെയര്‍പേര്‍സണുമായ യൂറാജ് വാലുക്കി തന്‍റെ പ്രതീക്ഷ പ്രകടിപ്പിച്ചത്.

Advertisements