Share The Article

facebook-taliban-p_2417950b

ഫേസ്ബുക്ക് ഓരോ നിമിഷവും നമുക്ക് പുതിയ പുതിയ വാര്‍ത്തകളും വിവരങ്ങളും തരുന്നു. ഫോട്ടോകള്‍,വീഡിയോകള്‍, തുടങ്ങി ഓരോ നിമിഷവും നമ്മുടെ എഫ്ബി വാള്‍ അപ്ഡേറ്റ് ആയി കൊണ്ട് ഇരിക്കുകയാണ്. ഇതില്‍ ചിലതൊക്കെ നനമ്മള്‍ ലൈക്ക് അടിക്കും, ചിലതില്‍ കമ്മന്റ് ഇടും. ചിലത് വീണ്ടും വീണ്ടും എടുത്ത് നോക്കും..ഇവിടെയാണ് പ്രശ്നം.! ഒരിക്കല്‍ കണ്ടു കഴിഞ്ഞു വിട്ടത് ഫേസ്ബുക്കില്‍ വീണ്ടും കണ്ടുപിടിക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയൊന്നുമല്ല. എന്നാല്‍ നമ്മുടെ ആ പണി എളുപ്പമാക്കാന്‍ ഫേസ്ബുക്ക് തന്നെ ചില വഴികള്‍ കണ്ടുപിടിച്ചു കഴിഞ്ഞു.

ഈ വിഷമാവസ്ഥ ഒഴിവാക്കാന്‍ പുതിയ സെര്‍ച്ചിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക് വരുന്നു. ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം അപ്‌ഗ്രേഡ് ചെയ്യാന്‍ ആലോചിക്കുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫേസ്ബുക്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മൊബൈല്‍ ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടും. എഫ്ബിയില്‍ നിങ്ങളുടെ കൂട്ടുകാര്‍ പോസ്റ്റ് ചെയ്ത ഐറ്റങ്ങള്‍ ഈ പുതിയ ഓപ്ഷനിലൂടെ അനായാസം സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയും.

ഈ അഡ്വാന്‍സ്ഡ് സെര്‍ച്ചിംഗ് ഓപ്ഷനിലൂടെ സകല പോസ്റ്റുകളും സെര്‍ച്ച് ചെയ്യാനാകുമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. പ്രൈവസി ഗൈഡ്‌ലൈനിന് കീഴില്‍ ആക്‌സസ് ചെയ്ത പോസ്റ്റുകള്‍ മാത്രമെ ഇതിലൂടെ കണ്ടെത്താനാകൂ എന്നാണ് ഫേസ്ബുക്ക് പറയുന്നത്.