പാകിസ്ഥാനെ പാഠം പഠിപിക്കാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ വെടി നിര്‍ത്താന്‍ ലംഘിക്കണം!

  170

  new

  ഇന്ത്യപാക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ലംഘിയ്ക്കണം എന്ന ആവശ്യവുമായിട്ടാണ് ഇപ്പോള്‍ ശിവസേന രംഗത്തിറങ്ങിയിരിയ്ക്കുന്നത്.

  പാകിസ്താന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ അവരെ ഒരു പാഠം പഠിപ്പിയ്ക്കണം എന്നാണ് ആവശ്യം. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

  ഇന്ത്യ ശക്തമായ തിരിച്ചടികള്‍ കൊടുത്താലെ പാകിസ്താന്‍ അടങ്ങുകയുള്ളൂ. പാകിസ്താനെ പോലുള്ള ഒരു ചെറിയ രാജ്യം വെടി നിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിയ്ക്കുന്നുണ്ടെങ്കില്‍ അവരുടെ വളഞ്ഞ വാല്‍ നേരെയാക്കാന്‍ ഇന്ത്യ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിയ്ക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും പത്രത്തില്‍ എഴുതിയിട്ടുണ്ട്.

  പാകിസ്താന്‍ അതിഭീകരമായ തകര്‍ച്ച നേരിട്ടുകൊണ്ടിരിയ്ക്കുകയാണെന്നും അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായം മാത്രം കൊണ്ടാണ് അവര്‍ പിടിച്ചു നില്‍ക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.