പലസ്തീന്‍ എയര്‍പോര്‍ട്ട്‌: അന്നത്തെ പ്രൌഡി, ഇന്നത്തെ പ്രേതാലയം – ചിത്രങ്ങള്‍

0
277
01
1998 ഒക്ടോബര്‍ 27 ന് ഒരു പലസ്തീന്‍ പോലീസുകാരന്‍ എയര്‍പോര്‍ട്ടിന് മുന്‍പില്‍ വെച്ച് പ്രാര്‍ഥിക്കുന്നു.

ഒരു കാലത്ത് പാലസ്തീന്റെ പ്രൌഡിയുടെ പ്രതീകമായിരുന്ന ദി യാസര്‍ അറഫാത്ത് അല്ലെങ്കില്‍ ദഹനിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ഇന്നൊരു പ്രേതാലയമാണ്. ഗസ്സയെ പുറം ലോകത്ത് നിന്നും ഒറ്റപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച ഈ എയര്‍പോര്‍ട്ട് നശീകരണം ഇസ്രായേല്‍ 2001 ലാണ് ആരംഭിച്ചത്. 1998 ല്‍ ആരംഭിച്ച് 2001 ല്‍ ഇസ്രായേലിന്റെ ഉത്തരവ് കാരണം അടച്ചു പൂട്ടേണ്ടി വന്ന എയര്‍പോര്‍ട്ടിന്റെ ഗതകാലസ്മരണകള്‍ തരുന്ന ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയാണ് ഇവിടെ.

2001 ല്‍ പലസ്തീന്‍കാര്‍ തുടങ്ങിയ രണ്ടാം ഇന്‍തിഫാദ കാലത്താണ് 2001 ല്‍ ഇസ്രയേല്‍ നിര്‍ബന്ധ പൂര്‍വ്വം എയര്‍പോര്‍ട്ട്‌ അടച്ചു പൂട്ടുന്നത്.

02
1998 നവംബറിലെ ഉദ്ഘാടനത്തിന് മുന്പായി പരിസരം വൃത്തിയാക്കുന്ന പലസ്തീന്‍ പോലീസുകാര്‍
03
1998 നവംബര്‍ 24: എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഒരു ജോര്‍ദാന്‍ വിമാനത്തിന് അരികിലേക്ക് തന്റെ കുതിരയെ ഓടിച്ചു വന്ന ഒരു പലസ്തിന്‍ വൃദ്ധനെ പട്ടാളക്കാര്‍ മാറ്റുന്നു.
04
1998 നവബര്‍ 24: ഉദ്ഘാടന ദിനത്തില്‍ എയര്‍പോര്‍ട്ട്. ഈജിപ്റ്റ്‌, മൊറോക്കോ, സ്പെയിന്‍, ഓസ്ട്രിയ, യൂറോപ്യന്‍ കമ്മ്യൂണിറ്റി, പലസ്തിന്‍ വിമാനങ്ങള്‍ ചിത്രത്തില്‍ കാണാം

 

06
1998 ഡിസംബര്‍ 14: ഈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനേയും ഭാര്യ ഹിലാരിയും യാസര്‍ അറഫാത്ത് സ്വീകരിക്കുന്നു
07
1999 ഒക്ടോബര്‍ 19: എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ അറഫാത്ത് സ്വീകരിക്കുന്നു
08
2001 സെപ്റ്റംബര്‍ 9: 2001 ഫെബ്രുവരി മാസത്തിലെ ഇസ്രായേല്‍ പലസ്തിന്‍ യുദ്ധത്തിനിടെ അടച്ചു പൂട്ടേണ്ടി വന്ന ഈ 70 മില്ല്യന്‍ ഡോളര്‍ എയര്‍പോര്‍ട്ട് ശൂന്യമായി കിടക്കുന്ന കാഴ്ച
09
ഡിസംബര്‍ 13 2001: ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്ത കെട്ടിടം പരിശോധിക്കുന്ന പലസ്തിന്‍ പോലീസുകാരന്‍
10
2004 നവംബര്‍ 8: മൂന്നു വര്‍ഷം മുന്‍പ് തകര്‍ക്കപ്പെട്ട എയര്‍പോര്‍ട്ട്‌ അവശിഷ്ടങ്ങളിലൂടെ നടക്കുന്ന പലസ്തിന്‍ യുവാക്കള്‍

11