പാകിസ്ഥാന്‍ വിട്ട പ്രാവിനെ ഇന്ത്യ പിടിച്ചു ജയിലിലിട്ടു !

    189

    new

    ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി ഗ്രാമമായ പത്തന്‍കോട്ടില്‍ ചില വിചിത്രമായ സംഭവവികാസങ്ങള്‍ അരങ്ങേറിയതായി ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

    പഞ്ചാബിലെ പത്തന്‍കോട്ടില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രാവിനെ പോലീസ് കസ്റ്റഡിയില്‍ എടുതത്രേ. പ്രാവിന്റെ ശരീരത്തില്‍ കറുത്ത ഒരു വയര്‍ ചുട്ടിയിട്ട് ഉണ്ടായിരുന്നുവെന്നും ശരീരത്തില്‍ ഉറുദു ഭാഷയില്‍ എന്തോ എഴുതിയിരുന്നുവെന്നും വാലിന്റെ ഭാഗത്തായി ഒരു പാകിസ്ഥാനി ടെലിഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രാവിനെ കണ്ടു സംശയം തോന്നിയ ഗ്രാമവാസികള്‍ അതിനെ പിടിച്ചു പോലീസിനെ ഏല്‍പ്പിക്കുകയും പോലീസ് പ്രാവിനെ കസ്റ്റഡിയില്‍ സ്വീകരിക്കുകയും ആയിരുന്നു.

    ഇന്ത്യന്‍ മുജാഹിദിന്‍ വിട്ടതെന്ന് സംശയിക്കുന്ന പ്രാവ് ഗ്രാമത്തിലെ ബാര്‍ബരായ രമേശ്‌ ചന്ദ്രയുടെ വീടിന്റെ പരിസരത്ത് വച്ചാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടു കൂടി പ്രാവിനെ ‘അറസ്റ്റ്’ ചെയ്യുകയായിരുന്നു..!