പഴം പുരാണം

209

ഉറക്കം വരാത്ത രാത്രിയാണ് ഇന്ന്, മൂട്ട കടിക്കു ഒരു കുറവും ഇല്ല ചൂട് കൂടിയപോള്‍ എ സി യും പണി മുടക്കി ഇന്നത്തെ കാള രാത്രി എങ്ങനെ ഉറങ്ങി തീര്‍ക്കും എന്ന് നിനച്ചപോള്‍ അതാ മനസ്സില്‍ ചെറിയ തോതില്‍ കുറച്ചു സാഹിത്യം പൊട്ടി മുളക്കുന്നു എങ്കില്‍ ഇത്തിരി നേരം അതില്‍ പണിയാം എന്ന് വിചാരിച്ചു പണിത് പണിത് എനിക്ക് ഉറക്കം വന്നെങ്കില്‍ ക്ഷമിക്കുക ഉറക്കിനെ തടയാന്‍ കാലന് മാത്രമേ പറ്റൂ അത് എന്നാണ് എന്നും ചിക്കി നോക്കാന്‍ ടൈം ഇല്ലാത്തത് കൊണ്ട് ചിക്കിയത് ഇവിടെ കൂട്ടുന്നു. വല്ല്യ ആഗോള വര്‍ത്തമാനം പറയാന്‍ ഒന്നും എനിക്ക് അറിയില്ല കേട്ടോ. ഒ.. ഇനി ആഗോളം പറഞ്ഞിട്ട് ആരാ നന്നായിട്ടുള്ളത് ഇവിടെ ഒറ്റ ഗോളം മാത്രമേ ഉള്ളൂ അത് സൈബര്‍ ലോകം ആണ് എന്ന് തോന്നുന്നു. അങ്ങനെയാണ് കുറച്ചു കാലം മുന്‍പ് തോന്നി തുടങ്ങിയത് അത് ഇപ്പൊ ശരി വെക്കുന്ന രീതിയിലേക്ക് മാറി എന്ന് തോന്നുന്നു. കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ എന്നാണല്ലോ പ്രമാണം.

നാട്ടില്‍ പോകണം നാട്ടില്‍ പോകണം എന്ന് ചിന്തിച്ച് ചിന്തിച് എന്റെ മണ്ട മണ്ടരി പോലെയായി ഏതായാലും ഇന്ന് ഇനി നാട്ടില്‍ പോകാന്‍ പറ്റില്ലല്ലോ അത് കൊണ്ട് കുറച്ചു ഓര്‍മ്മകള്‍ അയവിറക്കാം എന്താ ഇറക്കാം അല്ലെ.. ദെ ഇറക്കി.

നാട്ടില്‍ മുന്‍പൊക്കെ ടെലിവിഷനില്‍ ഒരു സിനിമ കാണണമെങ്കില്‍ ഞായറാഴ്ച ആകണം ദൂരദര്‍ശന്‍ മലയാളം ഒന്നില്‍ വയ്കുന്നേരം നാല് മണിക്ക് തുടങ്ങും സിനിമ കഴിയുമ്പോള്‍ ഏഴു മണിയുടെ അടുത്ത് എത്തും അഞ്ചു മണിക്ക് ഒരു പ്രധാന വാര്‍ത്തകള്‍ ഉണ്ട് അത് കഴിഞ്ഞ് സിനിമയുടെ ഈ ഭാഗം നിങ്ങള്‍ക്കായി അവതരിപ്പിച്ചത് തേങ്ങ മാങ്ങ ചക്ക എന്നൊക്കെ മധുര പതിനേഴുകാരിയുടെ ശബ്ധത്തില്‍ ഒരു അരകിളവി വച്ച് കാച്ചുന്നുണ്ടാകും അവളുടെ വര്‍ത്താനം കേട്ടാല്‍ തോന്നും ഇതൊക്കെ നമ്മള്‍ക്ക് വേണ്ടി അവതരിപ്പിച്ചതാണ് എന്ന് ഹ എന്തായാലും ഒരു നല്ല സിനിമകാണാന്‍ പറ്റി എന്നല്ലാതെ എന്ത് തോന്നാന്‍ അന്നൊക്കെ എന്ത് കണ്ടാലും എല്ലാം നല്ലത് സിനിമയിലെ ഒരൊറ്റ സീനും മറന്നു പോകില്ല പിറ്റേന്ന് സ്‌കൂളില്‍ ചെന്ന് കാച്ചാന്‍ പാകത്തിന് പൊടിപ്പും തൊങ്ങലും അതില്‍ കയറിയിട്ടുണ്ടാകും എന്ന് സാരം.

