ഇന്നത്തെ ദിവസം… എന്റമ്മോ… അറിയാതെ ചോദിച്ചു പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഒക്കെ തുടങ്ങുന്നത് രാവിലത്തെ കുളിയോടെയാണ്. ലക്സ് സോപ്പ് നന്നായി പതച്ചു നില്‍ക്കുമ്പോളാണ് പണ്ടാരമടങ്ങാന്‍ വെള്ളം തീര്‍ന്നത്. റൂമിലാനെങ്കില്‍ വേറെ ആരും ഇല്ല. ഭിത്തിയില്‍ ഇരുന്നു അത്രയും നേരം എന്റെ കുളി സീന്‍ കണ്ടു കൊണ്ടിരുന്ന പല്ലി ‘നിനക്ക് അങ്ങനെ തന്നെ വേണമെടാ’ എന്ന അര്‍ഥത്തില്‍ ഒരു നോട്ടം. പല്ലിയെ പറഞ്ഞിട്ട് കാര്യമില്ല. എന്നും കുളിക്കാന്‍ കയറുമ്പോള്‍ അതിന്റെ മേത്ത് രണ്ടു കപ്പ് വെള്ളം എങ്കിലും ഒഴിച്ചു ശല്യപ്പെടുത്തുന്നതല്ലേ…
നേരെ മൊബൈലും തപ്പി എടുത്ത് ബാഗും ഒന്നോ രണ്ടോ പുസ്തകവും..
അങ്ങനെ കോളേജ്..ഇന്നലത്തെ പോലെ അല്ല ഇന്ന്..ഇന്നാണ്..പരീക്ഷ തുടങ്ങുക..
ഏതു തെണ്ടിയാണോ ഇതൊക്കെ കണ്ടുപിടിച്ചേ..പഴയതുപോലെ തന്നെ എക്സാം ഹാളില്‍..
‘ഡാ..’
‘ഷൂ ‘
എന്നുള്ള മൂളക്കം മാത്രം..
10 മിനുട്ടിനുള്ളില്‍ ചോദ്യകടലാസ് കിട്ടി..
അതും പതിവുപോലെ തന്നെ..
ഒന്നും അറിയില്ല..
അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കയ്യും കാലും കാണിച്ചു.. അരമണിക്കൂര്‍ സംയംകളഞ്ഞു..പിന്ന അവിടുന്നും ഇവിടുന്നും കിട്ടിയ പോയിന്റ് ഒക്കെ വെച്ച്..എസ്സേ എഴുത്ത്..എന്റെതു പരിപാടിതന്നെ..
‘പ്രോടക്ഷന് മാനേജ്മന്റ് ഈസ് എ പ്രൊസെസ് ……………………..’എന്ന് തുടങ്ങി പണ്ട് അച്ഛനുമായി പൊയ് കണ്ട..തേന്മാവിന് കൊമ്പത്ത് എന്നാ സിനിമ തുടങ്ങി..തലേന്ന് കണ്ട ഹണി ബീ വരെ ഉത്തര കടലാസ്സില്‍ പകര്‍ത്തി..
പിന്ന ഇതിനിടയ്ക്കൊക്കെ ‘പ്രോടക്ഷന് മാനേജ്മന്റ്’ എന്ന വാക്കും..അതിനു പെന്‍സില്‍ കൊണ്ട് ഒരു അടിവരയും.. അങ്ങന എങ്ങനെയോ 3 മണിക്കൂര്‍ തികച്ചു,പുറത്തിറങ്ങി..
‘ശെടാ ഇതിന്റെ ഉത്തരം ലത് ആയ്ര്ന്നല്ലേ..”എടാ നീ ആ ഗ്രാഫ് വരച്ചോ ?’ എന്നിങ്ങനെ ഉള്ള ഡയലോഗുകള്‍ ക്കിടയിലൂടെ..ഞാന്‍ രക്ഷപെട്ടു കോളെജിനു പുറത്തേക്കു ചാടി..റൂമിലേക്കുള്ള നടതതിനിടെ മനസ്സില്‍ വന്നോരുകര്യമാണ്..ഇന്ന് ഏതു തെണ്ടിയെ ആണോ കണികണ്ടേ..മെമ്മറി ഒന്ന് പുറകൊട്ട് ഓടിച്ചു..
‘ആാ ഹാ.. നമ്മട കുളുമുറിയിലെ പല്ലി..’
(കേളക്കാന് അറിയതത്തിനു മണ് വെട്ടിയെ കുറ്റം പറയുകയനെന്നറിയാം)
‘ഇനി എന്ത് സംഭവിച്ചാലും ആ പല്ലിയെ നാളെ’
എന്നക്കെ ഓര്‍ത്തു റൂമില്‍ എത്തി..വിശ്രമം..ഫേസ്ബുക്ക്..വാട്ടസ് അപ്..ഏകദേശം 11 11.30 പാതിരാത്രി..
അപ്പോഴതാ അയല്‍ വാസിയുടെ അനക്കം ഇത്തിരി കൂടുന്നു..മൊബൈല്‍ റിങ്ങിംഗ്..
‘ഹാപ്പി പറയടാ..’
‘ഞങ്ങള്‍ എല്ലാം നൗഫലിന്റെ റൂമിലാ’
ആ ഞാന്‍ ദേ വരുന്നു..
അവിടചെന്നു കൊറച്ചു കൊച്ചുവര്‍ത്തമാനോം പറഞ്ഞു..12.30ത്തിനു റൂമില്‍ എത്തുമ്പോ ആണ്ടെ അയല്‍വാസി ഒരുത്തന് വടി ആയി..മനസ്സില്‍ ലഡ്ഡു പൊട്ടി..നാള എന്ത് പ്രശ്നമുന്ടെലും ആ പന്ന പല്ലിന കണി കാണണ്ടാന്നു തന്നെ തീരുമാനിച്ചു..അലാറം വെച്ചനെലും അയല്‍വാസിയുടെ വീട്ടില്‍ പോണം..
അങ്ങന പിറ്റേന്ന് വെളുപ്പിന പാതി അടഞ്ഞ കണ്ണുമായി നല്ല കണിയൊക്കെ കണ്ട്..റിസേര്‍ച്ച് മേത്തഡോളജി പടിപിച്ച മിസ്സ് ഇനെ മനസ്സില്‍ ദ്യാനിച്,നേരെ കോളേജിലേക്ക്..അന്നനെങ്കിലോ.. പതിവുതെറ്റി..
നോ ‘ഡാ..’
നോ ‘ഷൂ ‘
കോപ്പി അടിച്ച ചെല്ലകിളിയെ തൂക്കി എടുത്തു..
പിന്ന ആകെ മനസ്സില്‍ ഒരു മിന്നായം പോലെ വന്നത്..
‘റിസേര്‍ച്ച് മേത്തഡോളജി,തേന്മാവിന് കൊമ്പത്ത്,ഹണി ബീ,പെന്സിലിന് അടിവര..
കാശു കൊടുത്ത് മലയാളം സിനിമ കണ്ട് അത് തര്‍ജിമ ചെയ്തു യൂണിവേര്സിറ്റി പ്രോഫെസര്ക്ക് പറഞ്ഞു കൊടുക്കുക എന്നത് ചല്ലറ കാര്യമാണോ..അല്ല നിങ്ങള്‍ തന്നെ പറ..