കുട്ടികളോട് സംസാരിക്കുക, അവരുടെ ചോദ്യങ്ങള്‍ക്ക് ഏറ്റവും ലളിതമായ ഉത്തരങ്ങള്‍ തന്റെ സര്‍ഗാത്മകമായ രീതിയില്‍ നല്‍കുക. ഇത് കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെ ഇഷ്ട സ്വഭാവങ്ങളില്‍ ഒന്നായിരുന്നു. കുട്ടികളോട് മാത്രമല്ല തന്റെ സഹപ്രവര്‍ത്തകരോടും കാര്യങ്ങള്‍ ചോദിക്കാനും, അവരില്‍ നിന്ന് പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും ഒക്കെ കലാം ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രപതിയായിരിക്കെ പോലും തനിക്ക് വരുന്ന മെയിലുകളും കത്തുകളും വായിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശാസ്ത്ര ലോകത്ത് വമ്പിച്ച സംഭാവനകള്‍ നടത്തിയ കലാം നമുക്ക് പഠിക്കാനും പഠിപ്പിക്കാനും ഒരുപാട് കാര്യങ്ങള്‍ മുന്നോട്ട് വച്ചശേഷമാണ് വിട പറയുന്നത്. എങ്കിലും ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും പല അവസരങ്ങളിലും കലാം ഉത്തരം പറയാതെ ഒഴിഞ്ഞ ഒരു ചോദ്യം ഉണ്ട്…

“പ്രസിഡണ്ട് എന്തുകൊണ്ട് നിങ്ങള്‍ വിവാഹം കഴിച്ചില്ല.”

ഈ ചോദ്യം പലപ്പോഴും പലരും പല അവസരങ്ങളിലായി അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഇതിനു ഒരു വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല. മൌനം ആയിരുന്നു ഒരു ഉത്തരം.

താന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നേടാന്‍ കഴിഞ്ഞതിന്റെ പാതിപോലും എത്താന്‍ കഴിയുമായിരുന്നില്ല എന്ന് ഒരിക്കല്‍ അബ്ദുള്‍ കലാം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു. എന്നൊടൊപ്പം എല്ലാം ഇല്ലാതാകും. ഭാര്യയോ മകനോ മകളോ ഒന്നും തനിക്ക് ബാക്കിയാകാനില്ല.

Advertisements