പാകിസ്ഥാനികള്‍ ഇന്ത്യ ഇഷ്ടപ്പെടാനുള്ള ചില കാരണങ്ങള്‍ !

  171

  India-Pakistan-Tension-war

  ഇന്ത്യ- പാകിസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് കാര്‍ഗിലും തോക്കും ബോംബും യുദ്ധവും ഒക്കെയാണ്.  പരസ്പരം വെറുക്കുന്ന രണ്ടു രാജ്യങ്ങള്‍ എന്നതിന് ഉപരി പാകിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നുണ്ട് എങ്കില്‍ അതിനു ചില കാരണങ്ങള്‍ ഉണ്ട്…

  1. പാകിസ്ഥാനെ വച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ അഴിമതി വളരെ കുറവാണ് എന്ന് അവിടത്തെ മാധ്യമ പ്രവര്‍ത്തകരും ചില രാഷ്ട്രീയക്കാരും പരസ്യമായി സമ്മതിക്കുന്നു.

  2. ബഹിരാകാശത്തെ ഇന്ത്യന്‍ സാനിധ്യം പാകിസ്ഥാനികളെ അസൂയപ്പെടുത്തുന്നു. ഇപ്പോള്‍ മംഗല്‍യാന്‍ കൂടിയായപ്പോള്‍ അവര്‍ അവരുടെ രാജ്യത്തെ ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് ചിന്തിച്ചുവിലപിക്കുന്നു.

  3. ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത തിരഞ്ഞെടുപ്പ് തന്നെയാണ്. ഇന്ത്യയില്‍ നടക്കുന്ന സുതാര്യമായ തിരഞ്ഞെടുപ്പുകള്‍ തോക്കിന്‍ കുഴലിലൂടെ വോട്ട് ചെയ്യുന്ന പാകിസ്ഥാനികളെ കൊതിപിക്കുന്നു.

  4. ഷാരുഖ്, സല്‍മാന്‍, അമീര്‍, സൈഫ്, രണ്ബിര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ ആരാധകര്‍ക്ക് ഒരു കുറവുമില്ല. ബോളിവുഡ് സിനിമകള്‍ പാകിസ്ഥാനികള്‍ക്ക് ഒരു ഹരമാണ്.

  5. “അഥിതി ദേവോ ഭവ” എന്നാ ഇന്ത്യന്‍ സംസ്ക്കാരം പാകിസ്ഥാനികളെ മാത്രമല്ല ലോകത്തെ മുഴുവന്‍ ജനതെയേയും ഇന്ത്യന്‍ സംസ്ക്കാരത്തിലേക്ക് ക്ഷണിക്കുന്നു.

  6. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതികള്‍ പാകിസ്ഥാനെക്കാള്‍ വളരെ മുന്നിലാണ്.

  7. ന്യായം, നീതി, നിയമം എന്നിവ ഇന്ത്യയില്‍ പരിപാലിക്കപ്പെടുന്നതിന്റെ പത്തില്‍ ഒന്ന് പാകിസ്ഥാനില്‍ നടപ്പിലാകുന്നില്ല.

  8. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയും പാകിസ്ഥാനികളെ അസൂയാലുക്കള്‍ ആക്കി മാറ്റുന്നു.

  Advertisements