പഴയ സിനിമകൾ
പ്രഭാതം ചുവന്ന തെരുവിൽ (1989) 💃
Magnus M
നഗരത്തിലെ റെസ്ക്യൂഹോമിൽ അനാശാസ്യ കുറ്റം ആരോപിച്ചു എത്തപെട്ട നിരപരാധിയായ തുളസി (ചിത്ര)ക്ക് അവിടുത്തെ ജീവിതം ദുസ്സഹമാകുന്നു വെൽഫയർ ഓഫീസർ ശങ്ക(ജനാർദ്ധനൻ )ന്റെയും വാർഡൻ ദേവി (ലളിതശ്രീ) യുടെ നേതൃത്വത്തിൽ അവിടെ നടക്കുന്ന അനീതികൾ തുളസിയെയും ബാധിക്കുന്നു. റെസ്ക്യൂ ഹോം അന്തേവാസിയായ സുമിത്ര (അനുരാധ) യുടെ പീഡനങ്ങളിൽ നിന്ന് തുളസിക്ക് അഭയം നൽകുന്നത് മേരി (അനുജ) യാണ്. ജയ (ജയമാലിനി ) ശാന്തി (സുചിത്ര) ഏന്നീ അന്തേവാസികൾ കൂടി സുമിത്രയുടെ എതിരാളികൾ ആയി അവിടെ ഉണ്ട്. പരസ്പരം വഴക്കും തർക്കങ്ങളും അവിടെ സ്ഥിരമാണ്.
സമൂഹത്തിലെ അനീതികൾ “തീക്കനൽ ” എന്നൊരു പത്രം വഴി ലോകത്തെ അറിയിക്കുന്ന റിപ്പോർട്ട്ർ ആണ് വേണു (രതീഷ്) പത്രാധിപരും പത്രം ഉടമയുമായ അവറാ (ഇന്നസെന്റ്) ന് പത്രം ചിലവാകാനായി വ്യാജ വാർത്തകൾ നൽകുന്നതിലാണ് താല്പര്യം. വേണു പലപ്പോഴും അത് എതിർക്കുകയും ചെയുന്നു
പുതിയതായ് റെസ്ക്യൂ ഹോമിൽ എത്തുന്ന യുവതികളെ തന്റെ ഇങ്കിതത്തിന് വിധേയരാക്കുന്ന ശങ്കറിന്റെ പ്രവർത്തിയിൽ തുളസിയും പെടുന്നു.ശങ്കറിനാൽ നശിക്കപെട്ട തുളസി മേരിയോട് തന്റെ കഥ പറയുന്നു. ശ്യം (രാജീവ് ) എന്ന യുവാവിന്റ പ്രേമാഭ്യർതന യിൽ വിശ്വസിച്ചു വഞ്ചിതയായ് ഹോട്ടലിൽ എത്തപെട്ടു. നിരപരാധി എന്ന് പറഞ്ഞിട്ടും പോലീസ് അവളെ ദുർന്നടപ്പു കാരി എന്ന് മുദ്രകുത്തി റെസ്ക്യൂ ഹോമിൽ എത്തിച്ചു.
തുളസിയെ അവിടെ നിന്നും രക്ഷപെടുത്താമെന്ന് മേരി വാക്കു നൽകുന്നു.നഗരത്തിലെ മയക്കുമരുന്ന്, ഗുണ്ടാപ്രവർത്തനങ്ങൾക് ചുക്കാൻ പിടിക്കുന്നത് M L A ദിനകര(മാള അരവിന്ദൻ) നും മകൻ ശ്യാമുമാണ് പീതാബരൻ (ജഗതി ശ്രീകുമാർ ) എന്നൊരു ഇടനിലക്കാരൻ ഇവർക് ഒപ്പം എപ്പോളും ഉണ്ട്. റെസ്ക്യൂ ഹോമിലെ ശങ്കറിന്റെ അനീതികൾക്കും അഴിമതികൾക്കും ദിനകരന്റെ പിൻതുണയിലാണ് നടക്കുന്നത്.
റെസ്ക്യൂ ഹോമിലെ പ്രവർത്തനങ്ങളെ പറ്റി എഴുതാൻ എത്തിയ വേണുവിനെ ദേവി തിരിച്ചയക്കുന്നു. തുളസിയെ ശങ്കർ കൂടുതൽ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. തുളസിക്ക് വേണ്ടി മേരി ശങ്കറിനെ കാണുന്നു.
