പള്ളിയുടെ ഫോട്ടോ എഫ്ബിയില്‍ ഹിന്ദു ക്ഷേത്രമായി; സൗദിയില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

    0
    255

    Saudi-police-officers-in-Eastern-Province-650x330

    ഇസ്ലാം മതത്തിനെ അപമാനിച്ചു എന്ന കുറ്റത്തിന് യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. അപമാനിക്കുന്ന തരത്തില്‍ പള്ളിയുടെ ഫോട്ടോ ഹിന്ദു ക്ഷേത്രമായി ചിത്രീകരിച്ചു ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് ഇസ്‌ലാമിനെ അപമാനിച്ച കുറ്റത്തിനാണ് സൗദിയില്‍ ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റു ചെയ്തത്.

    വിദേശ മാഗസിനിലെ ഫോട്ടോ കോപ്പി ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് അറസ്റ്റിലായയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 30 ലക്ഷം ദിര്‍ഹം പിഴ ലഭിക്കാനോ സാധ്യതയുണ്ട്. അറസ്റ്റുചെയ്തയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.