പറക്കും തളികയ്ക്ക് ശേഷം ലണ്ടന്‍ നഗരത്തിന് മുകളില്‍ “അകാശക്കാറും”.!!

0
247

Car-Main

തിരുവോണ ദിവസം കൃത്യം 7 മണി. സന്ധ്യ രാത്രിക്ക് വഴിമാറി കൊടുക്കാന്‍ ഒരുങ്ങുന്നു. അപ്പോഴാണ് ലണ്ടന്‍ നിവാസികള്‍ ആ കാഴ്ച കണ്ട് ഞെട്ടിയത്. ആകാശത്തൂടെ ഒരു കാര്‍ സഞ്ചരികുന്നു. അതും ഹെഡ്‌ലൈറ്റ് ഇട്ട്. പറക്കും തളികകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുവെന്ന വാര്‍ത്ത വരുമ്പോഴാണ് അമ്പരപ്പുളവാക്കുന്ന ഈ കാഴ്ച.

തെംസ് നദിക്ക് മുകളിലൂടെ കാര്‍ പറക്കുമ്പോഴാണ് അത് പറക്കുകയല്ല, മറിച്ച് ഹേലികോപ്റ്റര്‍ സഹായത്തോടെ എടുത്തുയര്‍ത്തി കൊണ്ടുപോകുകയാണെന്ന് വ്യക്തമായത്. എങ്കിലും അപൂര്‍വ കാഴ്ച ജനങ്ങളില്‍ അതിശയം പടര്‍ത്തി.അവര്‍ സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പങ്കുവെച്ചു. ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

“എക്‌സ്.ഇ സ്‌പോര്‍ട്ട്‌സ് സലൂണ്‍”ന്റെ പുതിയ കാറിന്റെ ആഗോള ലോഞ്ചിന്റെ ഭാഗമായിരുന്നു ആ ആകാശയാത്ര. പുതുമയുള്ള ലോഞ്ചിംഗ് കാഴ്ചകാര്‍ക്ക്നവ്യാനുഭവമായി..