മേരി ശങ്കറിനെ കൊല്ലാൻ ശ്രമിക്കുന്നു പ്രതിരോധത്തിനിടയിൽ ശങ്കറിനാൽ മേരി കൊല്ലപെടുന്നു. വിവാദങ്ങൾക്ക് ഇടവേള നൽകികൊണ്ട് ശങ്കർ അവധിയിൽ പോകുന്നു.രാമചന്ദ്രൻ (ടി. ജി രവി ) പുതിയ ഓഫീസർ ആയി നിയമിതനാകുന്നു റെസ്ക്യൂ ഹോമിന്റ് അഴിമതികളും അനീതികളും രാമചന്ദ്രന്റെ ഇടപെടലിൽ അവസാനിക്കുന്നു. അന്തവാസികൾക്കും തുളസിക്കും അതൊരു ആശ്വാസമാകുകയും ചെയ്യുന്നു.രാമചന്ദ്രന്റെ സഹായത്തോടെ വേണു തുളസി വഴി റെസ്ക്യൂ ഹോമിന് പിന്നിൽ നടക്കുന്ന അനീതികൾ തെളിവ് സഹിതം ലഭിക്കുന്നു. പത്രത്തോട് വിട പറഞ്ഞു വേണു തന്റെ പഴയ വക്കീൽ കുപ്പായം അണിയുന്നു. മേരിയുടെ കൊലപാതകം വീണ്ടും അന്വേഷിക്കാൻകോടതി യുടെ ശ്രദ്ധയിൽ പെടുത്തുന്നു. അതോടൊപ്പം റെസ്ക്യൂ ഹോമിന്റ് പ്രവർത്തനങ്ങളിൽ കോടതി ഇടപെടൽ വരുന്നു. ദിനകരന്റെയും കൂട്ടാളികളും വേണുവിനെയും രാമചന്ദ്രനെയും പ്രലോഭനനങ്ങളിൽ വീഴ്ത്താൻ ശ്രമിച്ചു എങ്കിലും അവർ അത് തള്ളികളയുന്നു.
തുളസിയുടെ സാക്ഷി മൊഴി ഉണ്ടായിരുന്നിട്ടും മേരയെ കൊല ചെയ്ത കുറ്റത്തിന് ശങ്കറിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുന്നു.വേണുവിന്റെ ഇടപെടൽ കൊണ്ട് തുളസിക്ക് മോചനം ലഭിക്കുകയും വിവാഹം ചെയ്യാൻ തയ്യാർ ആണെന്നും തുളസിയോട് വേണു പറയുന്നു. റെസ്ക്യൂ ഹോമിലെ മറ്റു യുവതി കളുടെ ദുരവസ്ഥ ഓർത്തു തുളസി വേണുവിന്റെ വിവാഹ അഭ്യർതന ക്ഷമപൂർവ്വം തിരസ്കരിക്കുന്നു. റെസ്ക്യൂ ഹോമിൽ നിന്ന് ദിനകരന്റെ സങ്കേതത്തിലേക്ക് കടത്തപെട്ട യുവതികളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ രാമചന്ദ്രൻ കൊല്ലപെടുന്നു.ഓഫീസർ സ്ഥാനത് ശങ്കർ തിരിച്ചു വരുന്നു. തുളസിയെ വീണ്ടും പീഡനനങ്ങൾക് ഇരയാക്കുന്നു.വൈരാഗ്യം മറന്നു സുമിത്രയും, ജയയും തുളസിക്കായി ഒന്ന് ചേരുന്നു .ശങ്കറിന്റെ അക്രമങ്ങൾക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ റെസ്ക്യൂ ഹോമിലെ യുവതികളുടെ നേതൃത്വത്തിൽ നിരാഹാരം ആരംഭിക്കുന്നു. നിരാഹാരം ശക്തി പ്രാപിക്കുന്നത്തോടെ മന്ത്രി (പ്രതാപ ചന്ദ്രൻ ) അവിടേക്കു തിരിക്കുന്നു. സംഭവസ്ഥലംത്ത് വെച്ച് കുറ്റക്കാർക്ക് എതിരെ കർശന നടപടിക്ക് ഉത്തവിടുന്നു.ദിനകരന് ഒപ്പം അവിടെ എത്തിയ തന്റെ ജീവിതം നശിപ്പിച്ച ശ്യം നെ തുളസി തിരിച്ചറിയുന്നു.പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും തട്ടിയെടുത്ത തോക്ക് ഉപയോഗിച്ച് ശ്യാമിനെയും ശങ്കറിനെയും വെടി വെച്ചു കൊല്ലുന്നു.നിയമത്തിന് മുന്നിൽ തുളസി കീഴടങ്ങുന്നു.
ശുഭം..