പറക്കും തളികയെ കണ്ടെത്തി !

344

ഒരു വിമാനയാത്രികന്‍ എടുത്ത ആകാശത്തിന്റെ ചിത്രത്തില്‍ പറക്കും തളികയും. ഹോങ്കോങ്ങില്‍ നിന്നും സൗത്ത്‌ വെസ്റ്റ്‌ ചൈനയിലേക്കുള്ള യാത്രക്കിടയില്‍ ആണ് ഇയാള്‍ ആകാശത്തിന്റെ ചിത്രം വിമാനത്തിന്റെ വിന്‍ഡോയിലൂടെ എടുത്തിരുന്നത്. ആ ഫോട്ടോയില്‍ ആണ് ഡിസ്ക് പോലെയുള്ള ഒരു വസ്തു പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫി വെബ്സൈറ്റ് ആയ റെക്സ്‌ ഫീച്ചേഴ്സിനു ലാറി സ്യൂ എന്നയാള്‍ കൊടുത്തയച്ച ഫോട്ടോയില്‍ ആണ് ഈ അന്യഗ്രഹ വാഹനത്തിന്റെ ചിത്രം പതിഞ്ഞിരിക്കുന്നത്.

വിമാനത്തിലെ മറ്റു യാത്രികരും ഈ വസ്തുവിനെ കണ്ടതായും ചിത്രങ്ങള്‍ എടുത്തതായും അദ്ദേഹം പറഞ്ഞു. അത് ഏലിയന്‍സ്‌ ആണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിവരിക്കാനാവാത്ത അത്ഭുതങ്ങള്‍ എന്ന വെബ്‌സൈറ്റില്‍ ആണ് ഏ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഏതായാലും പാശ്ചാത്യ മീഡിയകളില്‍ ഏ സംഭവം വന്‍ വാര്‍ത്ത‍യായിരിക്കുകയാണ്.