1

ഫേസ്ബുക്കില്‍ നിങ്ങള്‍ പണ്ട് കാലത്ത് ഷെയര്‍ ചെയ്ത പോസ്റ്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നിങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ പഴയ വീക്ഷണങ്ങള്‍ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്തുക്കള്‍ കാണുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒന്ന് ക്ലീന്‍ ചെയ്യണം എന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങള്‍ ? ഈയാഴ്ച്ചയാണ് ഫേസ്ബുക്ക് അതിന്റെ ഗ്രാഫ് സെര്‍ച്ചില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റ്, ഫോട്ടോ ക്യപ്ഷനുകള്‍, കമന്റുകള്‍ ചെക്ക് ഇന്നുകള്‍ തുടങ്ങിയ സേര്‍ച്ച്‌ ചെയ്യാനുള്ള ഓപ്ഷന്‍ കൊണ്ട് വന്നത്. ഇത് പല യൂസര്‍മാരിലും ഇപ്പോഴും ആക്റ്റീവ് ആയില്ലെങ്കിലും ആക്റ്റീവ് ആയിക്കഴിഞ്ഞാല്‍ പണി പാളും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അത് കൊണ്ട് തന്നെ നമ്മള്‍ പഴയ സുഹൃത്തുക്കള്‍ക്കിടയിലും മറ്റും ഷെയര്‍ ചെയ്ത പോസ്റ്റുകളും കമന്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നമുക്ക് ഡിലീറ്റ് ചെയ്യുകയോ ഗ്രാഫ് സെര്‍ച്ചില്‍ നിന്നും ഡിസേബിള്‍ ചെയ്യേണ്ടതായി വരും. എങ്ങിനെ ഇക്കാര്യം സാധിച്ചെടുക്കാം ? നമുക്ക് നോക്കാം

ആദ്യത്തെ വഴി

സെറ്റിംഗ്സ് പേജില്‍ പോവുക. Privacy എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം Limit Past Posts ല്‍ എന്ന ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ താഴെ കാണുന്നതായിരിക്കും ഡിസ്പ്ലേ ചെയ്യപ്പെടുക.

അതില്‍ മനസ്സിലാക്കേണ്ടത് Limit Past Posts ക്ലിക്ക് ചെയ്യപെടുക വഴി നിങ്ങള്‍ പബ്ലിക് ആയിട്ടും Friends of friends ആയിട്ടും ഷെയര്‍ ചെയ്ത കാര്യങ്ങള്‍ For friends എന്ന പ്രൈവസി ഓപ്ഷനിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പോസ്റ്റുകള്‍ നിങ്ങള്‍ ആരെയെങ്കിലും ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് ആ പോസ്റ്റ്‌ കാണാനാവും. അതായത് ഈ പോസ്റ്റുകള്‍ ഫേസ്ബുക്ക് സെര്‍ച്ചില്‍ നിന്നും നിങ്ങളുടെ സുഹൃത്ത്‌ അല്ലാത്ത ആളുകളില്‍ നിന്നുമാണ് അപ്രത്യക്ഷമാവുക.

ഇനി അത്തരം പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് തന്നെ ക്ലീന്‍ ചെയ്യണം എന്നുണ്ടെങ്കില്‍ രണ്ടാമത്തെ വഴി കാണുക.

രണ്ടാമത്തെ വഴി

നിങ്ങളുടെ Privacy പേജിലേക്ക് വീണ്ടും പോവുക. അവിടെ Use Activity Log എന്നൊരു ഓപ്ഷന്‍ കാണാം. അവിടെ ചെന്നാല്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ക്ക് ഷെയര്‍ ചെയ്ത എല്ലാ കാര്യങ്ങളും മാസങ്ങള്‍ വര്‍ഷങ്ങളും അനുസരിച്ച് കാണാം. ഓരോ വര്‍ഷവും മാസവും എടുത്തു അവിടെ നിന്നും നിങ്ങള്‍ക്ക് പഴയ ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഡിലീറ്റ് ചെയ്യുന്നില്ലെങ്കില്‍ ഓരോ പോസ്റ്റിന്റെയും പ്രൈവസി സെറ്റിംഗ്സും അവിടെ നിന്ന് തന്നെ മാറ്റാവുന്നതാണ്.

You May Also Like

DSLR ക്യാമറകളെ പറ്റി ഒരല്‍പ്പം

പല സുഹൃത്തുക്കളും പല സമയങ്ങളിലായി മെസ്സേജ് ചെയ്തു ചോദിച്ച ചോദ്യങ്ങള്‍,.. ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുണ്ട്, ഒരു ക്യാമറ വാങ്ങിയാല്‍ കൊള്ളാം, ഏതു ക്യാമറ വാങ്ങണം??? ഏതു ബ്രാന്‍ഡ് വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്‍സ്‌ തെരഞ്ഞെടുക്കണം?? ഫ്ലാഷ് ഏതാണ് നല്ലത്? ആകെ കണ്‍ഫ്യൂഷന്‍.

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Vaishnav K Vijayan Natchathiram Nagargirathu Mr. പ രഞ്ജിത്ത് നിങ്ങൾ കാലഘട്ടത്തിന്റെ കലാകാരനാണ്.വിപ്ലവകാരിയാണ്.എന്തൊരു ഭംഗിയാണ്…

ബാലിസ്റ്റിക് ശാസ്ത്രമാണോ ? പാനൂർ എസ് ഐ സോമൻ കൊലക്കേസ് പരിശോധിക്കാം

ബാലിസ്റ്റിക്ക്. Ummer Kutty നേവിക്കാരുടെ പരിശീലനം നടക്കുമ്പോൾ അതുവഴി കടന്നുപോയ മത്സ്യബന്ധനക്കാരായ ആളിന് ചെവിയിൽ വെടിയേറ്റു,…

കൊതുകിനെ ശാപ്പിട്ടാല്‍ മലേറിയ വരില്ലെന്നോ ?

സംസാരത്തിനിടെ പെട്ടെന്ന് സുഹൃത്തുക്കളായ ബൈജുവും രാഷിദും കൂടെ പൊട്ടിച്ചിരിക്കുന്നത് കണ്ട് അന്ധാളിച്ച് നിന്ന എന്നോട് ആ സായിപ്പുമാരെ ശ്രദ്ധിക്കാനാണ് അവര്‍ പറഞ്ഞത് അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത് അതിലൊരു സായിപ്പ് തന്നെ കടിക്കുന്ന കൊതുകുകളെ ഒറ്റയടിക്ക് കൊന്ന് അതിന്റെ ചിറകെല്ലാം നുള്ളിക്കളഞ്ഞ് നേരെ വായിലേക്കിടുന്നു,