(ഉറക്കം മാടി വിളിക്കുന്നുണ്ട് കേട്ടോ ഏതോ പ്ലയിന്‍ പൊന്തുന്ന ശബ്ദവും കേള്‍ക്കാം)വീട്ടില്‍ എത്തിയാല്‍ പിന്നെ ഇത്തിരി പഠിപ്പ് അത് എനിക്ക് വേണ്ടിയല്ല കേട്ടോ. എന്റെ നിര്മാതാവിനെയും സംവിധായികയെയും ഒന്ന് കണ്ണ് പൊട്ടിക്കാന്‍ പഠിപ്പില്‍ വായനക്ക് ഒച്ച കൂടിയാല്‍ തന്ത പടി ഒന്ന് കണ്ണ് ഇളക്കി നോക്കും എന്താ ശുഷ്‌കാന്തി എന്ന നിലയില്‍ ഹും ഒച്ചയൊക്കെ കേട്ടാല്‍ തോന്നും നീ പ്രോഗ്രസ്സ് കാര്‍ഡില്‍ ഫുള്‍ മാര്‍ക്കും കൊണ്ടാണല്ലോ കേറി വരുന്നത് എന്ന ഒരു കുശു കുശുപ്പും. നമ്മള്‍ ഇതൊക്കെ എത്ര കേട്ടതാ എന്ന മട്ടില്‍ വായന തുടര്‍ന്ന് കൊണ്ടേയിരിക്കും.

പഴം പുരാണം പറഞ്ഞു ഇരുന്നാല്‍ നാളെ കഫീല്‍ ചോദിക്കും എന്താടാ നിന്റെ കണ്ണൊക്കെ കുഴിഞ്ഞു പോയത് എന്ന്. എന്നങ്ങാനും ചോദിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്ന സത്യം അറിയുന്നത് കൊണ്ട് ആ ചോദ്യം ഉണ്ടാകില്ല ഉണ്ടായാല്‍ പുതിയ ഫിറ്റ് എ സി /റൂമില്‍ ഏത്തും അത് വേറെ കാര്യം.

തോണി തോഴഞ്ഞു തോഴഞ്ഞു നേരം വെളുക്കാന്‍ ആയി, നാട്ടില്‍ മാത്രമേ പട്ടി ഒള്ളൂ എന്ന് ആരും ധരിക്കേണ്ട റൂമിന്റെ തൊട്ടടുത്ത് നിന്നും ഏതോ ഒരു പട്ടി പനിയും കൊരയും വന്നപോലെ കൊരക്കുന്നുണ്ട്. ആ വല്ല ബംഗാളിയും അത് വഴി പോയിട്ടുണ്ടാകും കല്ലി വല്ലി ചോടോ യാര്‍.. ഞാന്‍ എന്നോട് തന്നെ കല്‍പ്പിച്ചു.. എന്ന പിന്നെ ഞാന്‍ അങ്ങോട്ട് ഒരു മിനുട്ട് ഇപ്പ വരാം ഉറക്കം വിളിക്കുന്നു.. ഗ്ഹാ ഗ്ഹാ ആവി അവീ..