പഴങ്ങളും പച്ചക്കറികളും സ്‌ട്രോക്കിനെ അകറ്റി നിറുത്തും..!!!

0
193

01

നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരും എന്ന് പേടി ഉണ്ടോ??? ഉണ്ടെങ്കില്‍ ആ പേടി ഒഴിവാക്കാന്‍ ഒരു വഴിയും ഉണ്ട്. കുടുതല്‍ പഴങ്ങളും പച്ച കറികളും കഴിക്കുക. കഴിഞ്ഞ 19 വര്‍ഷങ്ങല്‍ കൊണ്ട് നടന്ന 20 പഠനങ്ങളെ ആധാരമാക്കിയാണ് ഈ കണ്ടെത്തല്‍.

ഓരോ ദിവസവും 200 ഗ്രാം പഴങ്ങള്‍ കഴിക്കുന്ന വ്യക്തിയില്‍ 32% സ്‌ട്രോക്ക് സാധ്യത കുറയുമെന്നും, 200 ഗ്രാം പച്ചക്കറികള്‍ കഴിക്കുന്ന വ്യക്തിയില്‍ 11% സാധ്യത കുറയുമെന്നും പഠനം പറയുന്നു. കൃത്യമായ ഭക്ഷണം,വ്യായാമം, ജീവിത രീതികള്‍ എന്നിവ്വ ഹൃദയവും ശരീരവും കാത്തു സൂക്ഷിക്കാന്‍ വളരെ അധികം അത്യവിശമാണ്.

പഴങ്ങളും പച്ചക്കറികളും നമുക്ക് മൈക്രോനൂട്രിയന്റ്, മാക്രോ നൂട്രിയന്റ്, ഫൈബര്‍ എന്നിവ്വ പ്രദാനം ചെയ്യുന്നു. ഇവ ശരീരത്തിനു ആവശ്യമായ എനെര്‍ജി നല്‍ക്കുകയും നമ്മളെ ആരോഗ്യപൂര്‍ണരായി സംരക്ഷിക്കുകയും ചെയ്യുന്നു.

അത് കൂടാതെ, കുടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വഴി നമ്മള്‍ ബ്ലഡ് പ്രെഷര്‍, ഷുഗര്‍, കൊഴുപ്പ് എന്നി അസുഖങ്ങളില്‍ നിന്നും മുക്തി നേടുന്നു.